ഫോട്ടോ ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനം അര നൂറ്റാണ്ട് തികയാന്‍ പി.മുസ്തഫയ്ക്ക് ഇനി 5 വര്‍ഷം കൂടി പിന്നിട്ടാല്‍ മതി. ഈ മനുഷ്യന്‍ കാണാത്തതും ക്യാമറയില്‍ പകര്‍ത്താത്തതുമായ കാഴ്ചകള്‍ അപൂര്‍വ്വം.

5 പ്രധാനമന്ത്രിമാരുടെ സത്യപ്രതിജ്ഞ പത്രത്തിനു വേണ്ടി കവര്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ്. മാത്രമല്ല 10 പ്രധാനമന്ത്രിമാരുടെ പരിപാടികളും കവര്‍ ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ കവര്‍ ചെയ്യാന്‍ രാജ്യമൊട്ടുക്ക് സഞ്ചരിച്ചു. ചില കലാപങ്ങളടക്കം ഒട്ടേറെ നിര്‍ണ്ണായക സംഭവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട നിമിഷം അതിലൊന്നു മാത്രം.

കേരള കൗമുദിയില്‍ തുടങ്ങിയ പത്രപ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും മുസ്തഫ ചെലവിട്ടത് മലയാള മനോരമയിലാണ്. ദീര്‍ഘകാലം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലെ ഫാക്കല്‍റ്റിയാണ് മുസ്തഫ. തിരുവനന്തപുരം കേന്ദ്രത്തിലെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ബി.ചന്ദ്രകുമാര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. ഓര്‍മ്മകളിലൂടെയുള്ള മുസ്തഫയുടെ ചെറുസഞ്ചാരം.

ബാലു പ്രേമാണ് അഭിമുഖം പകർത്തിയത്.

Balu Prem
Latest posts by Balu Prem (see all)

COMMENT