ഒരു കൂട്ടുകാരി എന്നതിലുപരി
എന്നും അത്ഭുതത്തോടെ നോക്കുന്ന
ഒരു ചോദ്യചിഹ്നമായിരുന്നു നീ…
മനസിലാക്കാൻ സാധിച്ചിരുന്നിട്ടും
നീ ശ്രമിക്കാതിരുന്നതോ…
നീ എന്നിൽ നിന്നും വഴുതി പോയതോ…
അറിയില്ല…
ഇന്നീ വഴിയിൽ എന്നെ തനിച്ചാക്കിയപ്പോഴും
നിന്നെ വെറുക്കണോ… അതോ…
എനിക്കറിയില്ല
ഇന്നും നീ എനിക്ക് ഒരു ഉത്തരം കിട്ടാത്ത
ചോദ്യ ചിഹ്നം മാത്രം…!