കാട് ചിരിച്ചു,
കാലം ചിരിച്ചു,
പൂത്ത കൊമ്പിലെവിടെയോ
കുയിലു പാടുന്നു.
കരിമൻ ചെറുമൻ
നിവർന്നു നടക്കുന്നു,
പേന പിടിക്കുന്നു,
പ്രേമിച്ചു പോകുന്നു.
വെള്ളിടി വെട്ടുന്നു,
വയറ് വിശക്കുന്നു,
ചീന്തിയ ചോര കുടിച്ച്
വിശപ്പകറ്റുന്നു.
കാട് കരയുന്നു
കാലം കരയുന്നു
പാടിയ കുയിലിന്റെ
വായ കെട്ടുന്നു.