പെരുക്കാനോ കിഴുക്കാനോ?

Post date:

Author:

Category:

ഗുണനപ്പട്ടിക ചൊല്ലാത്ത ആദിവാസി വിദ്യാർത്ഥിയെ മർദ്ദിച്ച വാർത്ത കണ്ടു കാണും. ഈ ലോകത്തും പരലോകത്തും ആവശ്യമില്ലാത്ത ഇങ്ങനെയുള്ള പട്ടികയും നിയമങ്ങളും വ്യാകരണവും കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ നിലനിന്നു പോരുന്നത്.

ഇത്തരം അബ്ദുൽ ഖാദർമാരെ കവിഞ്ഞു പോകുന്നവരെയാണ് നമ്മൾ കവിയെന്നും എഴുത്തുകാരനെന്നുമൊക്കെ പറയുന്നത്. അവർ നിയമം ലംഘിക്കുകയും വരച്ച വരയ്ക്കപ്പുറവും ലോകമുണ്ടെന്ന്, അനുഭവങ്ങൾ ഉണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

ഒന്നും ഒന്നും എത്രയാണെന്നതിന് ഇമ്മിണി ബല്യ ഒന്ന് എന്ന ഉത്തരം നല്കിയപ്പോള്‍ എല്ലാ കണക്കും ബഷീർ തകർക്കുകയായിരുന്നു. ഇതിന് കാരണം കണക്കിന്റെ ഉത്തരമല്ല ജീവിതത്തിന്റെ ഉത്തരമെന്ന് ബഷീറിന് അറിയാമായിരുന്നു. ഒരു പക്ഷേ, അരിത്മെറ്റിക്കല്ല കാൽക്കുലസെന്നും.

ഒന്നും ഒന്നും എത്രയാണെന്നതിന് ഇമ്മിണി ബല്യ ഒന്ന് എന്ന ഉത്തരം നല്കിയപ്പോള്‍ എല്ലാ കണക്കും ബഷീർ തകർക്കുകയായിരുന്നു. ഇതിന് കാരണം കണക്കിന്റെ ഉത്തരമല്ല ജീവിതത്തിന്റെ ഉത്തരമെന്ന് ബഷീറിന് അറിയാമായിരുന്നു. ഒരു പക്ഷേ, അരിത്മെറ്റിക്കല്ല കാൽക്കുലസെന്നും.

ഒരു തോടും ഒരു തോടും ചേർന്നൊഴുകുമ്പോ 2 തോടല്ലല്ലോ. നമ്മളാകട്ടെ വീണ്ടും വീണ്ടും കൂട്ടുകയും അങ്ങനെ പെരുക്കുകയും, നമുക്ക് ഒരുപാട് പെരുക്കാനറിയാം എന്ന് കരുതുകയും ചെയ്യുന്നു.

ഏറെക്കാലം പഠിപ്പിച്ചതു കൊണ്ട് പറയുകയാണ്. കണക്ക് ഒരു ചത്ത ജീവിതമാണ്. നിങ്ങൾ ഒരു മന്ത്രം / ഫോർമുല പറയുകയും അത് തെറ്റാതെ ആവർത്തിക്കുമ്പോള്‍ വിദ്യാർത്ഥിയും നിങ്ങളും ശരിയാണെന്ന് ധരിക്കുകയും ചെയ്യുന്നു.

ഇതിനിടയിൽ ഒരു മന്ദബുദ്ധി മാത്രമേ ഇത് കൊണ്ട് ഒക്കെ എന്തുട്ടാ കാര്യം മാഷേ എന്ന് ചോദിക്കുകയുള്ളൂ. ഇങ്ങനെ തിരിച്ചറിയുന്നവർ മറുലോകങ്ങൾ തീർക്കുന്നു.

മന്ദബുദ്ധി എന്ന് പറയാൻ കാരണം ഉണ്ട്. കുറച്ചു നാളുകൾ മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പിൽ എം.ടി. പറഞ്ഞത് വൃത്തം തിരിക്കുന്നത് ഒരു ബുദ്ധിപരമായ കളിയാണെന്നാണ്. വൃത്തം തിരിക്കാൻ അറിയാത്ത, ശാർദ്ദൂല വിക്രീഢിതം അറിയാത്ത ഒരുപാട് പേർ ഇവിടെ ജീവിക്കുന്നുണ്ടെന്നാണ് ഞാനറിയുന്നത്.

എല്ലാ വൃത്തവും, അത് ഏത് കാകളി ആയാലും ഒരു കെട്ടാണ്. കേന്ദ്രത്തിൽ നില്‍ക്കുന്ന അദ്ധ്യാപകൻ തന്റെ പരിധിക്കപ്പുറത്തേക്ക് ഒരു കുട്ടിയും നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന കെട്ടുകൾ. അതുകൊണ്ട് കണക്ക് ചെയ്ത് പഠിക്കണം എന്ന് പറയുന്നവർ തന്നെ ഫോർമുലയും പട്ടികയും കാണാപ്പാഠം പഠിക്കാൻ പറയുന്നു.

ചട്ടങ്ങൾ ജനകീയമാകുമ്പോള്‍ അതിന് മന്ത്ര സ്വഭാവം ഒന്നുമില്ലെന്നും അതിനൊരു ദൈവത്തെയും പ്രീതിപ്പെടുത്താനില്ലെന്നുമുള്ള കാര്യങ്ങള്‍ പുറത്തുവരും. മന്ത്രമാക്കിയാൽ അത് രഹസ്യമായി ചുവന്ന നാട കെട്ടി, തകിട് കെട്ടി സൂക്ഷിക്കാം എന്ന മർദ്ദകവ്യവസ്ഥ ഇതിനൊപ്പം ഉണ്ട്.

ഇത് വേറൊരു തരത്തിൽ വരാം. അത് ഉദ്യോഗസ്ഥ തലത്തിലാണ്. എനിക്ക് പല ചട്ടവും അറിയാമെന്ന് കരുതുന്നവർ തന്നെയാണ് ചട്ടങ്ങൾ ഒരുപാട് നൂലാമാലയാണെന്ന് പറഞ്ഞ് പരത്തുന്നത്. കാരണം ചട്ടങ്ങൾ ജനകീയമാകുമ്പോള്‍ അതിന് മന്ത്ര സ്വഭാവം ഒന്നുമില്ലെന്നും അതിനൊരു ദൈവത്തെയും പ്രീതിപ്പെടുത്താനില്ലെന്നുമുള്ള കാര്യങ്ങള്‍ പുറത്തുവരും. മന്ത്രമാക്കിയാൽ അത് രഹസ്യമായി ചുവന്ന നാട കെട്ടി, തകിട് കെട്ടി സൂക്ഷിക്കാം എന്ന മർദ്ദകവ്യവസ്ഥ ഇതിനൊപ്പം ഉണ്ട്.

നമ്മൾ ഒന്നിന്റെ പെരുക്കപ്പട്ടികയാണ് ചർച്ച ചെയ്തത്. അത് ഒരു ക്ലാസ്സിലെ ചോദ്യമാണ്. പക്ഷേ അതിന്റെ ബഷീറിയൻ ഉത്തരം കാട്ടിലും പുഴയിലും ആണ് അവസാനിച്ചത്. ഇതിന് കാരണം എല്ലാ പരിഷ്കാരങ്ങളും ഏറെക്കുറെ പ്രാകൃതമാണെന്നത് കൊണ്ട് കൂടിയാണ്. മലയാളത്തിലെ എല്ലാ അക്ഷരവും എഴുതാൻ അറിയാത്ത ഒരു ആദിവാസിയെയാണ്, ഒരു പ്രാകൃതനെയാണ് നമ്മൾ ഇന്ന് സുൽത്താൻ എന്ന് വിളിക്കുന്നത് എന്ന് എല്ലാവരും ഓർക്കുന്നത് നല്ലത്.

“പോക പോകെടോ നീ കവിയല്ല
പ്രാകൃതനാണ് സാഹിത്യകാരൻ” എന്ന് വൈലോപ്പിള്ളി.

ആദിവാസികൾക്ക് നല്ല രീതിയിൽ പഠിക്കണം എന്നതുപോലെ തന്നെയുള്ള വസ്‌തുതയാണ് ആദിവാസികളിൽ നിന്നും പഠിക്കാനുണ്ട് എന്നത്. അതുകൊണ്ട് നാട്ടിലെ പഠനയാത്രകൾ മിക്കവാറും കാട്ടിലേക്ക്, അവരുടെ വീട്ടിലേക്ക്, അവരുടെ താളങ്ങളിലേക്ക്, സൗന്ദര്യത്തിലേക്ക്, സംസ്കൃതിയിലേക്ക്, അട്ടപ്പാടിയിലേക്ക്, വയനാട്ടിലേക്ക് ആയി മാറുന്നു.

അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ അനുഭവങ്ങൾക്ക് പേരിടുന്നില്ല. കാടിന് ഞാനെന്ത് പേരിടും എന്ന് വിനയചന്ദ്രന്റെ ഭാവന.

 

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Ajith P Achandy
Ajith P Achandy
ചാലക്കുടിക്കടുത്ത് കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയാണ് അജിത് പി.ആച്ചാണ്ടി. 1989 മെയ് 11ന് ജനിച്ചു. പാലക്കാട് എൻ.എസ്.എസ്. കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം തൃശ്ശൂർ ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കി.
തിരുമുടിക്കുന്ന് നാടക കൂട്ട് സക്കറിയയുടെ 'ബാർ' എന്ന ചെറുകഥ 'ലെ എന്ന രാജ്യത്ത്' എന്ന പേരിൽ നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു, ഏകോപനം നിർവ്വഹിച്ചു. 'വേലി' എന്നൊരു (ലഘു)നാടകം ഇതേ കൂട്ടിൽ സംവിധാനം ചെയ്തു. ബഷീറിന്റെ 'ജന്മദിന'വും ഇതേ പോലെ നാടകമാക്കി.
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയോടാണ് താല്പര്യം. ഫിലോസഫി, സിനിമ, കാരംസ്, രാജ്യാന്തര ഫുട്‌ബോൾ, അമച്വർ നാടകം എന്നിവ ഇഷ്ടങ്ങൾ.
സാഹിത്യവുമായി ഒത്തുപോകുന്ന ഒന്നായതിനാലാണ് മാധ്യമപ്രവർത്തനത്തിന്റെ വഴി തിരഞ്ഞെടുത്തത്. സജീവമായി നിൽക്കുന്ന രംഗമാണ് എഴുത്തിന്റേത്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: