നവലിബറല്‍ അടിമകള്‍

Post date:

Author:

Category:

1930കളുടെ അവസാനം യൂറോപ്പ്യന്‍ സാമ്പത്തിക വിദഗ്ദ്ധരാണ് സ്വകാര്യവത്കരണത്തില്‍ ഊട്ടിയുറപ്പിച്ചുള്ള ഈ പുതിയ ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ പദം നിര്‍വചിച്ചത് -നവലിബറല്‍. ഈ പേരിലറിയപ്പെടുന്ന പുതിയ ഉദാരവത്കരണ ആശയവാദികള്‍ പ്രധാനമായും മൂന്ന് അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചാണ് ദൈനംദിന ജീവിതസാഹചര്യത്തില്‍ ആവര്‍ത്തിച്ചു പറയുന്നത് -ചരക്കുകളിലും സേവനങ്ങളിലും സ്വതന്ത്രവ്യാപാരം, മുതലാളിത്ത മുടക്കുമുതലിന്റെ സ്വതന്ത്രചലനം, നിക്ഷേപസ്വാതന്ത്ര്യം.

സമൂഹത്തില്‍ അടിസ്ഥാനപരമായി ഇപ്പോള്‍ കണ്ടു വരുന്ന ഒരു പ്രത്യേകത വിജയികള്‍ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറവിയിലാവുകയും ചെയ്യുക എന്നത്. ഇത് തീര്‍ച്ചയായും നവലിബറലിസത്തിന്റെ അനന്തരഫലമാണ്.

സമൂഹത്തില്‍ അടിസ്ഥാനപരമായി ഇപ്പോള്‍ കണ്ടു വരുന്ന ഒരു പ്രത്യേകത വിജയികള്‍ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറവിയിലാവുകയും ചെയ്യുക എന്നത്. ഇത് തീര്‍ച്ചയായും നവലിബറലിസത്തിന്റെ അനന്തരഫലമാണ്. മുതലാളിത്ത രാജ്യങ്ങള്‍ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് അടക്കിഭരിച്ചിരുന്ന രാജ്യങ്ങളില്‍ ഇന്നും പഴയ അടിമത്ത മനോഭാവം നിലനില്‍ക്കുന്നുണ്ട്. മുതലാളിത്ത രാജ്യങ്ങളുടെ വാക്കുകള്‍ വേദവാക്യമായി കാണുന്ന രാഷ്ട്രങ്ങളും അവിടെ ജീവിക്കുന്ന ജനങ്ങളും നമുക്കു മുന്നിലുണ്ട്. ഈ നിസ്സഹായാവസ്ഥ കൂടുതല്‍ ചൂഷണം ചെയ്യുന്ന തരത്തിലാണ് സമ്പന്നരാഷ്ട്രങ്ങളുടെ സാമ്പത്തിക നയങ്ങളും അവരെടുക്കുന്ന തീരുമാനങ്ങളും.

സമ്പന്നരാഷ്ട്രങ്ങളെ പ്രീതിപ്പെടുത്താന്‍ ചില വികസ്വര രാഷ്ട്രങ്ങള്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ ശരിക്കും ചൂഷകര്‍ക്ക് പ്രചോദനമാണ്. വ്യാവസായികമായി തങ്ങള്‍ മാറിയെന്നും സ്വകാര്യ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന ഉദാരവത്കരണ നയങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നുവെന്നുമൊക്കെ വികസ്വര രാഷ്ട്രങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നവലിബറല്‍ ശക്തികള്‍ യഥാര്‍ത്ഥത്തില്‍ അട്ടഹസിച്ചു ചിരിക്കുകയാണ്. മുതലാളിത്തത്തിന്റെ ഈ അപകടം മനസ്സിലാക്കാതെയാണ് ചില രാഷ്ട്രീയ നപുംസകങ്ങള്‍ രാജ്യത്തെ തന്നെ തീറെഴുതുന്നത്. ഇതില്‍ ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവന്‍ പിന്തിരിപ്പനായി മുദ്രകുത്തപ്പെടുന്നു.

നവലിബറിലസത്തെ കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മ തന്നെയാണ് വികസ്വര രാജ്യങ്ങള്‍ക്ക് ശാപമാകുന്നത്. സഹായിക്കുന്നു എന്ന പേരില്‍ വന്‍ശക്തികള്‍ ഈ രാജ്യങ്ങളെ ചവറുകൂനകളാക്കുന്നു.

അടിമകളായി ഒരു കാലത്ത് ജീവിച്ചിരുന്നവര്‍ ഇപ്പോള്‍ പുറമെ സ്വതന്ത്രരെങ്കിലും ഉള്ളില്‍ അടിമകള്‍ തന്നെയാണ്. ഈ രാജ്യങ്ങളുടെ വളര്‍ച്ച പുറമെയ്ക്കു മാത്രമാണ്. അതായത് ഒരു ചെറുവിഭാഗം സമ്പന്നതയുടെ മടിത്തട്ടില്‍ വിലസുമ്പോള്‍ ഭൂരിഭാഗം ജനങ്ങളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്. ചെറിയ വിഭാഗം നേടുന്ന വളര്‍ച്ച മറുഭാഗത്ത് ഉണ്ടാക്കിയിട്ടുള്ള തളര്‍ച്ചയും തകര്‍ച്ചയും ഇത്തരം രാജ്യങ്ങളും സാമൂഹിക സന്തുലിതാവസ്ഥ ഇല്ലാതാക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കാണാന്‍ ആഫ്രിക്ക വരെ പോകണമെന്നില്ല, നമ്മുടെ നാട് തന്നെ വലിയ ഉദാഹരണമാണ്. വിജയ് മല്യമാരും നീരവ് മോദിമാരും ചിന്തിക്കാനാവാത്ത വലിയ തുകകള്‍ വായ്പയെടുത്ത് മുങ്ങുമ്പോള്‍ കൃഷിയിറക്കാന്‍ ചെറിയ തുക കടം വാങ്ങിയ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി വരുന്നത് മറ്റെന്താണ്?

നവലിബറിലസത്തെ കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മ തന്നെയാണ് വികസ്വര രാജ്യങ്ങള്‍ക്ക് ശാപമാകുന്നത്. സഹായിക്കുന്നു എന്ന പേരില്‍ വന്‍ശക്തികള്‍ ഈ രാജ്യങ്ങളെ ചവറുകൂനകളാക്കുന്നു. രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന യജമാന -ആശ്രിത മനോഭാവം നവലിബറല്‍ ആശയങ്ങളുടെ തള്ളിക്കയറ്റത്തിന് കാരണമാവുന്നു. ഈ പ്രതിഭാസം പാവപ്പെട്ടവനെ എന്നും പാവപ്പെട്ടവനാക്കി തന്നെ നിലനിര്‍ത്തും. എങ്കില്‍ മാത്രമേ മുതലാളി എന്നും മുതലാളിയായിത്തന്നെ നിലനില്‍ക്കൂ. അതിനാല്‍ നവലിബറല്‍ ആശയങ്ങളുടെ പ്രയോക്താക്കള്‍ എന്നവകാശപ്പെടുന്ന രാഷ്ട്രീയക്കാരെയും ഭരണകര്‍ത്താക്കളെയും പിന്തുണയ്ക്കുമ്പോള്‍, അവരുടെ ആട്ടക്കഥ കാണുമ്പോള്‍ ഓര്‍ക്കുക -‘നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോയ്‌ക്കൊണ്ടിരിക്കുകയാണ്.’

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Rinse Kurian
Rinse Kurian
ഇടുക്കി ചെറുതോണി സ്വദേശിയാണ് റിന്‍സ് കുര്യന്‍. 1990 ഡിസംബര്‍ 5ന് ടി.കെ.കുര്യന്റെയും മോളി കുര്യന്റെയും മകനായി ജനിച്ചു. ചരിത്രത്തോടും കലയോടുമുള്ള ഇഷ്ടം കുട്ടിക്കാലത്ത് റിന്‍സിനെ നാടകപ്രേമിയാക്കി. ചരിത്രമറിയാനുള്ള താല്പര്യം നല്ല വായനക്കാരനാക്കി. സമൂഹത്തിലെ തെറ്റായ വ്യവസ്ഥിതികളെ എതിര്‍ക്കാന്‍ അക്ഷരങ്ങളുടെ ശക്തിക്കാവും എന്നു തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കട്ടപ്പന ഗവ. കോളേജിലെ എം.എ. മലയാളം പഠനത്തിനു ശേഷം ടെലിവിഷന്‍ ജേര്‍ണലിസം പഠിക്കാന്‍ കേരള മീഡിയ അക്കാദമിയിലെത്തിയത്.
അക്കാദമിയിലെ വിജയകരമായ പഠനത്തിനു ശേഷം റിന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചത് സ്മാര്‍ട്ട്‌ഫോണ്‍ ജേര്‍ണലിസത്തിലാണ്. ഒന്നര വര്‍ഷത്തോളമായി പോര്‍ട്ടല്‍ രംഗത്തും സോഷ്യല്‍ മീഡിയ പ്രമോഷന്‍ രംഗത്തും പ്രവര്‍ത്തിക്കുന്നു. ചരിത്രസ്ഥാനങ്ങളെയും ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും കുറിച്ചുള്ള പ്രൊഫൈല്‍ സ്‌ക്രിപ്റ്റിങ്ങിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സിനിമ, നാടകം, ഡോക്യുമെന്ററി, ഹ്രസ്വചിത്രം, സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഒരേസമയം കൈവെയ്ക്കുന്നുണ്ട്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: