ശരിയായ ഇഫ്ക്ടീവായ ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനം മീഡിയ ആണെന്ന്, ഇതു കൈകാര്യം ചെയ്യുന്ന പത്രക്കാരു കാരണം ലോകത്തിലെ ഏറ്റവും അധികാരം കൈവശം വച്ചിരുന്ന പണി കൈവിടേണ്ടി വന്ന പണ്ടത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്‍ പോലും സമ്മതിക്കും.
നമ്മളിലെല്ലാം രാവണമനസ്സുണ്ട്. പത്തു തലകള്‍. പത്തു കൂട്ടം തലച്ചോറ്. അതിലോരോന്നും വ്യത്യസ്തമാണ്. നല്ലതും ചീത്തയും. ചിലവ പതുങ്ങിക്കിടക്കുന്നു. ചിലത് ഉണര്‍ന്ന് സജീവമാകുന്നു. ദ്യശ്യം സിനിമ കണ്ട് അതുപോലെ ആരും കണ്ടുപിടിക്കാത്തവിധം കൊല നടത്താന്‍ മുതല്‍ ഗാന്ധിജിയുടെ സത്യവും അഹിംസയും നിസ്വാര്‍ത്ഥതയും പ്രാവര്‍ത്തികമാക്കണമെന്ന് ആഗ്രഹിക്കുന്ന തലവരെയുണ്ട് ഒരേയൊരാളില്‍ ഈ പത്തെണ്ണത്തില്‍.
ഗൂഗിള്‍ പ്രകാരം 2019ല്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബ്രൂണൈ, വത്തിക്കാന്‍ എന്നീ നാലു രാഷ്ട്രങ്ങളൊഴികെ ലോകത്ത് മറ്റെല്ലായിടത്തെയും ഭരണരീതി ഡെമോക്രസിയാണ് എന്നാണ്. ജനങ്ങളുടെ, ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങള്‍ ഭരിക്കുന്ന സെറ്റപ്പ്. ആയുധമോ, മതമോ, കുടുംബ മഹിമയോ, പണമോ ഉപയോഗിച്ച് ജനത്തെ ഓപ്പണായോ രഹസ്യമായോ വശീകരിച്ച് ജനഹിതം കൈക്കലാക്കുന്ന ഏകാധിപതികള്‍ പോലും പോലും ഉദ്ഘോഷിക്കുന്ന ഒന്നുണ്ട്.
ഫ്രീഡം ഓഫ് ദി പ്രസ്.
എഴുതിയതും എഴുതാത്തതുമായ പല വിധം ഭരണഘടനകള്‍ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലുമുണ്ട്. എല്ലായിടവും ഭരണവ്യവസ്ഥയുടെ അന്തസ്സത്തയായി ഏവരും ഒന്നു പോലെ വാഴ്ത്തുന്നത് തങ്ങള്‍ പത്രങ്ങള്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യമാണ്. ശരിയായ വാര്‍ത്തകള്‍ അറിയേണ്ടത് ഒരു പൗരന്റെ അവകാശമാണ്, പത്രസ്വാതന്ത്ര്യം അതിനാല്‍ ജനാധിപത്യത്തിലെ പ്രധാന ഘടകമാണ്. തങ്ങളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഓരോ പൗരനിലും നിക്ഷിപ്തമാണെന്നതാണല്ലോ ജനാധിപത്യത്തിന്റെ അടിവേര്. പക്ഷേ, ഈ അധികാരം ഫലവത്തായി
ഉപയോഗിക്കണമെങ്കില്‍ പൗരന് തത്പരകക്ഷികളുടെ ഇടപെടലിലൂടെ ചായം തേച്ചു മറയ്ക്കുന്ന വസ്തുതകളുടെ മറനീക്കി സത്യം കണ്ടെത്തി തീരുമാനത്തിലെത്താനുള്ള അന്തരീക്ഷം വേണം. ഇത് തീരുമാനിക്കാനുള്ള അറിവു വേണം. വാസ്തവത്തില്‍ ഈ അറിവു നല്‍കുകയാണ് മീഡിയയുടെ കര്‍മ്മം. പ്രാധാന്യവും.
ഇനി നമുക്ക് ഈ വസ്തുതയുടെ ഇന്നത്തെ പ്രായോഗികതയിലേക്ക് ഒന്നു നോക്കാം. ഇന്ന് മുമ്പൊരിക്കലും ഇല്ലാതിരുന്ന ശൈലിയില്‍ ടെക്‌നോളജി, മീഡിയയുടെ പ്രവര്‍ത്തനരീതിക്കും അതിന്റെ റീച്ചിനും ലാളിത്യവും ആകര്‍ഷണീയതയും നല്‍കിയിട്ടുണ്ടല്ലോ. ഈ പശ്ചാത്തലത്തില്‍ ഇന്ന് നാം ഒരു ദേശീയ തിരഞ്ഞെടുപ്പ് കഴിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഫലത്തെ എത്രത്തോളം മീഡിയ കണ്‍ട്രോള്‍ ചെയ്തിട്ടുണ്ടാകാമെന്നു നോക്കാം.
ഒന്ന് വോട്ടിംഗ് യന്ത്ര ഫ്രാഡ്. മോഹന്‍ലാലിന്റെ പെരുച്ചാഴി എന്ന ജനപ്രിയ സിനിമ ഏറക്കുറെ വിശ്വസനീയമായ രീതിയില്‍ ചൈനീസ് ഡ്യൂപ്ലിക്കേഷന്‍ യന്ത്രവും മലയാളി കുരുട്ടു ബുദ്ധിയും ചേര്‍ത്ത് കഥയുണ്ടാക്കി ജനാധിപത്യ ഭരണവ്യവസ്ഥയുടെ തലതൊട്ടപ്പരായ അമേരിക്കയിലെ ഒരു സംസ്ഥാന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന വിദ്യ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് വെറും ഫിക്ഷനാണെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും ഈയിടെയായി ഏതു തിരഞ്ഞെടുപ്പു കഴിഞ്ഞാലും ഉടന്‍ വോട്ടെണ്ണുന്നതിനു മുമ്പുള്ള ഇടവേളയില്‍ എക്സിറ്റ് പോളുകള്‍ വിജയസാദ്ധ്യത കുറച്ചു കാട്ടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഒരു മടിയുമില്ലാതെ ഉറക്കെ വിളിച്ചു പറയും. വോട്ടിങ് യന്ത്രത്തില്‍ ക്യത്രിമം നടന്നു. തിരിമറി. നമ്മള്‍ക്കും തോന്നും. ഒരു സംശയത്തിന്റെ മുന. ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ മിക്കവാറും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങള്‍ തോല്‍ക്കാനിടയായാല്‍ അതിനു കാരണം വോട്ടര്‍മാര്‍ തങ്ങള്‍ക്കാണു ശരിക്കും വോട്ടു ചെയ്തത്, പക്ഷെ ജയിച്ചവര്‍ വോട്ട് യന്ത്രം വഴി വോട്ടു മറിച്ചതാണ്, ഒപ്പിച്ചെടുത്തതാണ് എന്ന് കവിയറ്റ് തയാറാക്കിക്കഴിഞ്ഞിരിക്കും.
പണ്ട് യന്ത്രവോട്ടു വരുന്നതിനു മുമ്പ് വേറൊരു ശൈലി ഉണ്ടായിരുന്നു. കള്ള ഐഡന്റിറ്റി. വോട്ടു ചെയ്തു എന്നതിന്റെ അടയാളമായ വിരലിലെ മഷി മിനിട്ടിനകം മായ്ക്കുന്ന വിദ്യ. കള്ള വോട്ട് വളരെ എഫിഷ്യന്റായി നടത്തുന്ന സിസ്റ്റം.
പത്തിരുപത്തഞ്ചു കൊല്ലം മുമ്പാണ്. ഈ രംഗത്ത് അതിപ്രഗത്ഭനായ എന്റെ സൂഹ്യത്ത് നേതാവിനോട് ഞാന്‍ ഈ കള്ളവോട്ടു പരിപാടിയുടെ ധാര്‍മ്മികതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തികഞ്ഞ സത്യസന്ധതയോടെ ആത്മാര്‍ത്ഥതയോടെ പറഞ്ഞു -‘ഇതിന് കാരണക്കാര്‍ നിങ്ങളാണ്. നിങ്ങള്‍ പത്രക്കാര്‍ കള്ള വാര്‍ത്തകള്‍ കൊടുത്ത് വോട്ടറെ തെറ്റിദ്ധരിപ്പിക്കുന്നു. ശരിക്കും ജനത്തിന് നീതിയും സമത്വവും നാടിന് വികസനവും നല്‍കാന്‍ ഞങ്ങളുടെ പാര്‍ട്ടിക്കേ കഴിയൂ എന്നത് എല്ലാ വിവരമുള്ളവര്‍ക്കുമറിയാം. പക്ഷേ, നിങ്ങള്‍ പത്രക്കാര്‍ കുത്തകകളുടെയും പിന്തിരിപ്പന്മാരുടെയും വലയില്‍ വീണ് ഞങ്ങള്‍ക്കെതിരെ കള്ളവാര്‍ത്തകള്‍ പരത്തി വോട്ടറെ തെറ്റിദ്ധരിപ്പിക്കുന്നു. അപ്പോള്‍ ജനനന്മയ്ക്കായി ഞങ്ങളെന്താ ചെയ്യേണ്ടത്? പറയൂ. അത്തരം തെറ്റിദ്ധരിപ്പിക്കപ്പെട്ടവരുടെ വോട്ട് നേരെ ആക്കുക. അതല്ലെ ശരി? അതിനെ കള്ളവോട്ടെന്ന് പറയുന്നതേ തെറ്റാണ്. അതാണ് ശരി വോട്ട്. നിങ്ങളുടെ, പത്രക്കാരുടെ കള്ളവാര്‍ത്തകള്‍ക്കെതിരെയുള്ള ആക്ഷന്‍!’
പോരേ പൂരം?
നമ്മളിലെല്ലാം രാവണമനസ്സുണ്ട്. പത്തു തലകള്‍. പത്തു കൂട്ടം തലച്ചോറ്. അതിലോരോന്നും വ്യത്യസ്തമാണ്. നല്ലതും ചീത്തയും. ചിലവ പതുങ്ങിക്കിടക്കുന്നു. ചിലത് ഉണര്‍ന്ന് സജീവമാകുന്നു. ദ്യശ്യം സിനിമ കണ്ട് അതുപോലെ ആരും കണ്ടുപിടിക്കാത്തവിധം കൊല നടത്താന്‍ മുതല്‍ ഗാന്ധിജിയുടെ സത്യവും അഹിംസയും നിസ്വാര്‍ത്ഥതയും പ്രാവര്‍ത്തികമാക്കണമെന്ന് ആഗ്രഹിക്കുന്ന തലവരെയുണ്ട് ഒരേയൊരാളില്‍ ഈ പത്തെണ്ണത്തില്‍. സ്വാഭാവികമായും തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം വോട്ടിങ് യന്ത്രത്തിരിമറിയാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിച്ചില്ലെങ്കിലും ഒരു സംശയം ഉണര്‍ത്താന്‍ അത് ധാരാളമാണ്.
വോട്ടറുടെ മുന്നില്‍ പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥിയെയോ എത്തിക്കുന്ന പരിപാടിയില്‍ സോഷ്യല്‍ മീഡിയായെക്കാള്‍ ഇന്നും ശക്തി പരമ്പരാഗത അച്ചടി ദൃശ്യ ശ്രാവ്യ മേഖലയ്ക്കാണ്. ഒരു സൂപ്പര്‍ വ്യക്തിയെ ഫോക്കസ് ചെയ്യുന്ന ശൈലി. പോസിറ്റിവോ നെഗറ്റിവോ എന്തുമാകാം. പക്ഷേ, ആ വ്യക്തിയാണ് നിര്‍ണ്ണായകം എന്നു തോന്നത്തക്കവിധമുള്ള വാര്‍ത്തകള്‍.
വോട്ടറുടെ മുന്നില്‍ പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥിയെയോ എത്തിക്കുന്ന പരിപാടിയില്‍ സോഷ്യല്‍ മീഡിയായെക്കാള്‍ ഇന്നും ശക്തി പരമ്പരാഗത അച്ചടി ദൃശ്യ ശ്രാവ്യ മേഖലയ്ക്കാണ്. ഒരു സൂപ്പര്‍ വ്യക്തിയെ ഫോക്കസ് ചെയ്യുന്ന ശൈലി. പോസിറ്റിവോ നെഗറ്റിവോ എന്തുമാകാം. പക്ഷേ, ആ വ്യക്തിയാണ് നിര്‍ണ്ണായകം എന്നു തോന്നത്തക്കവിധമുള്ള വാര്‍ത്തകള്‍. ഉത്തര്‍പ്രദേശ് പൊളിറ്റിക്സില്‍ രാഹുല്‍ ഗാന്ധിജിക്കും തമിഴ്നാട് പൊളിറ്റിക്സില്‍ നരേന്ദ്ര മോദിജിക്കും മീഡിയ നല്‍കുന്ന പ്രാധാന്യം. ഇത് വാസ്തവത്തില്‍ മീഡിയയുടെ ഒരു അവഗണിക്കാനാകാത്ത ഇന്‍പുട്ടാണ്. ആരെക്കുറിച്ച് എഴുതണം, ആരെ കവര്‍ ചെയ്യണം എന്നത് ഇന്നും ഒരു പരിധി വരെ ജനമോ രാഷ്ട്രീയ നേതാവോ അല്ല തീരുമാനിക്കുന്നത്. മീഡിയയാണ്. പറയുന്ന കാര്യങ്ങളെക്കാള്‍ വ്യക്തിയെ കേന്ദ്രീകരിക്കുന്ന ദ്യശ്യങ്ങളാണ് വാക്കുകളെ മെല്ലെ അകറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സ്ഥിതിയില്‍ വിജയിക്കുന്നത്.
പ്രശസ്ത ചിന്തകനും ഒരു മാതിരി ആദ്യകാല മാനേജ്മെന്റ് ഗുരുവെന്ന് വിളിക്കാവുന്നവനുമായ അതി പ്രശസ്ത പാര്‍ക്കിന്‍സന്‍ ലോകളുടെ ഉപജ്ഞാതാവുമായ പ്രൊഫ. നോര്‍ത്ത് കോട്ട് പാര്‍ക്കിന്‍സന്റെ ഒരു പ്രവചനമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നോര്‍മല്‍സി വരികയാണ്. അപ്പോഴാണ് കളര്‍ പ്രിന്റിങ് ടെക്നോളജി ദിനപ്പത്രങ്ങളിലേക്ക് ഒരു സുനാമിപോലെ വന്നെത്തിയത്. അദ്ദേഹം പറഞ്ഞു -‘ഇനി നോക്കേണ്ട. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഒരു സുന്ദരനോ സുന്ദരിയോ ആയിരിക്കും വരിക. കാലത്തെ പത്രം എടുത്ത് നോക്കുമ്പോള്‍ മുന്‍പേജില്‍ ഒരു വികൃതമുഖം ആരെങ്കിലും കാണാന്‍ ഇഷ്ടപ്പെടുമോ?’
വാര്‍ത്ത നല്ലതോ ചീത്തയോ ആകട്ടെ, സാരമില്ല. വാര്‍ത്തയുടെ വാക്കുകളില്‍ പകുതി കള്ളമാണെന്ന് വോട്ടര്‍ക്കറിയാം. പക്ഷേ, മുഖം. മുഖത്തെ നവരസം. അത് സത്യമാണ്. ഈയിടെ നടന്ന ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു രംഗം ഒന്ന് ഓര്‍ത്തു നോക്കൂ. മോദിജി ഗൗരവമായി പ്രസംഗിച്ചു. രാഹുല്‍ജി അതിലും ഗൗരവമായി പ്രസംഗിച്ചു. പക്ഷേ, അതു കണ്ടും കേട്ടും കൊണ്ടിരുന്ന ടിവി പ്രേക്ഷകരിലെ ബഹുഭൂരിപക്ഷവും അവരുടെ വാക്കുകള്‍ ഗൗരവമായി എടുത്തില്ല. അവര്‍ ഇഷ്ടപ്പെട്ടത് സുന്ദരനായ രാഹുല്‍ജി പ്രസംഗം കഴിഞ്ഞ് നേരെ മോദിജിയുടെ അടുത്തേക്കു ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചതും തിരിഞ്ഞ് സ്വന്തം അണികളിലേക്കു നോക്കി കണ്ണിറുക്കിയതുമായ ദ്യശ്യങ്ങളായിരുന്നു.
ഇന്ന് ഇന്ത്യയിലെ മൂന്ന് ദേശീയ പാര്‍ട്ടികളെയും -കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ബി.ജെ.പി. എന്നിവരെ -തന്റെ പ്രബുദ്ധമായ ബംഗാള്‍ എന്ന തട്ടകത്തില്‍ നിഷ്‌ക്കരുണം അടിയറവു പറയിച്ച മമതാ ബാനര്‍ജി എന്ന വനിതാ നേതാവിന് തമിഴ്നാട്ടിലെ ശശികലയ്ക്കു നല്‍കിയിരുന്ന മീഡിയാ കവറേജ് പോലും നല്‍കിയിരുന്നില്ല എന്നത് ഒരു സത്യമാണ്. കാരണം പാര്‍ക്കിന്‍സന്‍ ചൂണ്ടിക്കാട്ടിയിരുന്നതു തന്നെ ആകണം.
എന്റെ ഒരു ടി വി ജേര്‍ണലിസ്റ്റ് സുഹ്യത്ത് പറഞ്ഞു.
കോണ്‍ഗ്രസ്സിന് രക്ഷപ്പെടണമെങ്കില്‍ രാഹുല്‍ പോരാ, പ്രിയങ്ക തന്നെ വരണം.
എന്തേ ?
ഷി ഈസ് മോര്‍ ഫോട്ടോജെനിക്ക്.
സംതിങ് ഈസ് റോങ് സംവേര്‍. തോന്നുന്നില്ലേ ?