“നിയമം പാലിക്കൂ, നിങ്ങളുടെ പണം ലാഭിക്കൂ”
“Police is watching you”
പലയിടങ്ങളിലും മുന്നറിയിപ്പ് കാണാനിടയായി. Police is watching you എന്ന വാചകത്തിനൊപ്പം പല പല സ്ക്രീനുകളിൽ നോക്കി ഇരിക്കുന്ന ഒരു പോലിസുദ്യോഗസ്ഥന്റെ ചിത്രവുമുണ്ട്.
ട്രാഫിക്ക് നിയമങ്ങൾ പാലിച്ച് സമചിത്തതയോടെ വാഹനമോടിച്ച് ജീവൻ രക്ഷിച്ചു കൊണ്ടു പോകൂ എന്ന് പറയേണ്ടിടത്ത് പണം ലാഭിക്കൂ എന്നായതിന് പുനർനിർണയിച്ച ഗതാഗത ലംഘനങ്ങൾക്കുള്ള ‘ഭീമ’പിഴത്തുകകൾ തന്നെയാണല്ലൊ കാരണം.
എന്തായാലും ട്രാഫിക്ക് നിയമങ്ങൾ പാലിച്ച് സമചിത്തതയോടെ വാഹനമോടിച്ച് ജീവൻ രക്ഷിച്ചു കൊണ്ടു പോകൂ എന്ന് പറയേണ്ടിടത്ത് പണം ലാഭിക്കൂ എന്നായതിന് പുനർനിർണയിച്ച ഗതാഗത ലംഘനങ്ങൾക്കുള്ള ‘ഭീമ’പിഴത്തുകകൾ തന്നെയാണല്ലൊ കാരണം. പിഴ നേരത്തേയും ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ, “പണം ലാഭിക്കു” എന്ന വാചകം മലയാളി മനസ്സുകളിലെ മാറിയ ചിന്താഗതികളെ നോക്കി ഒളിഞ്ഞു ചിരിക്കുന്നുണ്ടാകണം.
“പിഴ പകുതിയാക്കും.”
“ഓണക്കാലത്ത് പരിശോധനയില്ല.”
“തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നയിടത്ത് തൽക്കാലം പരിശോധന ഇല്ല.”
അനുബന്ധ തലക്കെട്ടുകൾ പലതും വന്നുപോയി. ഇളവിനേക്കുറിച്ച് പരാമർശിക്കുമ്പോൾ മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പിഴത്തുകയിൽ ഇളവുണ്ടാകില്ല എന്നൊരു വാർത്തയുമുണ്ട്. മദ്യപാനികളുടെ സംഘടന പോലീസിനും പിഴകൾക്കുമെതിരെ സെക്രട്ടെറിയേറ്റിനു മുന്നിൽ സമരം നടത്തിയിട്ട് ഏറെ നാളായില്ല. മദ്യമൊഴുകുന്ന ഓണക്കാലത്ത് പരിശോധനകൾ വേണ്ട എന്ന നിർദേശം മറ്റൊരു വൈരുദ്ധ്യമായി.
മൊത്തത്തിൽ മദ്യവും പണവും തിരഞ്ഞെടുപ്പും പിഴത്തുകകളും നിറഞ്ഞു നിന്ന് ഇതെല്ലാത്തിന്റെയും പ്രധാന ഉദ്ദേശ്യമായ സുരക്ഷയെ ഒളിപ്പിച്ചു കളഞ്ഞു. നല്ല റോഡുകൾ ഉണ്ടാക്കൂ, കുഴികളടയ്ക്കൂ എന്നിങ്ങനെയുള്ള മുറവിളികൾ പതിവുപോലെ ഉയരുന്നുണ്ട്.
ഒരു സീറ്റ് ബെൽറ്റ് ഇടാതെയിരിക്കാനോ, ഹെൽമറ്റ് വെയ്ക്കാതിരിക്കാനോ, മദ്യപിച്ച് വാഹനം ഓടിക്കാനോ ആയി റോഡിനേയും സർക്കാരിനേയും പഴി പറയാൻ കാണിക്കുന്ന ആർജ്ജവം സ്വന്തം സുരക്ഷയിൽ ഓരോരുത്തരും കാണിച്ചു കഴിഞ്ഞാൽ എത്ര പിഴ ഉയർത്തി കാഹളം സൃഷ്ടിച്ചാലും നമ്മെ ബാധിക്കില്ല.
വാൽക്കഷ്ണം: റോഡുകൾ നന്നാക്കിയിട്ടേ പിഴത്തുക ഈടാക്കുകയുള്ളുവെന്ന് ഗോവ ഗതാഗത മന്ത്രി!