എല്ലാ ഞായറാഴ്ചകളിലെയും പോലെ തന്നെ ചായകുടിക്കാൻ അന്നും വൈകുന്നേരം പുഴയിറമ്പുള്ള ആ കൊച്ചു ചായക്കടയിൽ കയറി. എന്തെന്നിലാത്ത സ്വദാണാവിടുത്തെ ചായയ്ക്ക്. കൂട്ടുകാരുമൊത്താണ് ചായ കുടിക്കുന്നെതെങ്കിൽ പറയണോ? മനസ്സും വയറും ഒരുപോലെ നിറയും. ഒറ്റ ഇരിപ്പിന് വിവിധ തരം എണ്ണക്കടികൾ നാലും അഞ്ചുമെണ്ണം അകത്താക്കിക്കളയും. പുഴയ്ക്കു മുകളിലെ പാലവും താഴെയുള്ള ഷട്ടറും അതിനരികിലെ മീൻപിടിത്തക്കാരുമെല്ലാം എന്റെ സ്ഥിരം കാഴ്ചകളാണ്. എന്നത്തേയും പോലെ അതിലേക്കൊക്കെ കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പതിവില്ലാത്തൊരു കാഴ്ച കണ്ണിലുടക്കിയത്. ഒറ്റ നില്പിന് പത്തു ഗ്ലാസ് ചായ അടിക്കുന്നവൻ അതും പല തരത്തിൽ!! എന്ത് ചൊടിയാണ്‌ അവന്‌. അവന്റെ ചായക്കടയിലെ കേമത്തം കണ്ടു നിന്ന ഞാൻ മെല്ലെ അവനു നേരെ ഒരു ചിരി പാസാക്കി. അവൻ തിരിച്ചും. അവനെ നോക്കി …നോക്കി കയ്യിലിരുന്ന കടി തീർന്ന കാര്യം ഞാനറിഞ്ഞില്ല. എന്നാൽ അതവനറിഞ്ഞു.

ഒറ്റ നില്പിന് പത്തു ഗ്ലാസ് ചായ അടിക്കുന്നവൻ അതും പല തരത്തിൽ!! എന്ത് ചൊടിയാണ്‌ അവന്‌. അവന്റെ ചായക്കടയിലെ കേമത്തം കണ്ടു നിന്ന ഞാൻ മെല്ലെ അവനു നേരെ ഒരു ചിരി പാസാക്കി. അവൻ തിരിച്ചും. അവനെ നോക്കി …നോക്കി കയ്യിലിരുന്ന കടി തീർന്ന കാര്യം ഞാനറിഞ്ഞില്ല. എന്നാൽ അതവനറിഞ്ഞു.

“സേട്ടാ… ഇനിം വേണോ?”

ഉടൻ പയ്യന്റെ ചോദ്യം വന്നു. ശെടാ ഇവൻ മലയാളി അല്ലെ?!!! അയ്യോ ഇവനോട് വേണേലോ ഞാനിനി ചായ ചോദിക്കാൻ -“ഒരു പഴംപൊരി.”

കടികളിട്ട ചില്ലലമാരയിൽ നിന്നും ഒരു പഴംപൊരിയുമായി അവനെന്റെ അടുത്തെത്തി.

“ഇവിടെ എത്ര നാളായി?”

“കൊരച്ചായി സേട്ടാ…”

മറുപടി തന്നു അവൻ പിന്നെയും ജോലി തുടർന്നുകൊണ്ടേയിരുന്നു. എനിക്ക് കൂടുതൽ ചോദിക്കാനോ പറയാനോ കഴിഞ്ഞില്ല. എന്തൊക്കെയായാലും അവന്റെ നിഷ്കളങ്കതയും ഏങ്കോണിച്ചുള്ള മലയാളവും എന്റെയുള്ളിൽ സ്ഥാനം പിടിച്ചു. നേരം സന്ധ്യയായിരുന്നു. ആകാശം കറുത്തിരുണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ മഴയും വന്നു. ബൈക്കു സൈഡാക്കി ഞാനും കൂട്ടുകാരനും ഒരു കടത്തിണ്ണയിൽ കയറി നിന്നു.

“എടാ പ്രജീഷേ നമ്മളിന്നു കണ്ട ആ ചെറുക്കനില്ലേ?”

“ഏത്?”

“എടാ നമുക്ക് ചായ അടിച്ചു തന്നവൻ. അവനെ കണ്ടാൽ ഒരു മലയാളി ലുക്ക് ഇല്ലേ?”

“ഓ.. അവനോ. അതിനു മുൻപും കണ്ടിട്ടുണ്ടല്ലോ. അവനാ പുഴയുടെ ഇങ്ങേ സൈഡിലായിരുന്നു പണി. അവിടെ മണ്ണിടിച്ചിലുണ്ടായില്ലേ .. അപ്പ അവന്റെ പണി പോയി. പിന്നയാ അവൻ കുഞ്ഞിക്കാന്റെ കടയിൽ പണിക്കു വരാൻ തുടങ്ങിയെ. നല്ല ചൊവ്വോടെ ചായ അടിക്കും. അതാ അവന്റെ ഗുണം.”

അവനെ പറ്റി അറിഞ്ഞത് മുതൽ ആ മുഖം ആലോചിക്കുമ്പോഴെല്ലാം ഉള്ളിലെവിടയോ ഒരലിവുണ്ടാകാറുണ്ട്. പിന്നെ ഓരോ ദിവസവും പാലം കടന്നു പോകുമ്പോഴെല്ലാം ആ കടയിലേക്കെന്റെ നോട്ടം ചെല്ലും പറ്റിയാലൊരു ചിരിയും. ഞങ്ങടെ കൂട്ടത്തിലുള്ള എല്ലാവരെയും അവനറിയാം ചെല്ലുമ്പോഴൊക്കെ അവൻ ഓരോരുത്തരെയും ചോദിക്കും… “ബഡാ സേട്ടൻ വന്നില്ലേ? ഡാഡി സേട്ടൻ എവിടെ?” എന്നൊക്കെ.
അങ്ങനെ ഓരോരുത്തർക്കും ഓരോ അടയാളമിട്ട് അവനോരോ പേരു ചൊല്ലി തിരക്കും. അതുകേൾക്കാനും ഒരു രസമാണ്. അങ്ങനെ വലിയ ചങ്ങാത്തം ഉള്ള ആളായിരുന്നില്ല അവൻ. ഞങ്ങളോടും അവന്റെ മുതലാളി കുഞ്ഞിക്കയുമായാണധികം ചങ്ങാത്തം. ഞങ്ങൾ കടയിൽ ചെല്ലുമ്പോഴൊക്കെ കുഞ്ഞിക്ക പറയും “ദേ…നിന്റെ ആൾകാർ വന്നു.”

അന്നും ഒരു ഞായറാഴ്ച കൂട്ടുകാരുമൊത്ത് പുഴയിറമ്പിലേക്കു പോയി, അല്പം നേരത്തേ. പുഴയുടെ തീരത്ത് ഒരു മൊബൈൽ ഫോട്ടോഗ്രാഫി നടത്തുക എന്നതായിരുന്നു ഉദ്ദേശം. പാലത്തിന്റെ അടിയിലും, മുകളിലും പുഴയുടെ വരമ്പിലുമൊക്കെയായി നിരവധി ഫോട്ടോകൾ. അതു മതിയാവോളം തുടർന്നു. ഒടുവിൽ നേരെ ചായക്കടയിലേക്ക് ഞങ്ങൾ നാലുപേരും രണ്ടു ബൈക്കിൽ. ഇടയ്ക്ക് ഒരു കൂട്ടർ വഴി പിരിഞ്ഞു വീട്ടിലേക്ക് പോയി. ഞങ്ങൾ ഇരുവരും കുഞ്ഞിക്കാന്റെ കടയിലേക്കും. ചെന്നയുടൻ ചായയ്ക്കു മുമ്പേ തിരക്കിയതവനെയാണ്.

“അവനെവിടെ നമ്മടെ പയ്യൻ?”

“അവൻ നാട്ടിൽപോയി.”

അവനെപ്പറ്റി കൂടുതൽ അറിയണമെന്ന് ഉണ്ടായിരുന്നെങ്കിലും കൂടുതലൊന്നും ചോദിക്കാതെ ഞാനവിടന്നു തിരിച്ചു. നാളുകൾ കടന്നുപോയി. ഒരിക്കൽ കുഞ്ഞിക്ക കടയിൽ ചെന്നപ്പോൾ പറയുന്നതു കേട്ടു അവൻ വന്നു, പൈസ തന്നു എന്നൊക്കെ ഞാനിതെല്ലാം കേട്ടിരുന്നു .കൂട്ടത്തിലൊരാൾ ചോദിച്ചു.

ഒരു ചിരിയിലുള്ള ബന്ധമാണെങ്കിലും അവനെന്റെ ആരൊക്കെയോ ആയിരുന്നു എന്നൊരുതോന്നാൽ.ഇറങ്ങുംനേരം കുഞ്ഞിക്കയോട് ചോദിച്ചു.

“അവൻ തിരിച്ചു വരില്ലേ?”

“വരാമെന്നു പറഞ്ഞിട്ടുണ്ട്, പെങ്ങളുടെ എന്തോ ആവശ്യത്തിനായി പോയിരിക്കുകയാണ്. ശമ്പളമൊക്കെ കൂടുതൽ വാങ്ങിച്ചിട്ടുണ്ട്. തിരിച്ചു വരുമോ എന്തോ?”

കുഞ്ഞിക്ക കൈ മലർത്തി. കടയിൽ നിന്നും ഇറങ്ങും മുമ്പ് ഞാൻ ചോദിച്ചു.

“അവന്റെ നാട്, വീട് എന്തെങ്കിലും അറിയുമോ?”

“യു.പി. ആണെന്ന് തോന്നുന്നു. അങ്ങനെ പറഞ്ഞതായാണ് ഓർമ. പേര്‌ ഘോരവ്.”

കുഞ്ഞിക്ക പറഞ്ഞു. അവനെപ്പറ്റി കൂടുതൽ അറിയണമെന്ന് ഉണ്ടായിരുന്നെങ്കിലും കൂടുതലൊന്നും ചോദിക്കാതെ ഞാനവിടന്നു തിരിച്ചു. നാളുകൾ കടന്നുപോയി. ഒരിക്കൽ കുഞ്ഞിക്ക കടയിൽ ചെന്നപ്പോൾ പറയുന്നതു കേട്ടു അവൻ വന്നു, പൈസ തന്നു എന്നൊക്കെ ഞാനിതെല്ലാം കേട്ടിരുന്നു .കൂട്ടത്തിലൊരാൾ ചോദിച്ചു.

“ആ ചെറുക്കനിനി വരില്ലേ?”

“ഇല്ല…! അവന്റെ പെങ്ങൾ മരണപ്പെട്ടുവത്രെ. ആ കുട്ടിക്കെന്തോ മാറാവ്യാധിയായിരുന്നു, അതിനു ചികിത്സിക്കാൻ പണമുണ്ടാക്കാനാണിവിടെ വന്നത്. അവനു നല്ല വിദ്യാഭ്യാസമൊക്കെ ഉള്ളവനാ.. എന്നാ പഠനത്തിനനുസരിച്ചു ജോലിയൊന്നും കിട്ടിയില്ല. അതോണ്ടാണ് എല്ലാ അന്യസംസ്ഥാനക്കാരെയും പോലെ ഇങ്ങോട്ട് വണ്ടി കയറിയത്. അനുജത്തിക്ക് അസുഖമായതുകൊണ്ട് അമ്മയെങ്ങും പോകില്ലായിരുന്നു. ആകെയുള്ള വരുമാനം അച്ഛന്റെ ചായക്കട ആയിരുന്നു. അവിടുന്നാ അവൻ ചായയടിക്കാനൊക്കെ പഠിച്ചത്. പിന്നെ ആ കടയും പൂട്ടി. ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോ ഇവിടെ നമ്മടെ നാട്ടില് പണിക്കു വന്നത്. അനിയത്തീടെ ചികിത്സയൊക്കെ നല്ലവഴിക്കു നടന്നിരുന്നതാണ്. എന്തൊ ആ കുട്ടിക്ക് ആയുസ്സില്ലാ..!”

ഇത്രയും പറഞ്ഞു കുഞ്ഞിക്ക ചായയടിക്കാൻ പോയി. കഥയൊക്കെ കേട്ട് ഞങ്ങൾ പരസ്പരം കുറച്ചു നേരം നോക്കി.

“പാവം നല്ലതു വരട്ടെ. എന്തായാലും, ജോലി കിട്ടിയല്ലോ അതുമതി..!”

പ്രജീഷ് പറഞ്ഞു. എല്ലാം കഴിഞ്ഞു ചായക്കടയിൽനിന്നിറങ്ങും നേരം ഞാനൊന്നു തിരിഞ്ഞു നോക്കി. കറുത്തു മെലിഞ്ഞു ഒരു രൂപം അവിടെ നിന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

M Dipin

COMMENT