മലയാളത്തിലെ ആദ്യത്തെ സിനിമ മലയാളം വാക്ക് ഉച്ചരിക്കാത്ത വിഗതകുമാരനാണോ മാര്‍ത്താണ്ഡവര്‍മ്മയാണോ, അതോ മലയാളം വാക്ക് ഉച്ചരിച്ച ബാലനാണോ എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ നമുക്കു സിനിമാ ചരിത്രകാരന്മാര്‍ക്കു വിടാം. പക്ഷേ, എന്തായാലും മലയാളം സിനിമാ പോപ്പുലര്‍ എന്റര്‍ടെയ്‌നര്‍ ആയി മാറി നാടകത്തെയും കഥാപ്രസംഗത്തെയും മലയാളി ആസ്വാദകരുടെ നമ്പര്‍ വണ്‍ സ്ഥാനത്ത് നിന്ന് ഔട്ടാക്കിയപ്പോള്‍ അതിന്റെ പ്രധാന കാരണം വാക്കുകള്‍ക്ക് ദൃശ്യങ്ങളുമായി സിന്തസൈസ് ചെയ്ത് കൂടുതല്‍ സംവേദനക്ഷമത ലഭിച്ച ഒരു മാധ്യമം ആയതിനാലായിരുന്നു. നമ്മുടെ മിക്കവാറും എല്ലാ സൂപ്പര്‍ ഹിറ്റ് ജനപ്രിയ മലയാളം സിനിമകളുടെയും പ്രധാന വിജയകാരണം അവയിലെ സംഭാഷണമായിരുന്നു.
മലയാളത്തില്‍ ഈയിടെയായി പാരമ്പര്യത്തിന്റെ തലച്ചുമട് ഇല്ലാതെ ടെക്‌നോളജിയും കലയും ഒരുമിപ്പിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ ഒറിജിനല്‍ ചിന്തകളുമായി സിനിമാരംഗത്തുവന്നു തുടങ്ങിയതോടെ അല്പമെങ്കിലും നാം സിനിമ എന്ന മീഡിയത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ബോധവാന്മാരാകാനും വാക്കുകളുടെ പരിമിതിയില്‍ നിന്ന് സിനിമയ്ക്ക് രക്ഷ കിട്ടിയേക്കുമെന്ന തോന്നലുണ്ടാകാനും ഇടയായിട്ടുണ്ട്.
സിനിമ എന്നത് തികച്ചും നൂതനമായ ഒരു കലാരൂപമായിരുന്നതിനാല്‍ ഇതിനാവശ്യമായ, ഇതില്‍ ഉപയോഗിക്കാവുന്ന മറ്റു കലകളിലെ വൈദഗ്ദ്ധ്യവുമായി വന്ന ആള്‍ക്കാര്‍ ക്ഷിപ്രപ്രശസ്തിയും ധനവും ഏറെയുള്ള ഈ പുതിയ ആകര്‍ഷകമായ രംഗം പിടിച്ചടക്കി. പ്രശസ്ത നാടകാഭിനേതാക്കളും കഥാകൃത്തുക്കളും കവികളും സംഗീതജ്ഞരും ചിത്രകാരന്മാരും എല്ലാം സിനിമാക്കാരായി. സ്വാഭാവികമായും സിനിമയിലെ ഒരു ചെറിയ ഭാഗം മാത്രമായ വാക്കുകള്‍ക്ക് അത് കൈകാര്യം ചെയ്തിരുന്നവര്‍ മുമ്പന്തിയില്‍ നിന്നതിനാല്‍ ആപേക്ഷികമായി വളരെയേറെ പ്രാധാന്യം ലഭിച്ചു. മൂവിയുടെ കാലത്ത് സിനിമ ഒരു പ്രത്യേക മീഡിയം എന്ന നിലയില്‍ സ്വന്തം അസ്തിത്വം ഇഫക്ടീവായി കൊണ്ടു വരാന്‍ തുടങ്ങിയതാണ്. പക്ഷേ, ശബ്ദം വന്നപ്പോള്‍ ചാര്‍ളി ചാപ്ലിനുപോലും വാക്കുകളെ അംഗീകരിക്കേണ്ടി വന്നു.
മലയാളത്തില്‍ പക്ഷേ ഈയിടെയായി പാരമ്പര്യത്തിന്റെ തലച്ചുമട് ഇല്ലാതെ ടെക്‌നോളജിയും കലയും ഒരുമിപ്പിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ ഒറിജിനല്‍ ചിന്തകളുമായി സിനിമാരംഗത്തുവന്നു തുടങ്ങിയതോടെ അല്പമെങ്കിലും നാം സിനിമ എന്ന മീഡിയത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ബോധവാന്മാരാകാനും വാക്കുകളുടെ പരിമിതിയില്‍ നിന്ന് സിനിമയ്ക്ക് രക്ഷ കിട്ടിയേക്കുമെന്ന തോന്നലുണ്ടാകാനും ഇടയായിട്ടുണ്ട്. മീഡിയ ഈ രീതിയില്‍ എത്തിച്ചേര്‍ന്നിട്ടില്ല എന്നത് ഒരു ദുഃഖകരമായ സത്യമാണ്. വാക്കുകളുടെ ശക്തിക്ക് പത്രം വായിക്കാനുള്ള സാക്ഷരതയും, പത്രം വാങ്ങാനുള്ള സാമ്പത്തികവും സാവകാശവും ആവശ്യമായിരുന്ന ന്യൂനപക്ഷത്തിനെ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. അതിബുദ്ധിമാന്മാര്‍ക്ക് ഈ ശക്തിയെ തങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക രംഗത്തെ സ്വാര്‍ത്ഥലാഭത്തിനായി മെരുക്കിയെടുക്കാനും കഴിഞ്ഞിരുന്നു.
പക്ഷേ, ഇപ്പോള്‍ കാലം മാറി. ദൃശ്യമാധ്യമം ഒരു പുതിയ, തികച്ചും ജനകീയമായ വാര്‍ത്താവിനിമയ ലോകം കൊണ്ടുവന്നു. ഇവിടെ സാക്ഷരത ആവശ്യമില്ല. ഒരേ വാര്‍ത്തയുടെ ഏറ്റവും പുതിയ മുഖങ്ങളുടെ വൈവിദ്ധ്യം തന്റെ ഇഷ്ടം പോലെ പണച്ചെലവില്ലാതെ ഉള്‍ക്കൊള്ളാം. ഒന്നോ രണ്ടോ പത്രം വായിച്ച് 12 മണിക്കൂറിലേറെ പഴകിയ വാര്‍ത്ത അറിയുന്നതിനു പകരം 10 ചാനലുകളിലൂടെ വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം അറിയാന്‍ സാധിക്കുന്നു.പക്ഷേ, ഇതിലെ തമാശ, അനന്തസാദ്ധ്യതകളുള്ള ടെലിവിഷന്‍ ന്യൂസ് ചാനലുകള്‍ തങ്ങള്‍ ഇപ്പോഴും അച്ചടി മാദ്ധ്യമത്തിന്റെ ഒരു വിഷ്വല്‍പതിപ്പ് എന്ന നിലയിലാണെന്ന മട്ടിലാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. വാക്കുകള്‍ക്കാണ് ഇപ്പോഴും ന്യൂസ് ചാനലുകൾ പ്രാധാന്യം നല്‍കുന്നത്. വാക്ചാതുരിയാണ് വാര്‍ത്തയ്ക്ക് രൂപവും നിറവും നല്‍കുന്നത്. സിനിമയിലെ വമ്പന്‍ ഡയലോഗുകള്‍ക്കു കിട്ടുന്ന കൈയടി പോലെയാണ് ന്യൂസ് ചാനലുകളിലെ ഭംഗിയായി സംസാരിക്കുന്നവരുടെ വാക്കുകളുടെ മനോഹാരിത വാര്‍ത്തകളെ നയിക്കുന്നത്.
ന്യൂസ് ചാനലുകള്‍ ന്യൂസ് പേപ്പറുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. സിനിമയും നാടകവും തമ്മിലുള്ള സാമ്യമേ ഇവ തമ്മിലുള്ളു. ഈ തിരിച്ചറിവ് വൈകാരികമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതുവരെ വാക്കുകളുടെ ഇന്നത്തെ മേല്‍ക്കോയ്മ മാറ്റാനൊക്കുകയില്ല. വാക്കുകളുടെ സ്ഥാനം ദൃശ്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ മാര്‍ക്ക് ആന്റണിയും സിസറോയും മുതല്‍ ഇന്നുവരെയുള്ള കമ്മ്യൂണിക്കേഷന്‍ രീതിക്ക് പാടെ മാറ്റം വരും. വാക്കുകള്‍ കൊണ്ട് സത്യത്തെ മറയ്ക്കാവുന്ന ഇന്നത്തെ സ്ഥിതി മാറും. തീര്‍ച്ചയായും ഈ വിപ്ലവത്തിന് കഠിനമായ എതിര്‍പ്പിനെ നേരിടേണ്ടി വരും. ഇവിടെ ലക്ഷ്മണരേഖ ആര്‍ക്കും വരയ്ക്കാന്‍ പറ്റുകയില്ല. ലക്ഷ്മണരേഖയുടെ പ്രസക്തി പോലും ചോദ്യം ചെയ്യപ്പെടും.
ന്യൂസ് ചാനലുകള്‍ ന്യൂസ് പേപ്പറുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. സിനിമയും നാടകവും തമ്മിലുള്ള സാമ്യമേ ഇവ തമ്മിലുള്ളു. ഈ തിരിച്ചറിവ് വൈകാരികമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതുവരെ വാക്കുകളുടെ ഇന്നത്തെ മേല്‍ക്കോയ്മ മാറ്റാനൊക്കുകയില്ല.
ശ്രീരാമന്റെ വനവാസകാലത്ത് അദ്ദേഹവും സീതയും ലക്ഷ്മണനും കൂടി ദണ്ഡകാരണ്യത്തില്‍ ഒരു ആശ്രമത്തില്‍ കഴിയുന്ന കാലം. രാവണന്റെ അമ്മാവന്‍ മാരീചന്‍ ഒരു സ്വര്‍ണ്ണനിറമുള്ള മാനിന്റെ രൂപത്തില്‍ ആശ്രമത്തിനടുത്തു വന്നു. സീതയ്ക്ക് ആ മാനിനെ വേണം എന്നു വാശി പിടിച്ചപ്പോള്‍ ശ്രീരാമന്‍ അവനെ പിടിക്കാന്‍ പോയി. കുറെനേരമായിട്ടും ശ്രീരാമന്‍ തിരിച്ചു വന്നില്ല. പെട്ടെന്ന് ദൂരെ നിന്ന് ശ്രീരാമന്റെ വേദനിച്ചു പുളയുന്ന മട്ടിലുള്ള വിളി കേട്ടു. ഹോ, ലക്ഷ്മണാ എന്ന്. ശരിക്കും അത് മാരീചന്റെ വേല ആയിരുന്നു. സീത ഈ വിളി കേട്ട് വല്ലാതെ പരിഭ്രമിച്ച് ലക്ഷ്മണനോട് ഉടനെ പോയി ചേട്ടനെ രക്ഷിക്കാന്‍ പറഞ്ഞു. ലക്ഷ്മണന്‍ ആശ്രമത്തിന്റെ മുറ്റത്ത് അമ്പു കൊണ്ട് ഒരു വര വരച്ചു. ഈ വരയ്ക്കു പുറത്ത് ചേട്ടത്തി കടക്കരുത്, കടന്നാല്‍ ആപത്താണ് എന്നു പറഞ്ഞ് ലക്ഷ്മണന്‍ ശ്രീരാമന്റെ ഒച്ച കേട്ടിടത്തേക്ക് പോയി. ഈ വരയാണല്ലോ ലക്ഷ്മണരേഖ.
രാവണന്‍ സന്ന്യാസിയുടെ വേഷമെടുത്തു വന്ന് ഓരോ വിദ്യ കാട്ടി സീതയെ ഈ ലക്ഷ്മണരേഖയ്ക്കു പുറത്തു കൊണ്ടു വന്നു. വെളിയിലേക്കു കാലെടുത്തു വെച്ചപാടെ സീതയെ രാവണന്‍ പിടിച്ചു കൊണ്ടുപോയി. രാമന്റെ ദുഃഖവും, സീതാന്വേഷണവും, വാനരസേനയെ കൂട്ടി ലങ്കയെ ആക്രമിച്ചതും, അവസാനം രാവണനെ കൊന്നതും, സീതയെ വീണ്ടെടുത്തതും എല്ലാം വിവരിക്കുന്നതാണ് രാമായണം. രാമായണം കഥ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ കഥകള്‍ക്കെല്ലാം ഒരു മോറലുണ്ട്. രാമായണത്തിനും അതുണ്ട്. തിന്മയെ തോല്പിക്കാന്‍ നന്മയ്ക്ക് ഒരുപാട് വിഷമങ്ങള്‍ നേരിടേണ്ടി വരും. പക്ഷേ, എത്ര ശക്തിയുള്ളതാണെങ്കിലും തിന്മ അവസാനം തോല്‍ക്കും.
രാവണന്‍ തിന്മയുടെ ആളായിരുന്നു. രാമന്‍ നന്മയുടെയും.അപ്പോള്‍ സീത ലക്ഷ്മണരേഖ കടന്നില്ലായിരുന്നെങ്കില്‍ എന്ത് പറ്റിയേനേ? രാവണന്‍ തിരികെ പോകും. രാവണന്‍ സുഖമായി ലങ്ക ഭരിക്കും. നന്മ ജയിക്കില്ല. തിന്മ തുടര്‍ന്നു കൊണ്ടേയിരിക്കും. തിന്മയെ എതിര്‍ത്ത് നശിപ്പിക്കാന്‍ ലക്ഷ്മണരേഖ കടക്കാതെ പറ്റില്ല എന്നല്ലേ രാമായണം പഠിപ്പിക്കുന്നത്? വിഷ്വല്‍ മീഡിയായ്ക്ക് ഇതിന് കഴിവുണ്ടാകും. ഇല്ലേ?