ആ ഇടവഴിയിൽ ഇന്നും അവൻ അവളെ തിരയുന്നുണ്ട്.
അവളുടെ വരവിനായ് കാത്തിരിക്കുന്നുണ്ട്.
അവനറിയാം
അവൾക്കിനി ഒരു തിരിച്ചുവരവില്ലയെന്ന്.
അവളുടെ നിറപുഞ്ചിരിയില്ലയിനി.
അവളുടെ വിളിക്കായ് കാതോർക്കേണ്ടതില്ലയിനി.
അവളുടെ കാൽചിലമ്പൊലിയില്ലയിനി.
ഇന്നും അവൻ ഓർക്കുന്നു ആ ദിനം.
ആരോ പിച്ചിചീന്തിയ അവളെ നെഞ്ചോട് ചേർത്തു പിടിച്ചത്.
ഒരു പക്ഷേ...
സായാഹ്നം ആകും മുന്നെ കഥാനായിക ആൽത്തറയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും. സന്ധ്യയായി കഴിഞ്ഞാൽ പിന്നെ പുള്ളിക്കാരി ഭയങ്കര തിരക്കിലാ. എവിടെന്നൊക്കെയോ കൊണ്ടുവന്ന പൂക്കളൊക്കെവെച്ച് ആ ആൽത്തറ ചെറിയൊരു അമ്പലമാക്കും. എണ്ണ, തിരി അങ്ങനെ അല്ലറ ചില്ലറ...
തണുത്ത ഒരു പ്രഭാതം. വളരെ സന്തോഷത്തോടെയാണ് ആ ദിവസത്തെ ഞാൻ വരവേറ്റത്. ഈ ദിവസത്തിന് ഒരു പ്രത്യേക സൗന്ദര്യം ഉള്ളതായി എനിക്ക് തോന്നി. എന്റെ സ്വപ്നം യാഥാർത്ഥ്യത്തോടടുത്ത ദിവസം. ഒരുപാട് കാലത്തെ പ്രയത്നഫലമയി...
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന് ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...