കോട്ടയം തൊള്ളായിരം ചിറയിൽ മീൻപിടിക്കാൻ പോകുന്ന രണ്ട് അതിഥി തൊഴിലാളികളുടെ മുഖത്ത് വിരിഞ്ഞ നിറപുഞ്ചിരി
(വലുതായി കാണാന്‍ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യുക)
എതിരെ വരുന്നയാളിൽ നിന്നു ലഭിക്കുന്ന ചിരി വല്ലാത്തൊരു ഉന്മേഷമാണ് നല്കുക. അത് പരിചയമുള്ളവരാകാം, അപരിചിതരാകാം.
ചിരിക്കാൻ കഴിയുക അല്ലെങ്കിൽ ചിരിപ്പിക്കാൻ കഴിയുക എന്നത് മനുഷ്യന്റെ ഏറ്റവും വല്യ പ്രത്യേകതകളിൽ ഒന്നാണ്. ചിരിച്ചുകൊണ്ട് ആളുകളോട് സംസാരിക്കുന്നതും അല്ലാതെ സംസാരിക്കുന്നതിനും കാതലായ വ്യത്യാസങ്ങളുണ്ട്.
ചിരിക്കാൻ സാധിക്കാത്ത ഒരു മനുഷ്യരും ലോകത്തുണ്ടാവില്ല. ചിലർക്ക് അതിനെ അടക്കി നിറുത്തേണ്ടി വരാറുണ്ട്. മുമ്പൊക്കെ മറ്റുള്ളവരെ കണ്ടാൽ ഒന്ന് വിളിച്ച് സംസാരിക്കുന്ന പതിവുണ്ടായിരുന്നു. ഇന്നെല്ലാവരും തിരക്കിന്റെ ലോകത്താണ്. പരസ്പരം കൂട്ടിമുട്ടിയാൽപോലും ഒന്ന് നോക്കാനോ സംസാരിക്കാനോ കഴിയാത്തവിധം തിരക്കുകളിൽ.
ഇത്തരം തിരക്കിന്റെ ലോകത്ത് ഈ അതിഥി തൊഴിലാളികളുടെ മുഖത്ത് കണ്ട നിറപുഞ്ചിരി സമ്മാനിക്കുന്ന ഉണർവ്വിന് അതിരുകളില്ല.