(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
ഓഖി ചുഴലിക്കാറ്റിൽ അനാഥമാക്കപ്പെട്ട 150-ളം കുടുംബങ്ങളുണ്ട്.
ജീവിതം തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുന്നവർ.
പല കുടുംബങ്ങളിലും നാഥൻ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്നവരാണ്.
ഒരു സ്ഥിരം തൊഴിൽ എന്ന ആവശ്യവുമായി അവർ മുന്നോട്ടു പോകുന്നു.
ഓഖിയെത്തുടർന്നുണണ്ടായ പ്രതിസന്ധിയെക്കുറിച്ച് ഒരു പഠനം നടന്നു.
ദുരിതബാധിതർക്ക് എങ്ങനെ ഒരു സ്വയംതൊഴിൽ നേടിക്കൊടുക്കാം എന്ന ചിന്തയായി.
അതിന്റെ ഭാഗമായി ഏലിയാസ് ജോണിന്റെ നേത്യത്വത്തിൽ ഓഖി റിഹബിലിറ്റേഷൻ മിഷൻ ഏജൻസി -ഓർമ -എന്ന സംഘടന രൂപമെടുത്തു.
സ്വന്തം വീടുകളിൽ ഇരുന്ന് ചെയ്യാവുന്ന കാര്യങ്ങളാണ് സംഘടന പഠിപ്പിക്കാൻ ശ്രമിച്ചത് .
പ്ലാസ്റ്റിക്ക് ബാഗിന് പകരം ഉപയോഗിക്കാൻ കഴിയുന്ന തുണി സഞ്ചികൾ നിർമ്മിച്ചു വിപണിയിൽ എത്തിക്കാം എന്ന ആശയമാണ് വന്നത്.
എസ്.മോഹൻകുമാറിന്റെ നേത്യത്വത്തിൽ അതിനുള്ള ശ്രമം തുടങ്ങി.
8 തുണി ബാഗുകൾക്ക് 100 രൂപ ഈടാക്കും.
അതിൽ 80 രൂപ തൊഴിലാളിക്കും ബാക്കി 20 രൂപ സംഘടനാ നടത്തിപ്പിനും.
ഇതിന്റെ ഫലമായി ഒരോ ഓഖി കുടുംബങ്ങളും തുണി സഞ്ചികൾ തയ്ച്ചു തുടങ്ങി.
തുണികൾ ലഭ്യമാക്കൻ പ്രയാസം വന്നതോടുകൂടി സാരികളിൽ നിന്നും മനോഹരമായ സഞ്ചികൾ ഉണ്ടാക്കാം എന്ന ആശയം വന്നു.
ഒരു പഴയ സാരിയും 100 രൂപയും കൊടുത്താൽ 8 തുണി ബാഗുകൾ തയ്ച്ചു കൊടുക്കാം എന്നതാണ് വ്യവസ്ഥ.
പ്ലാസ്റ്റിക്ക് ബാഗുകൾ ഉയർത്തുന്ന വലിയ ഭീഷണി കുറയ്ക്കാൻ ഓഖി ബാഗുകൾ എന്ന ആശയം സ്വീകരിക്കപ്പെട്ടു.
വിജയകരമായ പരിശ്രമത്തിന് ഇപ്പോൾ മൂന്നു മാസമാകുന്നു.
തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുൻപിൽ വേലുത്തമ്പി ദളവ പ്രതിമയാണ് എല്ലാത്തിനു സാക്ഷി.
മഴ ഇല്ലാത്ത എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5 മണി മുതൽ സാരികൾ കൈമാറാം.
ആ സാരികൾ സഞ്ചിയായി മാറ്റിയത് 100 രൂപ നല്കി തിരിച്ചെടുക്കുന്നതും അവിടെത്തന്നെ.