നഗരഹൃദയത്തിലെ മാലിന്യശേഖരം

Post date:

Author:

Category:

തമ്പാനൂർ ബസ് സ്റ്റാൻഡിലെ മാലിന്യ കൂമ്പാരത്തിലൂടെ നടന്നു പോകാൻ നിർബന്ധിതനായ യാത്രക്കാരൻ
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

ഇത് നഗരപ്രാന്തത്തിലെ ഏതെങ്കിലും ചേരിപ്രദേശമല്ല. നഗരഹൃദയം തന്നെയാണ്. വ്യക്തമായി പറഞ്ഞാൽ തിരുവനന്തപുരത്തെ തമ്പാനൂർ ബസ് ടെർമിനൽ.

തകരാറിലാവുന്ന ബസ്സുകൾ ഒതുക്കിയിടുന്നതിനു പിന്നിൽ മാലിന്യം കൊണ്ട് നിറയ്ക്കുകയാണ്. കുറച്ചുകാലം മുമ്പ് ഇവിടം സന്ദർശിച്ച ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഈ മാലിന്യം ഉടനെ നീക്കണമെന്ന് അന്നത്തെ മാനേജിങ് ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരിക്ക് നിർദ്ദേശം നല്കിയിരുന്നു. എന്നാൽ തച്ചങ്കരി മാറി എം.പി.ദിനേശ് മാനേജിങ് ഡയറക്ടറുടെ കസേരയിൽ എത്തിയപ്പോഴും മാലിന്യം അവിടെ തന്നെയുണ്ട്, ഒരു മാറ്റവുമില്ലാതെ.

മൂക്കു പൊത്താതെ ഇതുവഴി കടന്നുപോകാനാവില്ല. മഴക്കാലമായതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. മറവിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം വെള്ളപ്പാച്ചിലിൽ ഒലിച്ച് മറ്റിടങ്ങളിലേക്കും പടർന്നു. ഈ മാലിന്യത്തിൽ ചവിട്ടാതെ ബസ്സിൽ കയറാനാവില്ലെന്ന അവസ്ഥ. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു.

പകർച്ചവ്യാധികൾ തടയാൻ മഴക്കാല പൂർവ്വ ശുചീകരണത്തെക്കുറിച്ചൊക്കെ വാതോരാതെ പ്രസംഗിക്കുന്നവർ ഇത്തരം കാഴ്ചകൾ കാണാതെ പോകുന്നത് അത്ഭുതം തന്നെയാണ്.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Hemanth Sasidharan Narayan
Hemanth Sasidharan Narayan
1995 ജൂലൈ 17ന് ശശിധരന്റെയും രാധയുടെയും മകനായി കൊല്ലത്ത് എസ്.ആർ.ഹേമന്ത് ജനിച്ചു. കൊല്ലം എസ്.എൻ. പബ്ലിക് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. യു.കെ.എഫ്. കോളേജിൽ സിവിൽ എൻജിനീയറിങ് പഠിക്കാൻ ചേർന്നുവെങ്കിലും അത് തന്റെ മേഖലയല്ലെന്ന് വേഗത്തിൽ തന്നെ തിരിച്ചറിഞ്ഞു. തുടർന്ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഇംഗ്ലീഷ് ബിരുദ പഠനത്തിനു ചേർന്നു.
സ്കൂൾ പഠന കാലത്തു തന്നെ ഫോട്ടോഗ്രാഫിയിൽ താല്പര്യമുണ്ടായിരുന്നു. പലരെയും പോലെ മൊബൈൽ ഫോണിൽ ചിത്രമെടുത്തായിരുന്നു ഹേമന്തിന്റെ തുടക്കം. ചേട്ടൻ ശരത്തിന്റെ സുഹൃത്തായ അർജ്ജുൻ ഒരു ക്യാമറ സമ്മാനിച്ചത് വഴിത്തിരിവായി. ബിരുദപഠന കാലത്ത് ഫോട്ടോഗ്രഫിയിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി. മകന്റെ ഫോട്ടോഗ്രാഫി മികവ് കണ്ട അമ്മ രാധ പുതിയൊരു ക്യാമറ വാങ്ങിനൽകി.
ഫോട്ടോഗ്രാഫിയുടെ സങ്കേതങ്ങൾ ജനങ്ങളുടെ ജീവിതം ഡോക്യുമെന്റ് ചെയ്യാൻ കാര്യക്ഷമമായി വിനിയോഗിക്കണമെന്ന താല്പര്യം ഹേമന്തിനുണ്ടായിരുന്നു. ആ ആഗ്രഹമാണ് കേരള മീഡിയ അക്കാദമി തിരുവനന്തരപുരം കേന്ദ്രത്തിലെ ഫോട്ടോ ജേർണലിസം കോഴ്സിൽ എത്തിച്ചത്. താൻ കാണുന്ന അപൂർവ്വ കാഴ്ചകൾ ക്യാമറയിൽ പകർത്തി മറ്റുള്ളവർക്കു കൂടി അനുഭവേദ്യമാക്കുകയാണ് ഹേമന്തിന്റെ ലക്ഷ്യം, പരിശ്രമവും.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: