ആദ്യമായി എഴുതുകയാണവള്‍. ഇതാ ഈ നിമിഷം വരെ കാവ്യാത്മകമായി എഴുതിയിട്ടില്ല.
ഒത്തിരി ഭ്രാന്തമായ മനസ്സായിരുന്നു അവളുടേത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്തതൊക്കെ അനുഭവിക്കണം എന്നാഗ്രഹമാണ് അവള്‍ക്ക്.
വലിക്കല്‍ പതിവാക്കരുത് എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നാലും ഒരു സിഗരറ്റ് കത്തിത്തീരാനെടുക്കുന്ന നിമിഷങ്ങൾ അവൾക്ക് വല്ലാത്തൊരാവേശമായി. അവിടെ ഏകാന്തത ഒരു തടവറയല്ല, മറിച്ച് ഒരസുലഭ നിമിഷമാണെന്ന് അവള്‍ ഉള്ളില്‍ പറയുമായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആദ്യമായി അവള്‍ സിഗരറ്റ് ഉപയോഗിക്കുന്നത്. കോളജില്‍ ഊട്ടി എന്ന് പേരുള്ള ഒരു സ്ഥലമുണ്ട്. അവിടെ തുടങ്ങിയതാണ്. പിന്നീട് വല്ലപ്പോഴുമൊക്കെ സുഹൃത്തുക്കളോടൊപ്പം ഇടയ്ക്കിടയ്ക്ക് വലിച്ചുതുടങ്ങി.
വലിക്കല്‍ പതിവാക്കരുത് എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നാലും ഒരു സിഗരറ്റ് കത്തിത്തീരാനെടുക്കുന്ന നിമിഷങ്ങൾ അവൾക്ക് വല്ലാത്തൊരാവേശമായി. അവിടെ ഏകാന്തത ഒരു തടവറയല്ല, മറിച്ച് ഒരസുലഭ നിമിഷമാണെന്ന് അവള്‍ ഉള്ളില്‍ പറയുമായിരുന്നു.
ആ നിമിഷങ്ങള്‍ക്ക് വേണ്ടി ഒരെണ്ണം എന്ന രീതിയില്‍ കടയില്‍ പോയി സിഗരറ്റ് വാങ്ങി. ക്യാന്‍സര്‍ എന്ന രോഗത്തിനെ ക്ഷണിച്ച് വരുത്തുകയാണ് എന്ന തിരിച്ചറിവോടെ തന്നെ രാത്രിയുടെ ഇരുളിൽ മച്ചിലേറി. അവിടെ ആ സിഗരറ്റിന്റെ വെളിച്ചം അവള്‍ക്ക് സന്തോഷത്തിന്റെ പ്രതീകമായി.
വൈകാതെ ഒരെണ്ണം എന്നത് പത്തെണ്ണം അടങ്ങുന്ന ഒരു പാക്കറ്റ് തന്നെയായി വാങ്ങൽ ഉയർന്നു. അതിലുള്ള അവസാന സിഗരറ്റ് കത്തിതീരുന്ന ദിവസം ഇതാ ഈ കുറിപ്പും എഴുതിത്തീർന്നു. അക്ഷരങ്ങൾക്ക് പശ്ചാത്തലമായി നിർത്താതെയുള്ള ചുമ മുഴങ്ങിയിരുന്നു എന്നു മാത്രം.