തകർന്നുതുടങ്ങിയ സ്വപ്നങ്ങൾ എന്നെങ്കിലും എവിടെ വെച്ചെങ്കിലും കൂടിച്ചേരും എന്നു സ്വപ്നം കാണാനാണ് ബാലനിഷ്ടം. തകർന്നത് സ്വപ്നമാണോ അതോ സ്വന്തം ജീവിതം തന്നെയാണോ.. തീർച്ചയില്ല. കാലം തെറ്റി പെയ്ത മഴ ബാലന് അരോചകമായി തോന്നി. ഇന്നാണ് ആ ദിവസം തിരക്കുകളില്ലാത്ത ജീവിതം തിരക്കുപിടിപ്പിക്കാനായിട്ട് നാശം ഈ മഴ….. ബാലൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു. പതിനൊന്നു മണിക്കാണ് കവലയിൽ നിന്നുള്ള ബസ്. അതുപോയൽ പിന്നെ ഉച്ച കഴിഞ്ഞേ ഉള്ളു, ഇപ്പോ തന്നെ സമയം വൈകി.. ഉറക്ക ചടവോടെ തന്റെ ഒറ്റമുറി വീട്ടിലെ കിണറ്റിൻ കരയിലേക്ക് അയാൾ നീങ്ങി.
വെള്ളം നന്നേ കുറവ്. മഴ പെയ്തിട്ടെന്താ വെള്ളത്തിനു ക്ഷാമം തന്നെ കഷ്ടി ഒരു തൊട്ടി മുങ്ങാൻ പാകത്തിന് കിണറ്റിൽ വെള്ളമുണ്ട്. വെള്ളം കോരി കുളിയും പല്ലുതേപ്പും കഴിഞ്ഞു. ബസ് പിടിക്കാനായി കവലവരെ ഓടണം. നടന്നാൽ ചിലപ്പോ ഉച്ചവരെ കാത്തിരിക്കേണ്ടി വരും. മഴ ഒന്നു ശമിച്ച തക്കം നോക്കി ബാലൻ ഇറങ്ങി.
വെള്ളം നന്നേ കുറവ്. മഴ പെയ്തിട്ടെന്താ വെള്ളത്തിനു ക്ഷാമം തന്നെ കഷ്ടി ഒരു തൊട്ടി മുങ്ങാൻ പാകത്തിന് കിണറ്റിൽ വെള്ളമുണ്ട്. വെള്ളം കോരി കുളിയും പല്ലുതേപ്പും കഴിഞ്ഞു. ബസ് പിടിക്കാനായി കവലവരെ ഓടണം. നടന്നാൽ ചിലപ്പോ ഉച്ചവരെ കാത്തിരിക്കേണ്ടി വരും. മഴ ഒന്നു ശമിച്ച തക്കം നോക്കി ബാലൻ ഇറങ്ങി.
വഴിവക്കിൽ സുകുവേട്ടന്റെ കടയിൽ നിന്ന് ഒരു ചായ.. ഹേ വേണ്ട. കാശു തികഞ്ഞില്ലെങ്കിലോ? അങ്ങു തിരുവനന്തപുരം വരെ എത്തേണ്ടതല്ലേ, വേണ്ട കുറച്ചു വെള്ളം കുടിക്കാം..
“എങ്ങോട്ടാ ബാലാ…” സുകുവേട്ടന്റെ ചോദ്യം ബാലന് അത്ര സുഖിച്ചില്ല.. ഇയാൾ ഇതെന്തു ചോദ്യമാണ്? കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ പോകുന്നത് ഇയാൾക്കറിഞ്ഞൂടെ? എന്നാലും ചോദിക്കും. പറയാൻ മടിക്കാതെ പറഞ്ഞു “തിരുവനന്തപുരത്തേക്ക്…”
സുകുവേട്ടൻ ചെറിയ പുഞ്ചിരിയോടെ തിരിഞ്ഞു നടന്നുകൊണ്ടു പറഞ്ഞു… “ഇന്നെങ്കിലും നടക്കുമോ?”
“ബാലാ…. നി വല്ലതും കഴിച്ചിട്ട് പൊയ്ക്കോ കാശു പിന്നെ തന്നാൽ മതി…”
“ഇന്ന് നടന്നില്ലെങ്കിൽ ഇനി ഒരിക്കലും നടക്കില്ല സുകുവേട്ടാ… ഞാൻ വന്നിട്ട്
കഴിച്ചോളാം. ഇപ്പൊ തന്നെ വൈകി…”
ബസ് വന്നു… ബാലന്റെ തോൾസഞ്ചി നിറയെ കുറെ കടലാസുകളാണ്. തിരക്കേറിയ ബസിൽ തന്റെ തോൾസഞ്ചി ബാലൻ ഇടയ്ക്കിടെ തൊട്ടുനോക്കി. പരിഭ്രമത്തോടെ ആണ് യാത്ര. കഴിഞ്ഞ അഞ്ചു വർഷത്തെ തന്റെ അദ്ധ്വാനവും കാത്തിരിപ്പുമാണ്. ഇന്നെങ്കിലും അതു സംഭവിക്കാതിരിക്കില്ല. ബാലൻ മനസ്സിലോർത്തു..
തിരക്കോഴിഞ്ഞപ്പോ ബസിന്റെ സൈഡ് സീറ്റിൽ ഇരിപ്പുറപ്പിച്ചു. പുറത്തെ കാഴ്ചകളിലൊന്നും നോട്ടമുറയ്ക്കുന്നില്ല. എങ്കിലും ഒരു രണ്ടു നില വീടിന്റെ മുന്നിലെത്തിയപ്പോ അങ്ങോട്ടു നോക്കാതിരിക്കാനായില്ല. മുറ്റം നിറയെ പൂക്കൾ, പുഞ്ചിരികൾ. മൂന്നു വർഷം മുമ്പു വരെ തന്റെ സന്തോഷങ്ങളുടെ മുറ്റമായിരുന്നു അത്. എത്ര പെട്ടെന്നാണ് അതില്ലാതായത്. ബാലന്റെ കണ്ണു നിറഞ്ഞു. അണപൊട്ടി ഒഴുകാൻ ഒരു സങ്കടകടൽ ഉള്ളിൽ വിങ്ങി നിൽപ്പുണ്ട്. ഹാ…. ഒരു നേടുവീർപോടെ വീണ്ടും തോൾസഞ്ചിയിലെ ഫയലുകൾ മറിച്ചു നോക്കി എല്ലാം ഉണ്ടെന്നുറപ്പുവരുത്തി.
പെട്ടെന്ന് കർട്ടൻ ഉയർത്തി പുറത്തേക്കു നോക്കാൻ തോന്നി അയാൾക്ക്. അതേ അതവിടെ ഉണ്ട്. അഞ്ചു വർഷത്തെ തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലം. എല്ലാം തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. പാർക്കിങ് ഏരിയയിലെ മണ്ണ് ഇളകിപോയിട്ടുണ്ട്. അടുത്ത മഴയ്ക്കു മുന്നേ അതു ശരിയാക്കണം.. ഇന്നത്തോടെ എല്ലാം ശരിയാവും.
വീണ്ടും മഴയെത്തിയതോടെ ജനൽ അടച്ചു. മഴയെ ശപിച്ചുകൊണ്ടു ബാലൻ പിറുപിറുത്തു. ജനലിലൂടെ ഉള്ള കാഴ്ചകൾക്കപ്പുറം ബാലന് സുപരിചിതമാണ് ഓരോ വഴികളും. പെട്ടെന്ന് കർട്ടൻ ഉയർത്തി പുറത്തേക്കു നോക്കാൻ തോന്നി അയാൾക്ക്. അതേ അതവിടെ ഉണ്ട്. അഞ്ചു വർഷത്തെ തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലം. എല്ലാം തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. പാർക്കിങ് ഏരിയയിലെ മണ്ണ് ഇളകിപോയിട്ടുണ്ട്. അടുത്ത മഴയ്ക്കു മുന്നേ അതു ശരിയാക്കണം.. ഇന്നത്തോടെ എല്ലാം ശരിയാവും. പിന്നെ എല്ലാം തീർത്ത് അതു തുറക്കണം. സെക്രട്ടറി പറഞ്ഞതു പ്രകാരം പണം എല്ലാം കൊടുത്തു കഴിഞ്ഞു. വരുത്തേണ്ട മാറ്റങ്ങൾ വരുത്തി ഇനിയെങ്കിലും സ്വപ്നം കണ്ടത് യാഥാർത്ഥ്യമാക്കണം..
മഴയുടെ ആലസ്യം മാറിയ പകലിന് ഉച്ചവെയിലിന്റെ ചൂടേറ്റു തുടങ്ങി. സെക്രട്ടേറിയറ്റിന്റെ പടിക്കൽ എല്ലാം ശരിയായെന്നു പറഞ്ഞു തന്നെയും കാത്തു നിൽക്കുന്ന ബ്രോക്കറുടെ മുഖം അയാൾ ഓർത്തു. സ്റ്റോപ്പിൽ ഇറങ്ങി നേരെ സെക്രട്ടേറിയറ്റ് പടിക്കലേക്ക് ബാലൻ നടന്നു. സ്വപ്നങ്ങളുടെ യാഥാർഥ്യം തന്റെ
വരുംകാല ജീവിതം മാറ്റിമറിക്കും എന്നയാൾ ഉറച്ചു വിശ്വസിച്ചു. പതിവിലും വിപരീതമായി പടിക്കൽ തന്നെ ബ്രോക്കർ കാത്തു നില്പുണ്ട്. തന്നെയാണോ അതോ പുതിയ ഇരകളെ തേടിയുള്ളതാണോ എന്നതിൽ ബാലന് തെല്ലും സംശയം തോന്നിയില്ല. തന്നെയാണ്. എല്ലാം ശരിയായ മട്ടുണ്ട്. അയാളുടെ മനസ്സ് ആനന്ദം കൊണ്ടു നിറഞ്ഞു.
ഓടി ചെന്നു തന്റെ കാര്യം എന്തായി എന്ന ചോദ്യം തന്നെ ബാലൻ ആദ്യം ചോദിച്ചു. ഉത്തരത്തിനു മുൻപുള്ള ബ്രോക്കറുടെ മൗനം ബാലന്റെ കണ്ണുകളിലൂടെ ഊർന്നിറങ്ങി. “ഒന്നും നടക്കില്ല ബാലാ…..” പിന്നീട് പറഞ്ഞതൊന്നും ബാലൻ കേട്ടില്ല. പുത്തൻ സംരംഭകർക്ക് ഇതു പറുദീസ ആണത്രേ. അഞ്ചു വർഷം മുന്നേ ബാലൻ കൂട്ടുകാരോട് പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിന്നു. ഇനിയെന്ത് എന്ന ചോദ്യമില്ല. അതേതാണ്ട് ഉറപ്പിച്ചിരുന്നു. നിധിപോലെ കാത്ത തോൾസഞ്ചിയിൽ നിന്നു പെട്രോൾ കുപ്പി പുറത്തെടുത്തു. കൊണ്ടുപോയി കൊടുക്കൂ അവർക്ക് ഇന്നത്തെ അത്താഴം എന്നും പറഞ്ഞു.
ഒരഗ്നിഗോളമായി. കത്തിയെരിയുമ്പോഴും പുഞ്ചിരിമായാത്ത ചുണ്ടുകളിൽ ബാലൻ തന്റെ സങ്കടക്കടൽ ഒളിപ്പിച്ചുവച്ചു. തീഗോളങ്ങളെക്കാൾ ജ്വലിക്കുന്ന കണ്ണുകളോടെ പടിക്കലെ ഗാന്ധി പ്രതിമയെ ഉറ്റുനോക്കി. ബാലന്റെ യാത്ര അവിടെ അവസാനിക്കുകയാണ്. പക്ഷേ, ലക്ഷ്യം ഏറെ അകലെയായിരുന്നു.