പുറമെ കാണും കൈപ്പത്തി
പിടിച്ചൊന്നുചേരാൻ
അകമേ കൊലക്കത്തി
ഉന്നം കാത്തിരിക്കുന്നു.

പകരം ചോദിക്കുവാൻ.
ഭ്രമമാർത്തലച്ചു,
ക്ഷമയുടെ ചിറകൾ പൊട്ടിച്ചു
കുതിച്ചൊഴുകുമ്പോൾ

അരുതരുതെന്നു കേൾക്കാനൊരു
സ്വരമെവിടെയോ ഉണ്ടോ?
കാത്തിരിപ്പുകാരെൻ
കത്തിയും ഞാനും.

 

Vipin Das
Latest posts by Vipin Das (see all)

COMMENT