ഇപ്പോൾ ഈ വരാന്തയിലിരുന്നു മഴ കാണാൻ എന്തോ ഒരു ഭംഗിതോന്നുന്നു. ഇത്രയും നാൾ കാർമേഘം വന്ന് മൂടിയമനസ്സുമായി ഇവിടെ ഇരുന്നത് കൊണ്ടാകാം ഈ ഭംഗി എനിക്ക് നേരത്തെ ആസ്വദിക്കാൻ കഴിയാതെ പോയത്. എന്നാൽ ഇന്ന് ഇരുണ്ട മേഘങ്ങളെ തുടച്ചുമാറ്റി തെളിഞ്ഞു കിടക്കുന്ന എന്റെ മനസിലേക്കാണ് ഈ മഴ പെയ്തിറങ്ങുന്നത്. മഴയ്ക്കൊപ്പം വീശുന്ന നല്ല തണുത്തകാറ്റ് എന്റെ ശരീരത്തെക്കൂടി ശുദ്ധിയാക്കിയപോലെ.
ഇന്ന് ഇരുണ്ട മേഘങ്ങളെ തുടച്ചുമാറ്റി തെളിഞ്ഞു കിടക്കുന്ന എന്റെ മനസിലേക്കാണ് ഈ മഴ പെയ്തിറങ്ങുന്നത്. മഴയ്ക്കൊപ്പം വീശുന്ന നല്ല തണുത്തകാറ്റ് എന്റെ ശരീരത്തെക്കൂടി ശുദ്ധിയാക്കിയപോലെ.
ഇരുകാലുകളും പുറത്തേക്ക് നീട്ടിവച്ച് ഉമ്മറപ്പടിയിൽ ഇരുന്നു ഞാൻ കുറച്ച് നേരം.. ആഹാ… ! എന്താ തണുപ്പ്, ഓരോ മഴത്തുള്ളിയും എന്റെ കാലുകളെ സ്പർശിക്കാൻ തുടങ്ങി. ആ സമയം ഞാനറിയാതെ എന്റെ മിഴികൾ മെല്ലെയടഞ്ഞു… ഏതോ ഒരു സ്വപ്‌നലോകത്തേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ എനിക്ക് തോന്നി.
എന്നാൽ കുറച്ച് സമയം കഴിഞ്ഞു ഞാനെന്റെ കണ്ണുകൾ തുറന്നു. ആ സ്വപ്നത്തിൽ നിന്ന് ഞാൻ ഉണർന്നപ്പോൾ കാറ്റും മഴയും നിലച്ചിരുന്നു . ഞാൻ പതിയെ എന്റെ നനഞ്ഞ പാദങ്ങളാൽ അകത്തേയ്ക്ക് നടന്നു നീങ്ങി. പക്ഷേ, ആ നടത്തം ഇത്രയും നാൾ എന്നിലുണ്ടായിരുന്ന ഇരുണ്ട മനസ്സുമായിട്ടല്ലായിരുന്നു. പകരം ആ സുന്ദര സ്വപ്‌നങ്ങളിൽ ഞാൻ കണ്ട പുത്തൻ പ്രതീക്ഷകൾ മനസ്സിലേറ്റിയായിരുന്നു…