ഓരോ താളിനും ഓരോ കഥ പറയാനുണ്ട്.
പറയപ്പെടുന്ന കഥകളെഴുതിയപ്പോള്‍
സൃഷ്ടാവിന്റെ മുഖത്ത് വന്ന ഭാവങ്ങള്‍.
മനസ്സില്‍ ഉള്ളതൊക്കെ താളിലെത്തിയപ്പോള്‍
തിരുത്താന്‍ ഉണ്ടായ തിരക്കുകൂട്ടലുകള്‍.
താളിലെ കൂട്ടപ്പൊരിച്ചിലുകള്‍ കണ്ട്
മുകളില്‍ കറങ്ങി നിന്ന ഫാനിന്റെ നോട്ടം.
എഴുത്തുതാളില്‍ എന്താണെന്നറിയാനുള്ള
കലണ്ടര്‍താളുകളുടെ ഒളിഞ്ഞുനോട്ടം.
എഴുത്തിലെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ച
കളര്‍ തോരണങ്ങളുടെ പതംപറച്ചിലുകള്‍.
ഒടുവില്‍, ഹൃദയത്തില്‍ നിന്നുവന്ന കുറേ നേരുകള്‍ പേറി
ചവറ്റുകുട്ടയിലേക്കു കുതിച്ച ചുരുണ്ട താള്‍.
വെളിച്ചം കാണാതെ മരിച്ചവയാണ്
വെളിച്ചം കണ്ട താളുകളെക്കാളേറേ.