തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശികൾക്കുണ്ട് ഒരു “മറൈൻ ഡ്രൈവ്”. എന്നാൽ സാക്ഷാൽ മറൈൻ ഡ്രൈവ് അല്ല താനും.!! രൂപത്തിലും ഭാവത്തിലും കൊച്ചിയിലെ മറൈൻ ഡ്രൈവിനോട് സാദൃശ്യമുള്ള ഒരിടം.
പെരിയാറിന്റെ തീരത്തോടു ചേർന്ന് കിടക്കുന്ന അതിമനോഹരമായ സ്ഥലമാണ് മുസിരിസ് ലേക്ക്ഷോർ പാർക്ക്. ചരിത്രസ്മൃതികളുടെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഈ പാർക്ക് 2016ൽ മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ടാണ് പണി തീർത്തത്.

ഏകദേശം 500 മീറ്റർ നീളത്തിൽ പെരിയാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ നദിക്ക് അഭിമുഖമായി സഞ്ചാരികൾക്കുള്ള ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരിക്കുന്നു. അവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത വിളക്കുകൾ പകലെന്നപോലെ സന്ദർശകരെ രാത്രയിലും സുരക്ഷിതരാക്കുന്നു.
പ്രകൃതിയെ ചൂഷണം ചെയാതെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന ഈ പാർക്കിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് ഒത്തനടുവിലായി നിൽക്കുന്ന കൂറ്റൻ മരമാണ്. വേനൽക്കാലത്ത് പാർക്കിൽ വരുന്ന സന്ദർശകർക്ക് ആശ്വാസമാണ് ഈ മരം. ഇവിടെയുള്ള മരങ്ങളും ചെടികളും ഈ സ്ഥലത്തെ പ്രകൃതിയുമായി കൂടുതൽ വിളക്കിച്ചർക്കുന്നു.
കൊടുങ്ങല്ലൂരിലെത്തുന്നവർ ഒരിക്കലെങ്കിലും മുസിരിസ് പാർക്ക് സന്ദർശിക്കണം. മനം നിറയ്ക്കുന്ന അനുഭവങ്ങൾ സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നു.
ശാന്തത കളിയാടുന്ന ഈ വിശ്രമകേന്ദ്രം സായാഹ്നങ്ങളിൽ ആബാലവൃദ്ധം ജനങ്ങളെ ഒരുപോലെ ആകൃഷിക്കുന്നു. പാലിയം കൊട്ടാരം, ടിപ്പുവിന്റെ കോട്ട തുടങ്ങി മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ബോട്ട് സർവീസും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഭക്ഷണശാല അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതും സഞ്ചാരികൾക്ക് സൗകര്യപ്രദമാണ്.
കൊടുങ്ങല്ലൂരിന്റെ ഹൃദയത്തിൽ ചേക്കേറിയ മുസിരിസ് പാർക്ക് ഇപ്പോൾ ഫോട്ടോഗ്രാഫർമാരുടെയും സിനിമാക്കാരുടെയും ഇഷ്ട സ്ഥലമായി മാറിയിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തിൽ ഈയിടെ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ ചിത്രീകരണം ഈ പാർക്കിന്റെ പരിസര പ്രദേശങ്ങളിലാണ് പൂർത്തിയാക്കിയത്.
കൊടുങ്ങല്ലൂരിലെത്തുന്നവർ ഒരിക്കലെങ്കിലും മുസിരിസ് പാർക്ക് സന്ദർശിക്കണം. മനം നിറയ്ക്കുന്ന അനുഭവങ്ങൾ സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നു.