മായാനദി ഒഴുകുകയാണ്.
ആ നദിയിലൂടെ നമുക്കും ഒഴുകിനടക്കാം.
അവിടെ മാത്തനുണ്ട്, അവന്റെ അപ്പുവുണ്ട്.
മാത്തൻ അടിപൊളിയാണ്.
തല്ലിപൊളിയുമാണ്!
പൂച്ചേടെ ജന്മമാണത്രേ മാത്തന്...
ശരിയാണ് ഹീ ഈസ് എ സർവൈവർ...
അല്ലെങ്കിൽ വെടിവെച്ച ശേഷം മരിച്ചു എന്ന് കരുതി മാത്തനെ അവർ ആ നദിയിലേക്കു...
നേരം വൈകിത്തുടങ്ങി. ഇരുട്ടിന് കനം കൂടിവന്നു.. ഒരുപാട് കാത്തിരുന്ന നിമിഷം.. പക്ഷേ ഈ കാത്തിരിപ്പിന് തന്റെ ഉയിരെടുക്കാനുള്ള ശക്തിയുണ്ടെന്ന് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. വരാമെന്നുപറഞ്ഞ സമയവും അതിക്രമിച്ചു. പറഞ്ഞതാണ് പലതവണ. രാത്രിയില്‍ ഇങ്ങനൊരു കണ്ടുമുട്ടല്‍ വേണ്ടെന്ന്....
പ്രണയം തീയാണെന്നും അതിന്റെ നീറ്റലെന്നുമൊക്കെ വർണിച്ച് ഒടുക്കം അത് പരാജയപ്പെടുമ്പോൾ ആസിഡും മണ്ണെണ്ണയും പെട്രോളും മുതലായവകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്ന പ്രവണത ഇപ്പോൾ വർദ്ധിക്കുന്നുണ്ട്. പ്രണയത്തിലാവുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും സംഭവിക്കുന്ന ഒരവസ്ഥ...
ആരായിരുന്നു നീ പ്രിയതമേ?
ആരൊക്കെയോ ആയിരുന്നു നീ പലര്‍ക്കും
ആത്മാവായിരുന്നു നീ എനിക്ക്
അകലാതെ അടുത്തതല്ലെ നീ എന്‍ പ്രാണനായ്
അകലേക്കായ് പോയതെന്തേ?
എന്‍ ചെറുവിരല്‍ തേടുന്നു നിന്നെ
കളിവഞ്ചി പ്രായത്തില്‍ ചേര്‍ത്തു പിടിച്ചതല്ലേ?
ഇന്നലെ വരെയും നീ എന്നോര്‍മ്മകളില്‍ മധുരം നിറച്ചതല്ലേ?
ഇന്നാ...
സ്നേഹമേ നീ
ഒരു തുള്ളി രക്തം പൊടിയാതെ
എന്‍ ഹൃദയം മുറിച്ചെടുത്തു.
വിരഹമേ നീ
എന്നില്‍ അന്തര്‍ലീനമായ സ്നേഹം
ദുഃഖത്താല്‍ അനന്തമാക്കി.
പ്രണയമേ നീ
ഇനിയും വറ്റാത്ത അരുവി പോല്‍
എന്‍ ഹൃദയം തലോടും തേടലായ്.
പ്രഭേ നീ
തണുത്ത ഉടൽ മണ്ണിൽ ഒളിപ്പിച്ച്
മേഘമായ് പറന്നകന്ന് കണ്ണീരായ്.
നിന്നെ...
രാവിന് മാറില്‍ ചാഞ്ഞുറങ്ങും നേരം
മഴയായി നീ പെയ്തിറങ്ങിയ നാള്
പാതിമയക്കത്തില്‍ നിന്
മൃദുസ്പര്ശനമറിഞ്ഞു ഞാന്‍.
പാതിയടഞ്ഞോരെന്‍ മിഴികളിലൂടെ
നിന്നെ ഞാനറിഞ്ഞ നേരം
മണ്ണിനോടലിഞ്ഞ നിന് പൂമണം
വീണ്ടും തേടി നടപ്പൂ ഞാന്‍.
നറുപുഷ്പമായി പൂമാരിയായി
തേന്‍ നിലാവായി നീ പെയ്തിടുമ്പോള്‍
തണലായി നിന് നിഴലായി
പിന്തുടരാന് കൊതിപ്പൂ...
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...