ഗുജറാത്ത് കലാപം കത്തിപ്പടരുന്നതില്‍ വലിയ പങ്കുവഹിച്ചത് ഗുജറാത്തിലെ ചില പത്രങ്ങളാണെന്ന് ഈ അടുത്ത് വായിച്ചിരുന്നു. കലാപത്തിലെ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അഹമ്മദാബാദിലെത്തിയ എഡിറ്റേഴ്സ് ഗില്‍ഡ് പ്രതിനിധികള്‍ ഗുജറാത്ത് സമാചാറിന്റെയും സന്ദേശിന്റെയും പത്രാധിപന്മാരോട് എങ്ങനെയാണ് നിയമങ്ങളും മാധ്യമധാര്‍മികതയും പാലിക്കാതെ പത്രം നടത്താന്‍ തോന്നുന്നതെന്ന ചോദ്യമുയര്‍ത്തി. ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ പത്രം വില്‍ക്കണം’ എന്നായിരുന്നു അവരുടെ മറുപടി. ഇതിന് സമാനം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു പ്രമുഖ മലയാള ദിനപത്രങ്ങളുടെ കായിക പേജിലെ ഇന്ത്യ-പാക് മത്സരദിനത്തിലെ തലക്കെട്ടുകള്‍.
വിഭജനവും പിന്നിടുണ്ടായ യുദ്ധങ്ങളും ഭീകരാക്രമണങ്ങളും കാലകാലങ്ങളില്‍ കളിക്കളത്തിനകത്തെ പോരട്ടത്തിന് തീവ്രസ്വഭാവം നല്‍കിയിട്ടുണ്ട്. അത് രൂക്ഷമാകുന്നത് മൂലധന ശക്തികളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും കടന്നുവരവോടെയാണ്. മറ്റെല്ലാ വൈവിധ്യങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യനെ ഒരുമിച്ചു നിര്‍ത്തെണ്ട കളിക്കളങ്ങളെ ഇങ്ങനെ വെറുപ്പിന്റെ ഇടങ്ങളാക്കുന്നതില്‍ മൂലധന താല്‍പര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇന്ത്യാ -പാക് മത്സരങ്ങള്‍ തുറക്കുന്ന വിപണി സാധ്യതകളാണ് മൂലധന ശക്തികളൂടെ താല്‍പര്യങ്ങള്‍ക്ക് പിന്നില്‍.
ഒരു ഇന്ത്യ -പാകിസ്താന്‍ ക്രിക്കറ്റ് മത്സരം ഏകദേശം 100 കോടി പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് ടിവി റേറ്റിങ്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2011ലെ ലോകകപ്പ് സെമിഫൈനലിന് 98.80 കോടി ടെലിവിഷന്‍ കാഴ്ചക്കാരെ ലഭിച്ചു. 2015 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ 12 മിനിറ്റിനുള്ളില്‍ വിറ്റുതീര്‍ന്നു. ഈ കണക്കുകളാണ് പ്രചാരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ വഹിക്കുന്ന മലയാള പത്രങ്ങളെ കൊണ്ട് ഒന്നില്‍ ‘അഭിമാനം തെളിയണം’ എന്നും മറ്റോന്നില്‍ ‘അതിര്‍ത്തി കാക്കാന്‍’ എന്ന തലക്കെട്ടും എഴുതിച്ചത്. ബോധപൂര്‍വമോ അല്ലാതെയോ ഇവര്‍ ഒളിച്ചു കടത്തുന്നത് എതിര്‍ക്കപ്പെടേണ്ട, തിരുത്തപ്പെടേണ്ട അതിവൈകാരികതയാണ്. തീവ്രദേശീയത ഉര്‍ജ്ജമാക്കി സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങളാണ് മൈതാനത്ത് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴെല്ലാം സംഭവിക്കുന്നത്.
ഇത്തരം ഇടപെടലുകളുടെയെല്ലാം ഫലമാണ് ഇന്ത്യാ -പാക് മത്സരങ്ങള്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യം. പന്ത്രണ്ടാം ലോക ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ ടിവി റേറ്റിങ്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് ശരിയായി. 100 കോടിയോളം പേരാണ് ടിവിയില്‍ ആ കളി കണ്ടത്. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട കായിക മത്സരങ്ങളിലൊന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
കായിക വിനോദങ്ങളില്‍ ചിരവൈരികളുടെ പോരാട്ടങ്ങള്‍ സര്‍വ്വസാധാരണമാണ്. അര്‍ജന്റീന ബ്രസീലിനെ നേരിടുമ്പോഴും റോജര്‍ ഫെഡറര്‍ റാഫേല്‍ നദാലിനോട് ഏറ്റുമുട്ടുമ്പോഴും ലോകം ഈ പിരിമുറുക്കത്തിലൂടെ കടന്നുപോകാറുണ്ട്. അതിനെല്ലാം പുറത്താണ് ഇന്ത്യ-പാക് മത്സരങ്ങളുടെ സ്ഥാനം. അതിനു കാരണമാകുന്നത് ഇന്ത്യാ വിഭജനത്തിന്റെ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്റെ ഉല്‍പന്നമായ ഇരുരാജ്യങ്ങളള്‍ക്കുമിടയിലെ വൈരമാണ്.
വിഭജനവും പിന്നിടുണ്ടായ യുദ്ധങ്ങളും ഭീകരാക്രമണങ്ങളും കാലകാലങ്ങളില്‍ കളിക്കളത്തിനകത്തെ പോരട്ടത്തിന് തീവ്രസ്വഭാവം നല്‍കിയിട്ടുണ്ട്. അത് രൂക്ഷമാകുന്നത് മൂലധന ശക്തികളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും കടന്നുവരവോടെയാണ്. മറ്റെല്ലാ വൈവിധ്യങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യനെ ഒരുമിച്ചു നിര്‍ത്തെണ്ട കളിക്കളങ്ങളെ ഇങ്ങനെ വെറുപ്പിന്റെ ഇടങ്ങളാക്കുന്നതില്‍ മൂലധന താല്‍പര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇന്ത്യാ -പാക് മത്സരങ്ങള്‍ തുറക്കുന്ന വിപണി സാധ്യതകളാണ് മൂലധന ശക്തികളൂടെ താല്‍പര്യങ്ങള്‍ക്ക് പിന്നില്‍. ഐ.സി.സിക്ക് ടിക്കറ്റ് വില്‍പനയിലൂടെ വലിയ വരുമാനം നേടാവുന്ന മത്സരം. ടെലിവിഷന്‍ സംപ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രേക്ഷകരുണ്ടാക്കുന്ന മത്സരം. ഓണ്‍ലൈന്‍ കച്ചവടക്കാര്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ മാംസവ്യാപാരികള്‍ വരെ ഈ അതിവൈകാരിക തരംഗത്തില്‍ നേരിട്ടോ അല്ലാതെയോ ഗൂണഭോക്താക്കളാകുന്നു. അത്‌കൊണ്ട് തന്നെ പ്രേക്ഷകരെ ടിവിക്ക് മുന്നിലെത്തിക്കാന്‍ ഏതു തരത്തിലുമുള്ള ശ്രമങ്ങളുണ്ടാകും.
ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ ബാക്കിയാകുക പ്രേക്ഷകര്‍ അറിയാതെ അവരിലേക്കെത്തുന്ന തീവ്രദേശീയതയുടെ ശേഷിപ്പുകള്‍ മാത്രമാകും. പാകിസ്താന്‍ എതിര്‍ക്കപ്പെടേണ്ട രാജ്യമാണെന്നും ഇന്ത്യയുടെ ശത്രുവാണെന്നുമുള്ള ചിന്തകള്‍ നാമറിയാതെ തന്നെ നമ്മളില്‍ ഊട്ടിയുറപ്പിക്കപ്പെടും.
ലോകകപ്പ് മത്സരക്രമം നിശ്ചയിച്ചതു മുതല്‍ ആരംഭിച്ചതാണ് അതില്‍ നിന്നുള്ള രാഷ്ട്രീയ മുതലെടുപ്പ് ശ്രമങ്ങള്‍. പാകിസ്താനെതിരെ മത്സരിക്കരുതെന്നായിരുന്നു പ്രധാന ആവശ്യം. തുടര്‍ന്നിങ്ങോട്ട് നിരവധി വിവദ പ്രസ്താവനകളും സംഭവങ്ങളും അരങ്ങേറി. അതിലൊന്നില്‍ നായകന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ബി.ജെ.പി. ടിക്കറ്റില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനാലാകണം അത്തരത്തിലൊരു പരാമര്‍ശം അന്ന് അദേഹത്തില്‍ നിന്നുണ്ടായത്. ഈ ഗംഭീര്‍ തന്നെ പിന്നീട് ഇന്ത്യ -പാക് മത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണം നല്‍കാന്‍ കുത്തകചാനലിന്റെ സ്റ്റുഡിയോയില്‍ എത്തി എന്നത് വേറെ കാര്യം.
ഗുജറാത്ത് കലാപകാലത്ത് മാധ്യമങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് വിദ്വേഷത്തിന്റെ തീനാമ്പുകള്‍ക്ക് കരുത്തായതെങ്കില്‍ ഇവിടെ നവമാധ്യമങ്ങളുടെ സംഭാവനയും എടുത്തു പറയേണ്ടതാണ്. ഇന്ത്യയുടെ മത്സരവിജയം ലോക മഹായുദ്ധ വിജയമായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ട്രോളുകളിലൂടെയും മറ്റും പ്രചരിക്കുന്നത് വര്‍ഗ്ഗീയവും അധിക്ഷേപകരവുമായ ആശയങ്ങള്‍ തന്നെയാണ്.
ഇന്ത്യന്‍ സൈന്യത്തിന്റെ ബലിദാന്‍ മുദ്ര പതിച്ച് വിക്കറ്റ് കീപ്പിങ് ഗ്ലൗസുമായി കളത്തിലിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്് ധോണിയും വിവാദത്തിന് അഗ്നി പകര്‍ന്നു. പരാതിയുയര്‍ന്ന ഉടനെ ഐ.സി.സി. അത് വിലക്കുകയും ചെയ്തു. ഇത്തരത്തിലൊരു ഉദ്യമത്തിന് എന്താണ് അദേഹത്തെ പ്രേരിപ്പിച്ചതെന്ന് മനസിലാകുന്നില്ല. അത് ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്താനുള്ള ശ്രമമായി മാത്രം കാണാവുന്നതുമാണ്.
തുടര്‍ന്നിങ്ങോട്ട് വലുതും ചെറുതുമായ നിരവധി വിവാദങ്ങള്‍, പ്രസ്താവനകള്‍. അവസാനം പുറത്തുവന്ന വാര്‍ത്തകള്‍ പറയുന്നത്. മത്സരത്തില്‍ ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യണമെന്ന് മുന്‍ പാക് നായകനും നിലവിലെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദിനോട് നിര്‍ദേശിച്ചിരുന്നുവെന്നാണ്. ഏതായലും സര്‍ഫാസ് അത് അനുസരിച്ചില്ല. ഒരു മുന്‍ സീനിയര്‍ താരം തന്റെ ദേശീയ ടീമിനോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങള്‍ അറിയിക്കുന്നത് മനസിലാക്കാം. ഒരു പ്രധാനമന്ത്രി എങ്ങനെ ചെയ്യുന്നത് ധാര്‍മ്മികമാണോ എന്ന ചോദ്യമുയരുന്നുണ്ട്.
ഗുജറാത്ത് കലാപകാലത്ത് മാധ്യമങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് വിദ്വേഷത്തിന്റെ തീനാമ്പുകള്‍ക്ക് കരുത്തായതെങ്കില്‍ ഇവിടെ നവമാധ്യമങ്ങളുടെ സംഭാവനയും എടുത്തു പറയേണ്ടതാണ്. ഇന്ത്യയുടെ മത്സരവിജയം ലോക മഹായുദ്ധ വിജയമായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ട്രോളുകളിലൂടെയും മറ്റും പ്രചരിക്കുന്നത് വര്‍ഗ്ഗീയവും അധിക്ഷേപകരവുമായ ആശയങ്ങള്‍ തന്നെയാണ്. സ്‌പോര്‍ട്‌സ്, അതൊരു ഒത്തുകൂടലിന്റെ ഇടമാണ്. മറ്റെല്ലാ വേര്‍തിരിവുകളുമില്ലാതാക്കുന്ന മാനവികതയുടെ ഇടം. നിലവിലുള്ള പ്രശ്‌നങ്ങളെ കൂടി സംസാരിച്ചു തീര്‍ക്കുള്ള വേദികളായാണ് ഇത്തരം അവസരങ്ങളെ ഉപയോഗിക്കേണ്ടത്. അതിന് മുന്‍കൈ എടുക്കേണ്ടവരാണ് തീവ്രദേശീയതയുടെ മൊത്തവ്യാപാരികള്‍ എന്നതാണ് വലിയ പ്രശ്‌നം.
അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന ഇന്ത്യന്‍ വ്യോമസേനാ ഉദോഗസ്ഥന്‍ പാകിസ്താനില്‍ പിടിയിലായപ്പോള്‍ അദേഹത്തിന്റെ മോചനമാവശ്യപ്പെട്ട് പാക് ജനത തെരുവിലിറങ്ങിയത് നമുക്കറിയാം. പാക് ജേഴ്‌സിയില്‍ വിരാട് എന്നെഴുതി റോഡില്‍ ബൈക്ക് ഓടിച്ചു പോകുന്ന പാക് പൗരനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്ത്യ -പാക് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ നമ്മളേക്കാള്‍ നന്നായി അതേറ്റുപാടുന്ന പാക് ആരധകനും നമുക്ക് മുന്നിലുണ്ട്.
നമ്മളില്‍ എത്രപേര്‍ക്ക് ഇതിനെല്ലാം കഴിയുമെന്നതാണ് ചോദ്യം. മതതീവ്രവാദം പോലെ തന്നെ തീവ്രദേശീയതയും നമ്മളിലേക്ക് അറിയാതെ പകര്‍ന്ന് കിട്ടുന്നതാണ്. അതിന് മൂലധനവും രാഷ്ട്രീയ താല്‍പര്യങ്ങളും ഊര്‍ജ്ജം പകരുന്ന കാഴ്ചയാണ് സമകാലിക ഇന്ത്യ -പാക് പോരാട്ടങ്ങളില്‍ നമുക്ക് കാണാനാവുന്നത്.