പിന്നിൽ അഗാധമായ കയം. മുകളിലോ പാറകെട്ടുകൾ നിറഞ്ഞ ഭീകരമായ കൊടുമുടി. കുപ്പിച്ചില്ലുകളും കള്ളിമുള്ളുകളും നിറഞ്ഞ ചരൽപാതയിൽ ചവിട്ടി അയാൾ നടന്നു വരികയായിരുന്നു. പെട്ടെന്ന് ഭീതിപ്പെടുത്തും വിധം ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ ഒരു തീരൂപം റോഡിലൂടെ പാഞ്ഞു വരുന്നു. ഭൂതമാണെന്ന് വിചാരിച്ച് ആദ്യം അയാൾ പേടിച്ചരണ്ടു. നീണ്ട വടിയെടുത്തു നിലത്തടിച്ച് ധൈര്യം സംഭരിക്കാൻ അയാൾ ശ്രമിച്ചു.
ആ തീഗോളം അലറി വിളിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് പാഞ്ഞു വന്നു. “എന്നെ രക്ഷിക്കു… എന്നെ രക്ഷിക്കൂ…” അയാൾ തിരിച്ചറിഞ്ഞു ഒരു പെൺകുട്ടിയാണത്. എന്ത് ചെയ്യണമെന്നറിയാതെ അയാളും അലറി വിളിച്ചു. അപ്പോഴേക്കും ആരൊക്കെയോ അവിടെ ഓടിക്കൂടി.
ആ തീഗോളം അലറി വിളിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് പാഞ്ഞു വന്നു. “എന്നെ രക്ഷിക്കു… എന്നെ രക്ഷിക്കൂ…” അയാൾ തിരിച്ചറിഞ്ഞു ഒരു പെൺകുട്ടിയാണത്. എന്ത് ചെയ്യണമെന്നറിയാതെ അയാളും അലറി വിളിച്ചു. അപ്പോഴേക്കും ആരൊക്കെയോ അവിടെ ഓടിക്കൂടി. എല്ലാവരും ചേർന്ന് അവളുടെ ദേഹത്തെ തീ അണച്ചു. അവളുടെ വസ്ത്രം മുഴുവൻ കത്തിപ്പോയിരുന്നു. ദേഹം ആകെ വെന്തു പൊള്ളിയിട്ടും, ആ അവശതയിലും അവൾ സംസാരിച്ചു. അവളുടെ ഓരോ വാക്കിലും കണ്ണിരിന്റെ തീ ജ്വാല നിറഞ്ഞിരുന്നു. ഓരോ തുള്ളി കണ്ണുനീരിലും അവളനുഭവിച്ച ഭീകരത നിറഞ്ഞ നിമിഷങ്ങളുടെ കലർപ്പുണ്ടായിരുന്നു.
അവൾ ഉറക്കെ നിലവിളിച്ചു… “അവർ എന്നെ വേദനിപ്പിച്ചു, എന്തോ എന്റെ ശരീരത്തിലെക്ക് കുത്തിയിറക്കുന്നതു പോലെ. അവരാണ് എന്നെ തീ കൊളുത്തിയത്. അവരാണ് എന്നെ തീ കൊളുത്തിയത്…” അയാൾക്ക് അവളുടെ സംസാരത്തിൽ നിന്ന് മനസ്സിലായിരുന്നു ഒരു കൂട്ടംപേർ ചേർന്ന് അവളെ പീഡിപ്പിച്ചിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ അയാൾ പകച്ചുനിന്നു. ഉള്ളിൽ നുരഞ്ഞുപൊങ്ങിയ രോഷം നിസ്സഹായാവസ്ഥയിൽ എരിഞ്ഞടങ്ങി.
അവൾ ഇന്നില്ല. ഈ ലോകത്തോട് വിട പറഞ്ഞു. ഇത്രയും ക്രൂരമായി അവളെ പീഡിപ്പിച്ചു, തീ കൊളുത്തി കൊന്ന കുറ്റവാളികൾ ഇന്ന് ജയിലിനു പുറത്തിറങ്ങി നടക്കുന്നു.
അവൾ ഇന്നില്ല. ഈ ലോകത്തോട് വിട പറഞ്ഞു. ഇത്രയും ക്രൂരമായി അവളെ പീഡിപ്പിച്ചു, തീ കൊളുത്തി കൊന്ന കുറ്റവാളികൾ ഇന്ന് ജയിലിനു പുറത്തിറങ്ങി നടക്കുന്നു. നാലഞ്ചുമാസം ജയിലിൽ കിടന്നാൽ പിന്നീട് കുറ്റവാളികൾക്ക് നെഞ്ചുംവിരിച്ചു പുറത്തിറങ്ങി നടക്കാനുള്ള നിയമമാണോ ഈ നാട്ടിൽ? ഇവിടെയുള്ള സംവിധാനമാണ് ഇത്തരമൊരവസ്ഥയ്ക്ക് ഉത്തരവാദി. അവൾക്ക് നീതി നൽകേണ്ടത് ഈ സംവിധാനമാണ്.
“പ്രിയപ്പെട്ടവളേ ഇനി നീ ഒറ്റയ്ക്കല്ല, ഈ മഹാരാജ്യം നിന്നോടൊപ്പമുണ്ട്” -ജനങ്ങളുടെ പതിവു പ്രതിഷേധങ്ങൾ നീണ്ടുനിന്നില്ല. ഇന്നുവരെയും അവൾക്ക് നീതിലഭിച്ചിട്ടില്ല. “മകളെ മാപ്പ്…” അയാൾക്ക് ഇപ്പോഴും ഉറങ്ങാനാവുന്നില്ല. കണ്ണിലെപ്പോഴും ആ തീപിടിച്ച രൂപമാണ്. ചെവിയിൽ മുഴങ്ങുന്നത് നിലവിളിയും. അയാളുടെ കണ്ണിൽ ഭീതി നിഴലിച്ചു. ഒരു ദൃക്സാക്ഷ്യത്തിന്റെ വ്യാകുലതകൾ പേറി അയാൾ കുത്തിയിരുന്നു, ആ തീനാളങ്ങൾ നഷ്ടപ്പെടുത്തിയ ഉറക്കത്തെയും കാത്ത്.