യാത്ര

Post date:

Author:

Category:

തന്റെ പാദങ്ങളിൽ നിന്ന് ശക്തി ചോർന്നുപോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും എവിടെയെന്നറിയാത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര അവൻ തുടർന്നു. വനത്തിന്റെ കാഠിന്യവും രാത്രി സമ്മാനിച്ച അന്ധകാരവും അവന്റെ യാത്ര കൂടുതൽ ദുഷ്കരമാക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്തെന്നറിയാത്ത ലക്ഷ്യത്തിലേക്ക് ചുവടുവെയ്ക്കാൻ തുടങ്ങുമ്പോഴുണ്ടായിരുന്ന ധൈര്യം അവനിൽ നിന്ന് അന്യമായിത്തുടങ്ങി. തന്നിൽ നിന്ന് നഷ്ടമായതെന്തോ തിരികെ പിടിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിട്ടുണ്ടാവണം. ഓരോ ചുവട് നടക്കുന്തോറും ഇരുട്ടിന്റെ കാഠിന്യം കൂടിക്കൂടി വന്നു. പാദങ്ങൾക്കടിയിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം അവനെ അസ്വസ്ഥനാക്കുവാൻ തുടങ്ങി. ഈ യാത്ര തുടങ്ങിയിട്ട് എത്ര നേരമായെന്ന് പോലും അവനു തിട്ടമില്ല. വറ്റിവരണ്ട ചുണ്ടുകൾ അല്പം ദാഹജലത്തിനുവേണ്ടി കേഴുന്നത് അവൻ അറിഞ്ഞു.

തന്റെ ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താനുള്ള അവസാന ശ്രമമാണിത്. ഇനിയൊരു തോൽവി തന്റെ നിലനിൽപ്പിന്റെ തന്നെ അവസാനമാണ്. നിശ്ചലമാകുവാൻ വെമ്പുന്ന കാലുകളിൽ പൂർവ്വാധികം ശക്തി പകർന്ന് മുന്നോട്ട് കുതിക്കുവാൻ അവൻ ശ്രമിച്ചു.

ഈ ദുഷ്കരമായ പാതയിലൂടെ ഇനിയും എത്ര ദൂരം? നെറ്റിത്തടത്തിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ അവനെ ഒറ്റയ്ക്കാക്കി മടങ്ങുവാൻ മടി കാണിച്ചു. ദൂരെ ഏതോ വന്യജീവിയുടെ കാതടപ്പിക്കുന്ന അലർച്ച അവൻ ഒരു ഞെട്ടലോടെയാണ് കേട്ടത്. അത് കാതങ്ങൾ അകലെ ആയിരിക്കണേ എന്നവൻ ആഗ്രഹിച്ചു. പുറത്തു പടർന്ന ഇരുട്ട് അവന്റെ കണ്ണുകളിലേക്കും പടർന്നു. ഇന്ന് താൻ പിന്മാറിയാൽ ഇനി ഒരിക്കലും മുന്നോട്ട് പോവാൻ കഴിയില്ല എന്ന തിരിച്ചറിവ് അവനെ വീണ്ടും മുൻപോട്ട് നടത്തി. വഴിയിൽ പതിയിരിക്കുന്ന അപകടങ്ങൾക്കെതിരെ കണ്ണുകൾ തുറന്ന് പിടിച്ചു, കാതുകൾ കൂർപ്പിച്ച് അവൻ നടന്നു.

തന്റെ ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താനുള്ള അവസാന ശ്രമമാണിത്. ഇനിയൊരു തോൽവി തന്റെ നിലനിൽപ്പിന്റെ തന്നെ അവസാനമാണ്. നിശ്ചലമാകുവാൻ വെമ്പുന്ന കാലുകളിൽ പൂർവ്വാധികം ശക്തി പകർന്ന് മുന്നോട്ട് കുതിക്കുവാൻ അവൻ ശ്രമിച്ചു. തൊട്ടടുത്ത നിമിഷം അവന് അടി തെറ്റി, ശക്തിയായി താഴേക്കു പതിച്ചു. തല പിളരുന്ന വേദന. അവൻ നെറ്റിയിൽ പതിയെ തടവി. ചോര പൊടിയുന്നുണ്ട്. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ശരീരത്തിന്റെ വേദനയെക്കാളും അവനെ വിഷമിപ്പിച്ചത് താൻ വീണ്ടും തോറ്റു തുടങ്ങുന്നു എന്ന യാഥാർത്ഥ്യം ആയിരുന്നു. ഇനിയൊരു തോൽവി തന്റെ മരണമാണ്. തന്റെ ശരീരം നുറുങ്ങുന്ന വേദനയിലും അവൻ പണിപ്പെട്ട് എഴുന്നേറ്റു നിന്നു. ഇനി അധികം ദൂരം താണ്ടാൻ അവനു കഴിയില്ല എന്ന തിരിച്ചറിവിനു മുൻപിൽ തോറ്റു കൊടുക്കാൻ അവൻ തയ്യാറായില്ല. പിന്നീട് അവൻ വെച്ച ഒരോ അടിക്കും ആയിരം കാതങ്ങളുടെ ദൈർഘ്യം അനുഭവപ്പെട്ടു.

പൊടുന്നനേ ഉറവിടമേതെന്നറിയാത്ത അതിശക്തമായ വെളിച്ചം അവന്റെ കണ്ണുകളിലേക്ക് തുളച്ചുകയറി. ആ വെളിച്ചത്തിനപ്പുറം ആരോ തനിക്കായി കൈനീട്ടുന്നത് അവന് അനുഭവപ്പെട്ടു. ഏതോ സ്വപ്നത്തിലെന്ന പോലെ അവന്റെ കൈകൾ അവൻ നീട്ടി. അടുത്ത നിമിഷം അവന്റെ ബോധം മറഞ്ഞു.

എത്രനേരം താൻ നിദ്രയിലായിരുന്നു എന്നവനറിഞ്ഞില്ല. യന്ത്രങ്ങളുടെ നിലയ്ക്കാത്ത ബീപ്പ് ശബ്ദങ്ങൾ കേട്ടാണവനുണർന്നത്. തന്റെ കണ്ണുകൾ അല്പം ആയസപ്പെട്ട് അവൻ തുറന്നു. തന്റെ കൈ ചേർത്തുപിടിച്ച് അവൾ അടുത്തിരിക്കുന്നു. അവൻ തല അല്പം ഉയർത്തി നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഇടതൂർന്ന നരകളുള്ള തന്റെ രോമാവൃതമായ നെഞ്ചിലേക്ക് ആ കൈകൾ ചേർത്തു പിടിച്ച് അവൻ കണ്ണുകൾ പതിയെ അടച്ചു.

എത്രനേരം താൻ നിദ്രയിലായിരുന്നു എന്നവനറിഞ്ഞില്ല. യന്ത്രങ്ങളുടെ നിലയ്ക്കാത്ത ബീപ്പ് ശബ്ദങ്ങൾ കേട്ടാണവനുണർന്നത്. തന്റെ കണ്ണുകൾ അല്പം ആയസപ്പെട്ട് അവൻ തുറന്നു. തന്റെ കൈ ചേർത്തുപിടിച്ച് അവൾ അടുത്തിരിക്കുന്നു.

അല്പസമയത്തിനു ശേഷം ഡോക്ടർ എത്തി.
‘താങ്കൾ?’
‘ഭാര്യയാണ്’, അവർ മറുപടി നൽകി.
‘ഒന്നു പുറത്തേക്ക് വരൂ.’
ഡോക്ടറുടെ നിർദേശപ്രകാരം അവർ പുറത്തേയ്ക്ക് വന്നു.
‘ഹൃദയാഘാതമാണ്, അപകടനില തരണം ചെയ്തിട്ടില്ല.’
നിറകണ്ണുകളോടെ അവർ അത് കേട്ട് നിന്നു.
‘നിങ്ങൾ ഒപ്പമുണ്ടായിരുന്നില്ലേ?’
ഡോക്ടറുടെ ആ ചോദ്യത്തിന് അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. അവരുടെ പ്രണയവും വിവാഹവും വേർപിരിയലുമെല്ലാം ഒരു നിമിഷം കൊണ്ട് അവരുടെ കണ്ണുകളിൽ മിന്നിമറഞ്ഞു. തെറ്റിദ്ധാരണകളാണ് തമ്മിൽ അകറ്റിയതെന്ന് തിരിച്ചറിഞ്ഞപ്പോഴും തോറ്റു കൊടുക്കാൻ രണ്ടു പേരും തയ്യാറായിരുന്നില്ല.
‘ഡോക്ടർ, ഞാൻ ഒന്ന് അദ്ദേഹത്തിന്റെ അടുത്തിരുന്നോട്ടെ?’
അവരുടെ സ്വരത്തിലെ ദയനീയത മനസിലാക്കിയിട്ടെന്നോണം ഡോക്ടർ അതിനനുവദിച്ചു.
‘ഒരു തരത്തിലും പേഷ്യന്റിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്,’ ഒരു മുന്നറിയിപ്പ് പോലെ അയാൾ പറഞ്ഞു.
ICU എന്ന മൂന്നക്ഷരം പിന്നിട്ട് അവർ അകത്തെത്തി. തന്റെ കൈകൾ അവന്റെ കൈകളോട് ചേർത്തു.

തന്റെ കണ്ണുകളിലേക്ക് തുളച്ചു കയറിയ വെളിച്ചം ഒരു മനോഹരമായ കാഴ്ചയ്ക്ക് വഴിയൊരുക്കുന്നത് അവൻ കണ്ടു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ വശ്യമായ ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്നു. അവൻ അവിടേക്ക് കുതിച്ചു. തന്റെ ശരീരത്തിന്റെ തളർച്ച അതിനു തടസ്സമായില്ല. ലോകം പിടിച്ചടക്കിയ ആവേശത്തോടെ തന്റെ കൈകൾ അവളുടെ കൈകളിലേക്ക് ചേർത്തു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു കരുതിയതു തിരിച്ചു കിട്ടിയിരിക്കുന്നു. സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.

അവന്റെ കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞത് അവൾ കണ്ടു. തന്റെ കയ്യിൽ അവൻ ഒരു പിഞ്ചുകുഞ്ഞിനെപോലെ മുറുകെ പിടിച്ചിരിക്കുന്നു. ഇതിനെല്ലാം സാക്ഷിയായി നിന്ന യന്ത്രങ്ങളുടെ ഇടവിട്ട ബീപ് ശബ്ദങ്ങൾ സന്തോഷം കൊണ്ടെന്ന പോലെ നിലയ്ക്കാതെ മൂളാൻ തുടങ്ങി. അപ്പോഴും അവന്റെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി അവശേഷിച്ചിട്ടുണ്ടായിരുന്നു…

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Kiran Jayachandran
Kiran Jayachandran
1997 ഓഗസ്റ്റ് 21ന് പരേതനായ ജയചന്ദ്രൻ നായരുടെയും ശ്രീലതയുടെയും മകനായി ജനിച്ചു. ഓച്ചിറ എസ്.എൻ.എച്ച്.എസ്.എസ്., വവ്വാക്കാവ് വിവേകാനന്ദ എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം.
തുടർന്ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഇംഗ്ലീഷ് ബിരുദത്തിന് ചേർന്നു. 2017-18 വർഷത്തിൽ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററായി സേവനമനുഷ്ഠിച്ചു. വായനയിലും എഴുത്തിലുമുള്ള അതീവ താല്പര്യമാണ് കിരണിനെ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ പഠനത്തിനായി കേരള മീഡിയ അക്കാദമിയിൽ എത്തിച്ചത്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: