(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
ജീവിതത്തിലാദ്യമായാണ് തിരുവനന്തപുരത്തെ പത്മതീര്‍ത്ഥക്കുളം ഇത്രയും വൃത്തിയായി കാണുന്നത്.
പുനഃക്രമീകരിച്ച കല്‍പ്പടവുകള്‍…
നവീകരിച്ച മണ്ഡപങ്ങള്‍…
വെള്ള പൂശി സുന്ദരമാക്കിയ മതിലുകള്‍…
വൃത്തിയാക്കിയ കുളങ്ങള്‍…
ശുദ്ധമായ വെള്ളം…
എല്ലാം കൊണ്ടും അതിമനോഹരമായ കാഴ്ച തന്നെയാണ്!
പത്മതീര്‍ത്ഥക്കുളം നവീകരിക്കുന്നതിന്റെ ഭാഗമായി കല്‍പ്പടവുകള്‍ ഇളക്കിയപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ‘ഇതൊക്കെ എന്ന് നേരെയാവും, എങ്ങനെ നേരെയാക്കും’ എന്നൊക്കെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്തായാലും സംഗതി ഗംഭീരമായി.
സഞ്ചാരികളെ വളരെയേറെ ആകര്‍ഷിക്കുന്ന ഒരിടമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മാറിയപ്പോള്‍ പരിസരവും അതിനനുസരിച്ച് മാറ്റിയെടുക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.