അല്പം മുതിര്‍ന്ന ശേഷം നിറത്തിന്റെ പേരില്‍ നിങ്ങള്‍ക്കെവിടെയെങ്കിലും തലകുനിക്കേണ്ടി വന്നിട്ടുണ്ടോ??
എനിക്കങ്ങനെ ഒരു അനുഭവമുണ്ടായത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. ക്രിസ്മസ് ഫ്രണ്ടായി കിട്ടിയ കൂട്ടുകാരി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സവും പൗഡറും സമ്മാനമായി തന്നപ്പോള്‍. കൂട്ടുകാരനു കിട്ടിയ സമ്മാനപ്പൊതി ആവേശത്തോടെ തുറന്നുനോക്കി നിശ്ശബ്ദനായിപ്പോയൊരു ഉറ്റമിത്രത്തിന്റെ മുഖം ഇന്നും ഓര്‍മയിലുണ്ട്.
എനിക്കങ്ങനെ ഒരു അനുഭവമുണ്ടായത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. ക്രിസ്മസ് ഫ്രണ്ടായി കിട്ടിയ കൂട്ടുകാരി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സവും പൗഡറും സമ്മാനമായി തന്നപ്പോള്‍. കൂട്ടുകാരനു കിട്ടിയ സമ്മാനപ്പൊതി ആവേശത്തോടെ തുറന്നുനോക്കി നിശ്ശബ്ദനായിപ്പോയൊരു ഉറ്റമിത്രത്തിന്റെ മുഖം ഇന്നും ഓര്‍മയിലുണ്ട്.
പിന്നീടൊരിക്കല്‍ കൂട്ടത്തിലിത്തിരി നിറം കുറഞ്ഞതിന്റെ പേരില്‍ വീട്ടില്‍ ഒറ്റപ്പെട്ടുപോയൊരു പെണ്‍കുട്ടിയുടെ കഥ പല രാത്രികളിലും കേട്ടിരുന്നിട്ടുണ്ട്. അങ്ങനെയങ്ങനെ നിരവധിയനുഭവങ്ങള്‍ ഈ കാലത്തിനിടയിലുണ്ടായിട്ടുണ്ട്. അങ്ങനെയുണ്ടായപ്പോളെല്ലാം അത്രയും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ആരെങ്കിലുമൊരാള്‍ കൂടെയുണ്ടായിട്ടുണ്ട്. എന്നേക്കാള്‍ വേദനിച്ചിട്ടുണ്ടാവുക ചിലപ്പോള്‍ അവരാകും. വിനോദും അഞ്ജനയും അന്നമ്മയുമെല്ലാം.
ഇതെല്ലാം വീണ്ടും ഇന്ന് ഓര്‍മയില്‍ കൊണ്ടുവന്നത് പഴയ ബോസിന്റെ ചില വാക്കുകളാണ്. അറിഞ്ഞോ അറിയാതെയോ അവര്‍ പറയുന്ന തമാശകളിലെ ആവര്‍ത്തിക്കുന്ന കറുത്ത നിറത്തോടുള്ള അവഗണനയാണ്. ഒരമ്മയോട് തോന്നുന്ന സ്‌നേഹവും സഹോദരിയോട് തോന്നുന്ന അടുപ്പവും നിങ്ങളോടുണ്ട്. തളര്‍ന്നു പോയപ്പോളെല്ലാം നിങ്ങള്‍ കലവറയില്ലാതെ കരുത്ത് നല്‍കിയിട്ടുണ്ട്. ആ സ്‌നേഹവും കരുതലും ആവോളം നുകര്‍ന്നതുകൊണ്ടാകണം എത്ര മനോഹരമായ ചിരിയില്‍ പൊതിഞ്ഞതായാലും ആ ചെറിയ കാലത്തിനിടയില്‍ അവരില്‍ നിന്നുണ്ടായ ഇത്തരം തമാശകള്‍ എന്റെയുള്ളില്‍ മായാതെ കിടക്കുന്നത്.
ഇനിയുമിത് പറയാതെ വയ്യ. തിരുത്തേണ്ടതാണ്, തിരുത്തപ്പെടേണ്ടത്. കറുപ്പ് നിങ്ങള്‍ക്ക് വിരൂപമായി തോന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മാത്രം കുറ്റമാണ്. വിളമ്പിത്തന്ന സ്‌നേഹവും വാത്സല്യവും ഭക്ഷണവും സ്മരണയില്‍ നിര്‍ത്തിക്കൊണ്ട് ഒരു അനിയന്റെ സ്ഥാനത്ത് നിന്നുതന്നെ പറയട്ടെ ‘നിങ്ങളിലൊരു പ്രകൃതനായ മനുഷ്യനുണ്ട്.. പ്രാകൃതമായി മാത്രം ലോകത്തെ കാണുന്ന വൃത്തികെട്ട ഒരു മനുഷ്യന്‍…’