ഒത്തുതീര്‍പ്പില്ലാത്ത വായന

Post date:

Author:

Category:

പത്രപ്രവര്‍ത്തകന് നിരന്തരനവീകരണം സാദ്ധ്യമാക്കാന്‍ ഒത്തുതീര്‍പ്പില്ലാത്ത വായന ആവശ്യമാണ്. വായനയില്ലാതെ പത്രപ്രവര്‍ത്തനം മുന്നോട്ടുനീങ്ങില്ല എന്നും പറയാം.

മരണത്തെ മുഖാമുഖം കാണുമ്പോള്‍ പോലും കൈയില്‍ കിട്ടിയത് വായിക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്റെ കഥ പറയുകയാണ് തോമസ് ജേക്കബ്ബ്.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Thomas Jacob
Thomas Jacob
മലയാള പത്രപ്രവര്‍ത്തന രംഗത്തെ അതികായന്മാരിലൊരാളാണ് തോമസ് ജേക്കബ്ബ്. മലയാള മനോരമയെ പ്രചാരത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഇദ്ദേഹമാണ്. കേരള ചരിത്രത്തിലെ ഏതാണ്ടെല്ലാ പ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍ എന്ന് തോമസ് ജേക്കബ്ബിനെ വിശേഷിപ്പിക്കാം.
1940 നവംബർ 22ന് പത്തനംതിട്ട ഇരവിപേരൂരിലെ ശങ്കരമംഗലം തൈപ്പറമ്പിൽ വീട്ടിൽ ടി.ഒ.ചാക്കോയുടെയും മറിയാമ്മയുടെയും മകനായി ജനിച്ചു. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്ത് ചെറിയ പ്രായത്തില്‍ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നു. കാര്‍ട്ടൂണിസ്റ്റാകാനായിരുന്നു താല്പര്യം. പഠിക്കുമ്പോൾ തന്നെ മനോരമയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതാണ്. പക്ഷേ, മനോരമയില്‍ പത്രപ്രവര്‍ത്തകനായാണ് തുടങ്ങിയത് -1960ല്‍.
വെറും 25 വയസ്സുള്ളപ്പോൾ മലയാള മനോരമയുടെ ന്യൂസ് എഡിറ്ററായി തോമസ് ജേക്കബ്ബ് നിയമിതനായി. ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായിരുന്നു അദ്ദേഹം. മലയാള മനോരമ കോഴിക്കോട്ടും പിന്നെ എറണാകുളത്തും യൂണിറ്റ് തുടങ്ങിയപ്പോള്‍ തോമസ് ജേക്കബ്ബായിരുന്നു ന്യൂസ് എഡിറ്റര്‍. 56 വര്‍ഷക്കാലം സ്ഥാപനത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ച ശേഷം 2017 ജൂണ്‍ 30ന് എഡിറ്റോറിയല്‍ ഡയറക്ടറായി വിരമിച്ചു.
മലയാള പത്രപ്രവര്‍ത്തനത്തിലെ ആജീവനാന്ത സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി -കേസരി പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ക്ക് തോമസ് ജേക്കബ്ബ് അര്‍ഹനായിട്ടുണ്ട്. കഥക്കൂട്ട്, കഥാവശേഷര്‍ എന്നീ പുസ്തകങ്ങളെഴുതി. ടി.വേണുഗോപാലിനൊപ്പം നാട്ടുവിശേഷം എന്ന പുസ്തകവുമെഴുതി. വര്‍ഷങ്ങളായി ഇദ്ദേഹം മനോരമയില്‍ കൈകാര്യം ചെയ്തിരുന്ന കഥക്കൂട്ട് എന്ന പംക്തി ഏറെ ശ്രദ്ധേയം. 2001-2008 കാലയളവില്‍ കേരള പ്രസ് അക്കാദമി ചെയര്‍മാനായും തോമസ് ജേക്കബ്ബ് പ്രവര്‍ത്തിച്ചു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: