‘പെരുമ’കളുടെ ഓണക്കാലം

Post date:

Author:

Category:

നാടെങ്ങും മലയാളി ഓണച്ചൂടിലാണ്. ഓണക്കാലത്തോടൊപ്പം നീലക്കുറുഞ്ഞിയെന്നോണം ‘കേരളീയ സംസ്കാരത്തിന്റെ’ അത്യപൂർവ്വ കാഴ്ചകളുടെ വസന്തകാലംകൂടി വരവായി. മലയാളത്തനിമക്കൊത്ത വേഷങ്ങൾ വാരിച്ചുറ്റി തിരക്കിട്ട ഓട്ടങ്ങൾക്കിടയിൽ സംസ്കാരത്തെ ‘കുത്തഴിഞ്ഞുപോകാതെ’ മുറുകെ പിടിക്കാൻ പാടുപെടുകയാണ് മലയാളി. തമിഴ്നാടൻ പുക്കൾ മലയാളിയുടെ തിരുമുറ്റത്തെ പൂക്കളങ്ങളിൽ മാവേലിയെ വരവേൽക്കാൻ നിറപുഞ്ചിരിയുമായി കാത്തുകിടപ്പാണ്.

തമിഴ്നാടൻ പുക്കൾ മലയാളിയുടെ തിരുമുറ്റത്തെ പൂക്കളങ്ങളിൽ മാവേലിയെ വരവേൽക്കാൻ നിറപുഞ്ചിരിയുമായി കാത്തുകിടപ്പാണ്.

റെഡിമെയ്ഡ് ഓണസദ്യയുണ്ണാനുള്ള കാത്തിരിപ്പിന്റെ വിരസതയകറ്റാൻ ചാനലുകളിൽ ഓണച്ചിത്രങ്ങളുടെ നീണ്ട നിര. ഉപ്പ് തൊട്ട് കർപ്പൂരം വരെ സ്വന്തം ഗ്യാരണ്ടിയിൽ വില്പനയ്ക്കവതരിപ്പിക്കുന്ന സൂപ്പർ താരങ്ങൾ അടിവസ്ത്രങ്ങളുടേതടക്കമുള്ള പരസ്യങ്ങളിൽ അവതരിച്ച് ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും ഓണം മുഴുവൻ മലയാളികൾക്കുമായി ആശംസിക്കാനെത്തും.

പള്ളിക്കൂടങ്ങളിൽ അടുത്തിരുന്ന ചങ്ങാതിയുടെ ഓണപ്പായസം കട്ടുകുടിച്ചവർ ഇന്ന് ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനുമെല്ലാമായി വളർന്ന് അവരവരുടെ കൈയ്യിലെ കട്ടിയുള്ള ‘കഥാപുസ്തകത്തി’ലെ കഥകളോട് ചേർത്ത് വായിച്ച് ഓണത്തിന്റെ അർത്ഥം കണ്ടെത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. അസുര രാജാവായ മാഹാബലി ‘സുന്ദരക്കുടവയറ’നായി തുണിക്കടകളുടേയും ആഭരണക്കടകളുടേയും മറ്റും മുമ്പിൽ പ്രതൃക്ഷപ്പെടുന്നു.

ദാഹശമനികളുടെ വറ്റാത്ത നീരുറവയായി, അനർഗള നിർഗളം ദാഹജലമൊഴുക്കി ബിവറേജസ് കോർപ്പറേഷൻ തങ്ങളുടെ കടമ കൃത്യവിലോപമേതും കൂടാതെ സഗൗരവം നിർവഹിക്കുന്നു.

കാർവർണനെ ‘നീൽവർണ’നും പരമശിവനെ പരിഷ്കാരിയുമാക്കിയ അതേ സർഗാത്മഗതയാകണം മാവേലിക്കും ‘കാണാൻ കൊളളാവുന്ന’ ഒരു രൂപം ചമച്ചത്. ഒരു പക്ഷേ, സ്വന്തം കുടവയറിനെ ആദർശവത്കരിക്കാനുള്ള മലയാളിയുടെ ‘നിഷ്കളങ്ക’ ശ്രമമായിരിക്കാം. ‘ഓണത്തപ്പാ കുടവയറാ’ എന്നൊരു പാട്ടുകൂടിയാകുമ്പോൾ എല്ലാം ശുഭം.

ദാഹശമനികളുടെ വറ്റാത്ത നീരുറവയായി, അനർഗള നിർഗളം ദാഹജലമൊഴുക്കി ബിവറേജസ് കോർപ്പറേഷൻ തങ്ങളുടെ കടമ കൃത്യവിലോപമേതും കൂടാതെ സഗൗരവം നിർവഹിക്കുന്നു. ഒരു കൂട്ടർ റോഡും പാലവുമെല്ലാം നിർമിച്ച് ലാഭേച്ഛയേതുമില്ലാതെ ജനസേവനത്തിന്റെ ഉത്തമ മാതൃകകളായി തങ്ങളുടെ സ്തുത്യർഹസേവനത്തിൽ ആത്മനിർവൃതിയുടെ ഓണം ആഘോഷിക്കുമ്പോൾ, വിൽക്കാനെടുത്തുവെച്ച കാണം ഒഴുകിപ്പോയ വഴിയേ അതന്വേഷിച്ചുള്ള പരക്കംപാച്ചിലിലാണ് വേറേ ചിലർ.

അങ്ങനെ കാഴ്ച്ചകളുടെ നിറപൂക്കളം തീർത്ത് മറ്റൊരോണം കൂടി മടങ്ങുകയായി. പോകുന്ന വഴിയിൽ മലയാളത്തിനായി നീരാഹാരം കിടക്കുന്നവരെ ഒരു പഴയ ഭരണാധികാരി എന്ന നിലയിൽ മഹാബലിയെങ്കിലും പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Basil K Peter
Basil K Peter
എറണാകുളം ജില്ലയിൽ അങ്കമാലി തുറവൂർ സ്വദേശിയാണ് ബേസിൽ കെ.പീറ്റർ. 1997 ഏപ്രിൽ 23ന് കെ.വി. പീറ്ററിന്റെയും ബിന്ദുവിന്റെയും മകനായി ജനിച്ചു. തുറവൂർ സെന്റ് അഗസ്റ്റിൻസ് യു.പി.എസ്., മാർ അഗസ്റ്റിൻസ് എച്ച്.എസ്., മഞ്ഞപ്ര ഗവ. എച്ച്.എസ.എസ്. എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
ആലുവ യു.സി. കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: