ക്രിസ്മസിന്റെ രാഷ്ട്രീയം

Post date:

Author:

Category:

വിദ്വേഷം പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് ശ്രമങ്ങളിൽ ഇന്ത്യയിൽ ക്രിസ്മസിന് ഇത്തവണ സൗഹൃദത്തിന്റെ പ്രതിരോധമാനം ഉണ്ടായിരുന്നു. നമ്മൾ (രാഷ്ട്രീയ) യാഥാർത്ഥ്യം ഒഴിവാക്കിയാലും യാഥാർത്ഥ്യം നമ്മളെ ഒഴിവാക്കില്ല. ഹാപ്പി ക്രിസ്മസ് മാന്യമായി ആശംസിക്കുന്നതിൽ തെറ്റുണ്ടായിരുന്നില്ല. വട്ടേപ്പം ഉണ്ടെങ്കി താട്ടെ അല്ലെങ്കി ഞങ്ങള് പോട്ടെ എന്ന് കൂകുന്ന സുഖം ഉണ്ടായിരുന്നില്ലെന്നു മാത്രം. മാന്യതയും സാന്താ ക്ലോസും മുഖം മൂടി വന്നു.

സാന്താ ക്ലോസ് ചിമ്മിനി കടന്ന് വന്ന് ഗിഫ്റ്റുകൾ തരുന്നെന്ന് സങ്കല്പം. ഗിഫ്റ്റ് കിട്ടുന്നത് അനുസരണയുള്ള കുട്ടികൾക്ക് ആണ്. അതായത് കൊസറാക്കൊള്ളി ആയിട്ടുള്ള, Non conformist ആയിട്ടുള്ളവർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല സമ്മാനമൊന്നും. ക്രൈസ്റ്റ് അങ്ങനെ ഒരാളായിരുന്നു താനും.

സാന്താ ക്ലോസ് ചിമ്മിനി കടന്ന് വന്ന് ഗിഫ്റ്റുകൾ തരുന്നെന്ന് സങ്കല്പം. ഗിഫ്റ്റ് കിട്ടുന്നത് അനുസരണയുള്ള കുട്ടികൾക്ക് ആണ്. സുകൃതം അല്ലാതെ വേറൊരു പ്രശ്നവും ഇല്ലാത്തവർ. മനുഷ്യൻ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജീവിയാണെന്ന് മാർക്സ് പറഞ്ഞു. ഉദാഹരണത്തിന് യാത്ര എന്ന പ്രശ്നം ചക്രം എന്ന പരിഹാരത്തിൽ എത്തുന്നു. അതായത് കൊസറാക്കൊള്ളി ആയിട്ടുള്ള, Non conformist ആയിട്ടുള്ളവർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല സമ്മാനമൊന്നും. ക്രൈസ്റ്റ് അങ്ങനെ ഒരാളായിരുന്നു താനും.

ഇത്തരം വേണ്ടാത്ത ചിന്തകൾ ഉണ്ടായത് കൊണ്ട് സോവിയറ്റ് നാടുകളിൽ മതത്തോടൊപ്പം ഇതിനും വിലക്ക് വന്നു. കർശനമായി. ശരിയെങ്കിലും അതല്പം കടന്ന കൈ ആയെന്നും തോന്നാം. ഇവിടെ അടുത്ത് കൊച്ചിയിലെ ആഘോഷം കടം കൊണ്ട് കൂറ്റൻ പാപ്പാനിയെ കത്തിച്ച് പാപ്പരായവർക്ക് എന്ത് ഭാഗ്യം ഉണ്ടെന്നാണ്? അപ്പൂപ്പൻ പാതാളത്തിൽ നിന്ന് വന്നെന്നും ശൈത്യകാല മേഘങ്ങളിൽ വരുന്നെന്നും കഥകൾ ഉണ്ട്. ഫാന്റസികളും വേണ്ടേ? ഇത്തരം ഒളിച്ചുകളികളിൽ പലർക്കും സംശയം ഉണ്ട്. കണി ഒരു കെണിയായി വൈലോപ്പിള്ളി കവിതയിൽ ചിത്രീകരിച്ചിട്ടുണ്ട്. വിരാട് കോലി മാസ്‌ക് ഊരാതെ വിരാട് കോലി ആണെന്ന് എങ്ങനെ അറിയിക്കും? മാസ്ക് ഊരിയാൽ സാന്താ ക്ലോസ് ശരിക്കും ക്ലോസാകും!

പിൽക്കാല ക്രിസ്മസ് ഓർമകളെ കളഞ്ഞുകുളിച്ചത് മതസംഘടനയായ കുടുംബ യൂണിറ്റ് ആണ്. എന്റെ ഗ്രാമമായ തിരുമുടിക്കുന്ന് മൊത്തം ആശംസയുമായി വെളുക്കുവോളം തെണ്ടി നടന്ന്, ഒരുമിച്ച് ബ്രെഡും ഇസ്റ്റൂവും (അതോ ഇഷ്ടുവോ🙂) കഴിച്ച്, പിന്നീട് കുമ്മാട്ടിക്ക് കൂട്ടുപോയ്‌ക്കൊണ്ടിരുന്ന ഞങ്ങളുടെ ലോകം ഇത്തരം സംവിധാനങ്ങൾ വന്നതോടെ 10-30 വീടുകളുടെ വെവ്വേറെ ചുരുക്കപ്പട്ടികയിലേക്ക് ഒതുങ്ങി. പത്തിനും മുപ്പത്തഞ്ചിനും ഇടയിൽ ആണ് ഒരാശയത്തിന് ഭരിക്കാൻ വേണ്ട അംഗസംഖ്യയെന്ന് അദ്ധ്യാപകർക്കും അധികാരസ്ഥാപനങ്ങൾക്കും അറിയാം. ഇത്തരം കാര്യങ്ങൾ സംഘടനയ്ക്കു പുറത്തു നിൽക്കുമ്പോൾ മനസ്സിലാകുന്നു. അടുത്ത് നിന്നാൽ മരമേ കാണാൻ കഴിയൂ. അകലെ നിന്നാൽ കാട് കാണാം. പണിയെടുത്ത് അവശനായി കരോൾ ഗാനങ്ങൾ വീഡിയോ ഡിസ്കിൽ ആസ്വദിച്ച ഗൾഫിലെ സുഹൃത്തുക്കളാണ് കേരളത്തെ നന്നായി നോക്കികാണുകയും ഓർത്തെടുക്കുകയും ചെയ്യുക.

സാന്താ ക്ലോസിന് കത്തെഴുതുന്ന ഏർപ്പാട് ഓൺലൈൻ യുഗത്തിൽ ഉണ്ട് എന്നറിയുന്നു. എഴുതിയ കത്ത് കത്തിച്ച് കളയുകയും ചെയ്യും. അത് മാന്ത്രിക വിദ്യയാൽ സാന്തായുടെ അടുത്ത് എത്ത്‌മെന്ന ഒരു വിശ്വാസം. വാക്ക് തീയാണെന്നും അതു പടർന്ന് പോകുന്നു എന്ന പ്രധാന ആശയം ഇതിലുണ്ട്. പരമ്പരാഗതമായ് കൈമാറി വരുന്ന ക്രിസ്മസ് കാർഡിൽ, തങ്ങൾ വിദേശീയർക്കുള്ള ഷാങ്‌ഹായിലെ ചൈനീസ് തടവിൽ നിർബന്ധിത ജോലിയുമായി കഴിയുകയാണെന്ന് വാക്യങ്ങൾ ഒരു പെൺകുട്ടിക്ക് രണ്ട് ദിവസം മുമ്പ് കിട്ടി. ചൈനയിലെ ആ ഫാക്ടറിയിലെ പ്രവർത്തനം കമ്പനി നിർത്തി വെച്ചതായ് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.

സാന്താ ക്ലോസിന്റെ കുപ്പായം പണ്ട് ചിലയിടങ്ങളിൽ പച്ച ആയിരുന്നത് പിന്നീട് ചുവപ്പായെങ്കിലും ഇപ്പോൾ പൊളിറ്റിക്സിന്റെ കൂടി ഭാഗമായി വീണ്ടും പച്ച ആയിട്ടുണ്ട്. കുപ്പായം ചുവപ്പാക്കിയത് കൊക്കകോള ആണെന്ന് അവരുടെ തന്നെ ഒരു വാദഗതി ഉണ്ട്. വെള്ളത്തിലും വസ്തുതയിലും അവർ പ്രാന്ത് കലക്കുന്നു. 

സാന്താ ക്ലോസിന്റെ കുപ്പായം പണ്ട് ചിലയിടങ്ങളിൽ പച്ച ആയിരുന്നത് പിന്നീട് ചുവപ്പായെങ്കിലും ഇപ്പോൾ പൊളിറ്റിക്സിന്റെ കൂടി ഭാഗമായി വീണ്ടും പച്ച ആയിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ അറുബോറൻ ക്രിസ്മസ് മരം വാങ്ങി വെച്ചിട്ട് അതിൽ ഭംഗിയുള്ള ഉണ്ടയും തോരണവും ബലൂണും മറ്റും തൂക്കാത്തത് അഹിംസയാണെന്നും മരക്കൊമ്പ് മുറിച്ചതും പുല്ല്ക്കട്ട ചെത്തിയതും ഹിംസയാണെന്നു കരുതുകയും ചെയ്യുന്നു. ഇതൊരു പുതിയ കോപ്രായമാണ്. എന്തു ചെയ്യുമ്പോഴും അമ്മയിൽ നിന്ന് പുണ്യം കൈപ്പറ്റണം അല്ലെങ്കിൽ പ്രകൃതിയിലേക്ക് മടങ്ങണം എന്നാണ് പറയുന്നത്. പ്രകൃതിയെ ചൂഷണം ചെയ്താണ്, രൂപാന്തരം വരുത്തിയാണ് നമ്മൾ ഇത്ര ദൂരം എത്തിയത് എന്ന കാര്യം സൗകര്യപൂർവ്വം മറക്കുന്നു.

കുപ്പായം ചുവപ്പാക്കിയത് കൊക്കകോള ആണെന്ന് അവരുടെ തന്നെ ഒരു വാദഗതി ഉണ്ട്. വെള്ളത്തിലും വസ്തുതയിലും അവർ പ്രാന്ത് കലക്കുന്നു. എതാണ്ട് 140 വർഷം മുമ്പ് ഒരു ആർട്ടിസ്റ്റ് ആണ് അത് ചെയ്തത്. കോളക്കമ്പനി അതിനെ പിന്നീട് പരസ്യമാക്കുകയാണ് ചെയ്തത്. നിക്കോള എന്ന നാലാം നൂറ്റാണ്ടിലെ മാന്ത്രികൻ ഇന്നില്ല, സാന്താ ക്ലോസ് എന്ന ഉത്തരാർദ്ധ ധ്രുവത്തിലേക്ക് തിരിച്ചു പോകേണ്ട ബ്രാൻഡ് ആണ് ഉള്ളത് എന്ന് ഗാർഡിയൻ പറയുന്നു. ക്രിസ്മസ് അങ്ങനെ ഒരു ഷോപ്പിങ് ഉത്സവമായി മാറിയിരിക്കുന്നു. കുറേ സാധനങ്ങൾ വാങ്ങിക്കൂട്ടി കറങ്ങി നടക്കുക. മനുഷ്യൻ സാധനങ്ങൾ ഉണ്ടാക്കുന്നതിന് പകരം സാധനങ്ങൾ മനുഷ്യനെ ഉണ്ടാക്കുന്ന അവസ്ഥ. പണി ഇല്ലാതെ എല്ലാവരും ബുദ്ധിമുട്ടുന്ന ഇതേ അവസരത്തിൽ താൻ കൈ കൊണ്ട് തുന്നിയ തുകൽ ഷൂസുകൾ സൈക്കിളിൽ വെച്ചു തിരക്കുപിടിച്ച എറണാകുളം നോർത്ത് ചവിട്ടിക്കേറുന്ന ജീവിത ചിത്രത്തിൽ അറിഞ്ഞോ അറിയാതെയോ ചുവപ്പ് പടർന്നിട്ടുണ്ട്. കയറുന്ന എറണാകുളവും കറങ്ങിത്തീരുന്ന തൃശൂരും തമ്മിലുള്ള ദൂരത്തെയാണ് വർഗ വ്യത്യാസം എന്ന് പറയുന്നത്. ചാക്രികത എന്നത് വാസ്തവത്തിൽ മുതലാളിത്തത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളുടെ മുഖം മൂടിയാണ്.

ചന്തയിൽ ഞാത്തിയിട്ട ആവശ്യമില്ലാത്ത നൂറായിരം സാധനങ്ങൾ നോക്കി നിന്നത് സോക്രട്ടീസ് ആണ്. ആവശ്യം ഉണ്ടാക്കുക, തിരക്ക് ഉണ്ടാക്കുക, അതിനായ് സ്പെക്ടക്കിൾ ഉണ്ടാക്കുക, ആഘോഷങ്ങളെ പിടിച്ചെടുക്കുക കച്ചവടത്തിന്റെ രീതിയാണ്. ആഗോള വ്യവസായവും മത വ്യാപാരവും ഓർമകളെ ഇല്ലാതാക്കുന്നു. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആകുന്ന പോലെ ഓരോരുത്തരെയും സാന്താ ക്ലോസ് ആക്കുമ്പോ എല്ലാവർക്കും കൂടിയുള്ള ഫാന്റസി നഷ്ടമാകുന്നു.

ചരിത്രത്തിന്റെ ഒരു ഭാണ്ഡവും തൂക്കി,പ്രതീക്ഷയിൽ കൊളുത്തിയ ജീവിത വേഷങ്ങൾ ചോദിക്കുന്നു
“അരികെ നിൽക്കും താരകമേ ചൊൽക
അകലെ എങ്ങാൻ പ്രഭാതമുണ്ടോ?”

ഇതൊരു മുഖം നഷ്ടമായ സ്ത്രീയുടെ ചോദ്യവും ആകാം. ഏതോ മന്ത്രവാദി / സാന്താ ക്ലോസ് ആണ് വീട്ടിലെ പണി തീർക്കുന്നത് എന്നാണ് ആണങ്ങടെ വിചാരം. വെടിപ്പായ ഉപഹാരങ്ങൾക്ക് അവർ കാത്തിരിക്കുന്നു.

വീട്ടിലെ ഉണ്ണിസെറ്റിൽ പുലിയും കടുവയുമൊക്കെ കടന്ന് കൂടിയിട്ടുണ്ട്. യാദൃശ്ചികമെങ്കിലും യാഥാർത്ഥ്യത്തോട് ഏറെ ചേർന്നത് തന്നെ.
ആടും ഒട്ടകവും ഒക്കെയുള്ള ജനാധിപത്യത്തിന്റെ പുൽക്കൂട്ടിലേക്ക് ഒരു പുലി ഇറങ്ങിയിട്ടുണ്ടെന്നും അസമിൽ എത്തിയെന്നും അത് ഒട്ടും വൈകാതെ എവിടെയും എത്തുമെന്ന ജാഗ്രത പ്രധാനമാണ്. ഒരു പുലിയും ഹിംസ്ര മൃഗവും ഇരയുടെ മതം നോക്കാറില്ലെന്നും ഭരണഘടന മാനിക്കാറില്ലെന്നുമാണ് മറ്റൊരു കാര്യം. ഞങ്ങൾ പുലിയുടെ ആളുകളാണ് എന്ന് കരുതുന്നവരെയും കാത്തിരിക്കുന്നത് ഈ വിധി തന്നെയാണ്. അതിന്റെ വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ ഒന്ന് അതേ വർഗ്ഗത്തിലെ പൂച്ചയാണെന്നും കൂടി അറിയുന്നത് നല്ലത്. അധികാരത്തിന്റെ രുചിയാകുന്നു അവസരവാദത്തെ നിർണയിക്കുന്നത്.

തന്നെ കീഴ്‌പ്പെടുത്താൻ ഒരാൾ വരുന്നു, ഒരു വിഭാഗം വരുന്നു എന്നത് ഒരു രാജാവിന്റെ, ജനാധിപത്യത്തിന്റെ ഹെറോദാകാൻ കൊതിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പേടിയാണ്. ഇങ്ങനെ തോന്നിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ശത്രുക്കളെ ഉണ്ടാക്കാനേ നേരം കാണൂ. അപ്പോൾ പട്ടികയുണ്ടാക്കുന്നത് രക്ഷിക്കാനല്ല; വക വരുത്താൻ ആണ്. അത് പോലും ജർമ്മൻ ഇറക്കുമതി ആണ് എന്ന് ദേശീയത തലയ്ക്കുപിടിച്ചവർ ഓർക്കാറില്ല.

ഇതിന് അന്ത്യം ഉണ്ടാകുമോ എന്നതല്ല ചോദ്യം. കാരണം മിക്കവാറും അർത്ഥശൂന്യമായ ആദിയും അന്തവും മതത്തിന് കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും രാഷ്ട്രീയത്തിന് അന്യമാണ്. ആലോചിച്ച് നിൽക്കുന്നവന് പോരാടാൻ കഴിയില്ല. പ്രബുദ്ധരായ മലയാളിക്ക് ഇതൊരു പ്രശ്നമായ് വരും. അറിവിന്റെ ഭാരം ഇവിടെ വിഘാതമാകാനും മതി.

ഏവർക്കും കഴിഞ്ഞുപോയ ക്രിസ്തുമസിന്റെയും പുതുവർഷത്തിന്റെയും വൈകിയുള്ള ആശംസകൾ!!

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Ajith P Achandy
Ajith P Achandy
ചാലക്കുടിക്കടുത്ത് കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയാണ് അജിത് പി.ആച്ചാണ്ടി. 1989 മെയ് 11ന് ജനിച്ചു. പാലക്കാട് എൻ.എസ്.എസ്. കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം തൃശ്ശൂർ ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കി.
തിരുമുടിക്കുന്ന് നാടക കൂട്ട് സക്കറിയയുടെ 'ബാർ' എന്ന ചെറുകഥ 'ലെ എന്ന രാജ്യത്ത്' എന്ന പേരിൽ നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു, ഏകോപനം നിർവ്വഹിച്ചു. 'വേലി' എന്നൊരു (ലഘു)നാടകം ഇതേ കൂട്ടിൽ സംവിധാനം ചെയ്തു. ബഷീറിന്റെ 'ജന്മദിന'വും ഇതേ പോലെ നാടകമാക്കി.
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയോടാണ് താല്പര്യം. ഫിലോസഫി, സിനിമ, കാരംസ്, രാജ്യാന്തര ഫുട്‌ബോൾ, അമച്വർ നാടകം എന്നിവ ഇഷ്ടങ്ങൾ.
സാഹിത്യവുമായി ഒത്തുപോകുന്ന ഒന്നായതിനാലാണ് മാധ്യമപ്രവർത്തനത്തിന്റെ വഴി തിരഞ്ഞെടുത്തത്. സജീവമായി നിൽക്കുന്ന രംഗമാണ് എഴുത്തിന്റേത്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: