തണ്ണീർ മധുരമുള്ള ജീവിതക്കാഴ്ചകൾ

Post date:

Author:

Category:

മലയാളത്തിൽ ഇടക്കാലത്ത് വന്ന ഷോർട്ട് ഫിലിം കുത്തൊഴുക്കിൽ വേറിട്ട് ഒഴുകിയ ചിത്രമായിരുന്നു വിശുദ്ധ അംബ്രോസ്. പ്രമേയത്താലും പിടിച്ചിരുത്തും വിധമുള്ള പരിചരണം കൊണ്ടും രസിപ്പിച്ച ഹ്രസ്വ ചിത്രമായിരുന്നു സംവിധായകൻ ഗിരീഷ് എ.ഡിയും തിരക്കഥാകൃത്ത് ഡിനോയ്‌ പൗലോസും ഒരുക്കിയത്. ഇന്ന് അതേ ടീമിൽ നിന്നെത്തുന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയും കാഴ്ചക്കാരന് അണുവിട മടുപ്പിക്കാത്ത അനുഭവം നൽകുന്നുണ്ട്.

ആദ്യാവസാനം നിറഞ്ഞ ചിരിയോടെ കണ്ടിരിക്കാവുന്ന ചിത്രത്തിന് വ്യക്തമായ ആഖ്യാന ഘടനയുണ്ട്. സ്കൂളിൽ തുടങ്ങി ജെയ്സൺ എന്ന കഥാപാത്രത്തിൽ ചേക്കേറി അവന്റെ വികാരങ്ങളിലും ജീവിതത്തിലും ക്യാമറ വെയ്ക്കുന്നതോടൊപ്പം തന്നെ അദ്ധ്യാപകരിലും പ്രണയത്തിലും എല്ലാം നിന്നു കൊണ്ട് രണ്ടു വർഷക്കാലത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് സിനിമ.

മലയാളിക്ക് ഏറെ പ്രിയപ്പെട്ട പ്ലസ് ടു കാലഘട്ടത്തെ കേന്ദ്രീകരിച്ച് നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ട്രീറ്റ്‌മെന്റിൽ വ്യത്യസ്തവും കാഴ്ചക്കാരനോട് അടുത്ത് നിൽക്കുന്നതുമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. പ്ലസ് വണ്ണിൽ തുടങ്ങി പ്ലസ് ടു അവസാന നാൾ വരെയുള്ള കാലത്തിലേക്ക് ജെയ്സന്റെയും കൂട്ടുകാർക്കുമൊപ്പം പ്രേക്ഷകനെയും തള്ളിയിടുകയാണ് സംവിധായകൻ ഗിരീഷ്. അത്ര കണ്ട് റിയലിസ്റ്റിക് ആവാതെ തന്നെ ഇത് എന്റെ കൂടി ലൈഫ് ആണല്ലോ എന്ന് പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കും വിധം രസിപ്പിച്ചിരുത്തുന്നുണ്ട് ചിത്രം.

ആദ്യാവസാനം നിറഞ്ഞ ചിരിയോടെ കണ്ടിരിക്കാവുന്ന ചിത്രത്തിന് വ്യക്തമായ ആഖ്യാന ഘടനയുണ്ട്. സ്കൂളിൽ തുടങ്ങി ജെയ്സൺ എന്ന കഥാപാത്രത്തിൽ ചേക്കേറി അവന്റെ വികാരങ്ങളിലും ജീവിതത്തിലും ക്യാമറ വെയ്ക്കുന്നതോടൊപ്പം തന്നെ അദ്ധ്യാപകരിലും പ്രണയത്തിലും എല്ലാം നിന്നു കൊണ്ട് രണ്ടു വർഷക്കാലത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് സിനിമ.

കുട്ടികളുടെ ഉള്ളിലെ പ്രണയത്തെ പറവയ്ക്കു ശേഷം ഏറ്റവും നിഷകളങ്കമായും സത്യസന്ധമായും അവതരിപ്പിച്ചു കണ്ടത് തണ്ണീർ മത്തനിലാണ്. ജെയ്സൺ എന്ന കഥാപാത്രത്തിനൊപ്പം നീങ്ങുമ്പോഴും വീടും സ്കൂളും കളിസ്ഥലവും ബസുമെല്ലാം ഓർമ്മയിലുള്ള പടി നമുക്ക് സ്ക്രീനിൽ കാണാൻ സാധിക്കും. ഒപ്പം തന്നെ വന്നു പോകുന്ന കഥാപാത്രങ്ങൾക്ക് പോലും ഒട്ടും കൃത്രിമത്വം തോന്നിക്കാതെ മുന്നിലെത്തിക്കുന്നതിലും ഡിനോയുടെയും ഗിരീഷിന്റെയും തിരകഥ വലിയ കയ്യടി അർഹിക്കുന്നുണ്ട്.

എപ്പോഴും ആക്ഷൻ കാണിക്കുന്ന കൂട്ടുകാരൻ, എല്ലാവരും ഇഷ്ടപ്പെടുന്ന അദ്ധ്യാപകൻ, വികാരങ്ങളില്ലാത്ത പെൺകുട്ടി, അലസനായ ജ്യേഷ്ഠൻ, ടൂർ പോകുമ്പോൾ ഛർദ്ദിക്കുന്ന നായകൻ, സാറന്മാർ തമ്മിലുള്ള തർക്കം തുടങ്ങി അധികം കൈ വച്ചിട്ടില്ലാത്തതും റിയാലിറ്റിയോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ പല കാര്യങ്ങളെയും കൂട്ടിയിണക്കി വെച്ചതിൽ എഴുത്തിന്റെയും സംവിധാനത്തിന്റെയും മികവുണ്ട്.

തണ്ണീർമത്തൻ ദിനങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനശ്വരയും മാത്യുവും സംവിധായകൻ ഗിരീഷിനൊപ്പം

ആദ്യ കാഴ്ച കഴിഞ്ഞിറങ്ങുന്ന ഓരോരുത്തർക്കും ഫ്രഷ് ഫീൽ തന്ന് എത്ര കണ്ടാലും മടുപ്പിക്കാത്ത രീതിയിൽ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട് ഗിരീഷ് ഓരോ സീനുകളും. രവി പദ്മനാഭനെ പരിചയപ്പെടുത്തുന്ന രംഗം, ടൂർ ബസിൽ വെച്ചുള്ള രംഗം, ക്ലൈമാക്സ് എന്നിവയിലെല്ലാം ഒരു കിടിലൻ സംവിധായകന്റെ ക്രാഫ്റ്റ് പ്രകടമാണ്.

ആദ്യ കാഴ്ച കഴിഞ്ഞിറങ്ങുന്ന ഓരോരുത്തർക്കും ഫ്രഷ് ഫീൽ തന്ന് എത്ര കണ്ടാലും മടുപ്പിക്കാത്ത രീതിയിൽ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട് ഗിരീഷ് ഓരോ സീനുകളും. രവി പദ്മനാഭനെ പരിചയപ്പെടുത്തുന്ന രംഗം, ടൂർ ബസിൽ വെച്ചുള്ള രംഗം, ക്ലൈമാക്സ് എന്നിവയിലെല്ലാം ഒരു കിടിലൻ സംവിധായകന്റെ ക്രാഫ്റ്റ് പ്രകടമാണ്. ജെയ്സന്റെ മാനസിക സംഘർഷങ്ങൾ ഓരോന്നും കാണുന്നവരുടെ ഉള്ളിലേക്ക് കൂടി കടത്തി വിടത്തക്ക വണ്ണത്തിൽ എഫക്ടിവ് ആണ് സിനിമയുടെ മേക്കിങ്.

കുട്ടികളെല്ലാം അതിഗംഭീരമായി തന്നെ അഭിനയിച്ചിട്ടുണ്ട്. സ്വാഭാവികമായും എന്നാൽ വലിയ സൈലന്റ് അല്ലാതെ കൗണ്ടറുകൾ പറയുന്നതിലും പ്രതിഭ ഉള്ളവരാണ് ഇവരെല്ലാവരും. ജെയ്സൺ ആയി വേഷമിട്ട മാത്യുവും കീർത്തിയായ അനശ്വരയും മികച്ചതാക്കിയിട്ടുണ്ട്. ഒപ്പം ഉള്ളവരിൽ ഡെന്നിസ്, ലിന്റോ, ഡിനോയ്‌, ശബരീഷ് വർമ്മ, മെൽവിൻ എന്നിവരും നന്നായിരുന്നു. വിനീത് ശ്രീനിവാസൻ അഭിനയിച്ച പ്രത്യേക സ്വഭാവം ഉള്ള രവി പദ്മനാഭൻ എന്ന കഥാപാത്രത്തെ ലുക്ക് കൊണ്ടും മാനറിസങ്ങൾ കൊണ്ടും അദ്ദേഹം ഉജ്ജ്വലമാക്കിയിട്ടുണ്ട്. ഡയലോഗ് ഡെലിവേറിയിൽ പോലും കൗതുകം തോന്നിപ്പിക്കും വിധം ഇതുവരെ കാണാത്ത തരം പ്രകടനമായിരുന്നു.

നിർമ്മാതാവ് കൂടിയായ ജോമോൻ ടി.ജോണിന്റെ ഛായാഗ്രഹണവും മികവുറ്റതാണ്. കഥാഭൂമികയെ ചേർത്ത് നിർത്തി സ്കൂളും വീടും പരിസരവുമെല്ലാം കാണിയുടെ ഒപ്പം യാത്ര ചെയ്യിക്കുന്നതിൽ ജോമോന്റെയും വിനോദ് ഇല്ലമ്പള്ളിയുടെയും ക്യാമറ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയുടെ മൂഡ് മാറുന്നതിനനുസരിച്ച് മിന്നിമറയുന്ന സീനുകൾ ചേർക്കുന്നതിൽ ഷമീർ മുഹമ്മദിന്റെ എഡിറ്റിങ് വലിയ പങ്കുവഹിച്ചു. ജസ്റ്റിൻ വർഗീസിന്റെ സംഗീതം ജെയ്സന്റെ വികാരങ്ങളോടൊപ്പം തന്നെ നമ്മുടെ മൂഡിനെയും കയ്യിലെടുക്കുന്നതാണ്.

പിള്ളേരുടെ വെള്ളമടിയും കടിച്ചാൽ പൊട്ടാത്ത സൗഹൃദവും പ്രണയുമെല്ലാം കാണിക്കുന്നവർക്കിടയിൽ തണ്ണീർ മത്തൻ ദിനങ്ങൾ ഒരു വിരുന്ന് തന്നെയാണ്. താരമൂല്യം ഇല്ലാതെ പ്ലസ് ടു കുട്ടികളെ വെച്ചു കൊണ്ട് ഇത്രയധികം എന്റർടെയ്നിങ്ങായ, ക്രാഫ്റ്റുള്ള ചിത്രം നിർമ്മിക്കാൻ തയ്യാറായ ഷെബിൻ ബക്കറും ജോമോൻ ടീ ജോണും ഷമീർ മുഹമ്മദും അഭിനന്ദനമർഹിക്കുന്നു.

ആൾക്കൂട്ട താൽപര്യങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാതെ ജീവിതത്തിൽ ഊന്നിനില്ക്കുന്ന, നല്ല ക്രാഫ്റ്റുള്ള രസികൻ ചിത്രങ്ങൾ വരുന്നതിലാണ് കാര്യമെന്ന് വരും നാളുകളിലെ ചിത്രത്തിന്റെ സ്വീകാര്യത തെളിയിക്കും. ഗിരീഷ് എ.ഡിക്കും ഡിനോയ്‌ പൗലോസിനും അഭിനന്ദനങ്ങൾ. ധൈര്യത്തോടെ കയറാം ഈ ദിനങ്ങൾ കാണാനും അറിയാനും.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Amal Prasikumar
Amal Prasikumar
1999 ഏപ്രിൽ 7ന് പ്രസികുമാറിന്റെയും മുംതാസിന്റെയും മകനായി പൊന്നാനിയിലാണ് എം.പി.അമൽ ജനിച്ചത്. സഹോദരൻ എം.പി.മിലൻ. യാതൊരു വിധത്തിലുള്ള ജാതിയുടെയോ മതത്തിന്റെയോ കുരുക്കിൽ പെടുത്താതെ, ജീവിതത്തിന്റെ ചെറിയൊരു ശതമാനം പോലും അനുഷ്ഠാനങ്ങൾക്കു വേണ്ടി മാറ്റി വെയ്ക്കാതെ സാമൂഹികബോധമുള്ളവരാക്കി മാതാപിതാക്കൾ വളർത്തി.
പൊന്നാനി ഏ.വി. ഹൈസ്കൂൾ , പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദവും നേടി.
എഴുത്തിനോടും വരയോടും ചലച്ചിത്രങ്ങളോടും അഭിനിവേശം. സ്വന്തമായൊരു സിനിമ ചെയ്യണമെന്നത് ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: