സകലരും ഇന്നോരോ രണാങ്കണങ്ങളിൽ
ചാടിയും മറിഞ്ഞും ആഞ്ഞ് വെട്ടീടുമ്പോൾ
പിടഞ്ഞു വീണവനുള്ളിൽ ക്ഷത്രിയ മരണവും
ജയിച്ചവനുള്ളിൽ ധീരതപൂകലും.
യുദ്ധത്തിൻ അഗ്നിജ്വാലകൾ അണയുന്നു
വിജയിച്ചവനോരോ ശ്വാസത്തിലും
പിന്തിരിഞ്ഞ് നോക്കുന്നു
യുദ്ധക്കളമവന്റെ ഉറക്കം കെടുത്തുന്നു.
എന്തിനായിരുന്നെന്റെ യുദ്ധങ്ങളെന്ന ഉൾവിളികൾ
വിജയമെന്ന വാക്കിനർത്ഥമെന്തൂഴിയിൽ
എനിക്കിതിലും ശ്രേഷ്ടമാം
പുതിയൊരു പാതയിൽ ചരിക്കാമായിരുന്നില്ലേ..
അഹിംസ, അതൊരു ഹിമാലയം തന്നെ
അത് മാത്രമേ എന്നും പ്രശോഭിക്കൂ
ഉടവാൾ ഞാനിതാ വലിച്ചെറിയുന്നു
എന്നിലെവിടെയോ ബുദ്ധൻ വിടരുന്നു.