ആ ഇടവഴിയിൽ ഇന്നും അവൻ അവളെ തിരയുന്നുണ്ട്.
അവളുടെ വരവിനായ് കാത്തിരിക്കുന്നുണ്ട്.
അവനറിയാം
അവൾക്കിനി ഒരു തിരിച്ചുവരവില്ലയെന്ന്.
അവളുടെ നിറപുഞ്ചിരിയില്ലയിനി.
അവളുടെ വിളിക്കായ് കാതോർക്കേണ്ടതില്ലയിനി.
അവളുടെ കാൽചിലമ്പൊലിയില്ലയിനി.
ഇന്നും അവൻ ഓർക്കുന്നു ആ ദിനം.
ആരോ പിച്ചിചീന്തിയ അവളെ നെഞ്ചോട് ചേർത്തു പിടിച്ചത്.
ഒരു പക്ഷേ ഇന്നവൻ ഭ്രാന്താനായിരിക്കാം.
അതെ, സ്നേഹം അവനെ ഭ്രാന്തനാക്കി.
സ്നേഹിക്കാൻ മാത്രം വിധിച്ചവനെ
ഭ്രാന്താനെന്ന പേരിനാൽ മുദ്രകുത്തുമ്പോൾ
ഓർക്കണം അവനും ഒരു ഹൃദയമുണ്ടായിരുന്നു.
തന്റെ പാതിയെ അവനിൽ നിന്നടർത്തവെ
ആ ഹൃദയത്തിനും മുറിവേറ്റിരുന്നു.
ഇന്നും അവൻ ഏകനായി ആ ഇടവഴിയിൽ
തന്റെ പാതിയെ തിരയുന്നു.