നമ്മൾ ജീവിക്കുന്ന സമൂഹം വർഗ്ഗസമരം സൃഷ്ടിച്ച സ്ഥല സമയ (space time) യാഥാർത്ഥ്യം ആണ്. ഇവിടെ ബഹുഭൂരിപക്ഷം ജീവിതങ്ങളും തൊഴിലിടത്തിന്റെയും തൊഴിൽരഹിത മരുഭൂമിയുടെയും അതിർത്തി പ്രദേശങ്ങളിൽ അതിവസിക്കുന മൂലധന സേവകരായ മനുഷ്യരാണ്. നാം വിശ്വസിക്കുന്ന ലിബറൽ ഡെമോക്രാറ്റിക് സ്റ്റേറ്റ് ഈ അതിർത്തി നിവാസികളെ നിയമം കൊണ്ടും നൈതിക ബോധം കൊണ്ടും പോപ്പുലർ കൾച്ചർ കൊണ്ടും നല്ല ഉപകരണങ്ങളായി മാറ്റി എടുക്കുന്നു. ഷെയ്ൻ നിഗം ഇന്നത്തെ ഈ അതിർത്തി നിവാസികളുടെ ഉണരുന്ന വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നു.
സിനിമ എന്ന വ്യവസായം മൂലധനത്തിന്റെ ഒരു സ്വൈര്യ വിഹാര കേന്ദ്രമായി മാറിയിട്ട് കുറെ ഏറെ കാലമായി. ഭാരതീയ പാശ്ചാത്തലത്തിൽ ജാതി വ്യവസ്ഥയും ഇവിടെ സ്വസ്ഥമായി അധിവസിച്ചു പോരുന്നു.
സിനിമ എന്ന വ്യവസായം മൂലധനത്തിന്റെ ഒരു സ്വൈര്യ വിഹാര കേന്ദ്രമായി മാറിയിട്ട് കുറെ ഏറെ കാലമായി. ഭാരതീയ പാശ്ചാത്തലത്തിൽ ജാതി വ്യവസ്ഥയും ഇവിടെ സ്വസ്ഥമായി അധിവസിച്ചു പോരുന്നു. ഈ അടുത്ത് സിനിമ എന്ന തൊഴിലടത്തിലെ ലിംഗ വിവേചനം ചോദ്യം ചെയ്ത സംഘടനകളും വ്യക്തികളും എങ്ങനെയാണ് സാമൂഹിക വീക്ഷണത്തിൽ ചിത്രീകരിക്കപ്പെട്ടതെന്നു നാം കണ്ടതാണ്. ഇവിടേക്കാണ് ഷെയ്ൻ നിഗം എന്ന വ്യക്തിബോധം കടന്നു വരുന്നത്.
തൊഴിലിടങ്ങളിൽ പരിചയസമ്പത്ത് കുറഞ്ഞവർ ആജ്ഞാനുവർത്തികളായ് നിലകൊള്ളണം എന്നുള്ളത് ഭാരതീയ നൈതികത കൊളോണിയൽ തൊഴിൽശാല നിയമങ്ങളിൽ കലർത്തിയപ്പോൾ കിട്ടിയ ദിവ്യ സങ്കല്പമാണ്. ഈ ദിവ്യൗഷധം സേവിച്ച് വളർന്ന മഹാന്മാരെ ഈ സങ്കല്പത്തിൽ അടങ്ങിയ സത്യത്തിന്റെ ദൃഷ്ടാന്തങ്ങളായി ചിത്രീകരിക്കപ്പെടുന്നു. ഷെയ്ൻ നിഗം വിഷയത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സഹനവും സരളതയും മൗനവും ഉയർത്തിക്കാട്ടപ്പെടുന്നത് പോലെ. കുമ്പളങ്ങിയിലെ രാവുകളിൽ ബോബി വസിച്ച അരാജകത്വ അപരവത്കരിക്കപ്പെട്ട ഇടത്തെ പ്രണയിച്ച മലയാളി ഈ പ്രശ്നത്തിൽ ഷമ്മി ആയി മാറുന്നത് മൂലധനത്തിന്റെ സ്വാധീനത്തെ തുറന്നു കാട്ടുന്നു.
സിനിമയിലും കലാരൂപങ്ങളിലും റിയലിസം നെഞ്ചോട് ചേർക്കുന്ന ഒരു സമൂഹം സാമൂഹിക തൊഴിൽ പ്രശ്നങ്ങളിൽ എന്തിന് പൗരാണിക വീക്ഷണങ്ങൾ ചേർത്തുപിടിക്കുന്നു എന്നത് വലിയ ചോദ്യമാണ്.
സിനിമയിലും കലാരൂപങ്ങളിലും റിയലിസം നെഞ്ചോട് ചേർക്കുന്ന ഒരു സമൂഹം സാമൂഹിക തൊഴിൽ പ്രശ്നങ്ങളിൽ എന്തിന് പൗരാണിക വീക്ഷണങ്ങൾ ചേർത്തുപിടിക്കുന്നു എന്നത് വലിയ ചോദ്യമാണ്. സ്വകാര്യവത്കരണം ദിനചര്യ ആക്കുന്ന ഭരണകൂടങ്ങൾ ഇതേ ശൈലിയുള്ള തൊഴിലിടങ്ങൾ സൃഷ്ടിക്കുമ്പോൾ ഷെയ്ൻ മാതൃകയിലുള്ള പ്രതിഷേധങ്ങൾ ഫ്രഞ്ച് വിപ്ലവം പോലെ അനിവാര്യമാണ്.
ചെറുപ്പക്കാരനായ ഷെയ്ൻ വൈകാരികമായി പ്രതികരിച്ചു എന്നുള്ളത് സത്യം. പക്ഷേ നാം തിരിച്ചറിയാത്ത സത്യം ഷെയ്നിനോട് സിനിമ സെറ്റിൽ പലരും വൈകാരികതയോടെയും വൈരാഗ്യത്തോടും കൂടിയായിരിക്കാം പ്രതികരിച്ചത് എന്നതാണ്. തൊഴിലിടത്തു വൈകാരികത കടന്നു വരരുത് എന്ന സങ്കല്പം ശരിയാണോ? പ്രത്യേകിച്ച് സിനിമ പോലെ ഒരു ഇടത്തിൽ. പരിചയ സമ്പന്നത ഇല്ലാത്തതു കൊണ്ട് ഒരു കലാകാരൻ തന്റെ തൊഴിലിടത്തിൽ ആത്മാഭിമാനം സംരക്ഷിക്കണ്ടെ? മൂലധനത്തിന്റെ വികസനത്തിനായി ജീവിക്കുന്ന അതിർത്തി നിവാസികൾക്ക് ഭ്രഷ്ട് കല്പിച്ച് മാറ്റി നിർത്തുന്നതാണോ ഉത്തമം?
ആത്മാഭിമാനവും മനഃസുഖവും ഒന്നും കടന്നു ചെന്ന് കൂടാത്ത ഒരിടം ആകണോ തൊഴിലിടം?