പ്രളയം സൃഷ്ടിച്ച മുറിവുകൾ ഉണങ്ങിയിട്ടില്ല.
വേദനയ്ക്കു മരുന്നും ആശ്വാസവുമൊക്കെ തേടിയലയുകയാണ് മലയാളി.
പക്ഷേ, തൽക്കാലത്തേക്കെങ്കിലും മലയാളി വേദന മറന്നുവോ?
അങ്ങനെ സംഭവിച്ചുവെങ്കിൽ ഉറപ്പ് -ഓണമെത്തി.
പ്രളയത്തിന്റെ വേദന മലയാളി മറന്നിട്ടില്ല.
പക്ഷേ, തോൽക്കാൻ മനസ്സില്ലാത്ത മലയാളി വേദനകൾ മറന്നതായി ഭാവിക്കുന്നുണ്ട്.
ആഘോഷം വേദനയ്ക്ക് മറുമരുന്നാണ്.
നാനാജാതി മതസ്ഥർ ഒരുപോലെ ആഘോഷിക്കുന്ന ഓണത്തെക്കാൾ വലിയ മരുന്ന് നമുക്കില്ല തന്നെ.
പ്രളയം അതിജീവിച്ച് ഉയിർത്തെഴുന്നേറ്റു വന്ന മലയാളിയുടെ ഓണം.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷം – ഓണം.
അക്ഷരാർത്ഥത്തിൽ ഇന്ന് മലയാളി കാണം വിറ്റ് ഓണം ഉണ്ണുകയാണ്.
ഉള്ളതുകൊണ്ട് ഓണം പോലെ എന്നു പറയാറില്ലേ!
കഴിഞ്ഞ വർഷം പ്രളയം നാശം വിതച്ചപ്പോൾ മലയാളി അന്തംവിട്ടു നിന്നു.
ഓണത്തെ ആ പ്രളയം ബാധിച്ചു.
ദുരിതമൊഴിഞ്ഞ് ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു മലയാളി.
അപ്പോഴാണ് ദുരന്തമായി വിണ്ടുമെത്തിയത്, പ്രളയം.
ആകെ നനഞ്ഞാൽ കുളിരില്ല എന്നാണല്ലോ പ്രമാണം.
ഇപ്പോൾ മലയാളി ഏതാണ്ട് ആ അവസ്ഥയിലാണ്.
അതിനാൽത്തന്നെ കഴിഞ്ഞ തവണത്തെ അന്ധാളിപ്പ് ഇക്കുറി പ്രകടമല്ല.
പ്രളയം വല്ലാതെ ബാധിച്ച മേഖലകളിലൊഴികെ ആഘോഷത്തിമർപ്പ് പ്രകടം.
തൃപ്പൂണിത്തുറ അത്തച്ചമയവും തൃക്കാക്കരയപ്പന്റെ ഉത്സവവും ആലപ്പുഴയിലെ വള്ളംകളിയും തൃശ്ശൂരിലെ പുലികളിയും തിരുവനന്തപുരത്തെ സർക്കാർ ഓണാഘോഷവുമൊക്കെ ബഹുജോർ.
ഓണവിപണിയിൽ അവശ്യസാധനവില പിടിച്ചുനിർത്താൻ സർക്കാരിന്റെ ഇടപെടൽ വ്യക്തമായി അനുഭവപ്പെടും.
വിലക്കയറ്റമില്ലാത്ത ഓണക്കാലം പ്രളയത്തിൽ ഞെരുങ്ങുന്ന മലയാളിക്ക് ആശ്വാസം തന്നെയാണ്.
മുൻവർഷത്തെ അപേക്ഷിച്ച് പൂവിപണിയിൽ മാത്രം ചെറിയ മാറ്റമുണ്ടായിരുന്നു.
നാട്ടിൻപുറങ്ങളിൽ മാത്രം കാണുന്ന ചില പൂക്കൾ വിപണിയിൽ സ്ഥാനം പിടിച്ചു.
വിപണിയിലേക്ക് പൂക്കളെത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ മഴ നാശം വിതച്ചതായിരിക്കാം കാരണം.
നാടൻപൂക്കൾ വിപണിയിലെത്തിയത് കൗതുകം തന്നെയായിരുന്നു.
പ്രളയത്തിന്റെ വേദന മലയാളി മറന്നിട്ടില്ല.
പക്ഷേ, തോൽക്കാൻ മനസ്സില്ലാത്ത മലയാളി വേദനകൾ മറന്നതായി ഭാവിക്കുന്നുണ്ട്.
ആഘോഷം വേദനയ്ക്ക് മറുമരുന്നാണ്.
നാനാജാതി മതസ്ഥർ ഒരുപോലെ ആഘോഷിക്കുന്ന ഓണത്തെക്കാൾ വലിയ മരുന്ന് നമുക്കില്ല തന്നെ.