നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
തന്റെ പാദങ്ങളിൽ നിന്ന് ശക്തി ചോർന്നുപോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും എവിടെയെന്നറിയാത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര അവൻ തുടർന്നു. വനത്തിന്റെ കാഠിന്യവും രാത്രി സമ്മാനിച്ച അന്ധകാരവും അവന്റെ യാത്ര കൂടുതൽ ദുഷ്കരമാക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്തെന്നറിയാത്ത...
ഉറക്കത്തിൽ ചിലർ സ്വപ്നം കാണും. അതിൽ ചിലർ കണ്ട സ്വപ്നങ്ങൾ ആലോചിച്ചിരിക്കും. മറ്റു ചിലരാകട്ടെ സ്വപ്നങ്ങൾ കണ്ട് തീരുന്നിടത്ത് യാത്ര തുടങ്ങും. അതാകട്ടെ ചരിത്രത്തിലേക്കുള്ളവയായി മാറുകയും ചെയ്യും. ഇതിനെല്ലാം ഒരു ഉറക്കം മാത്രം...
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന് ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...