എന്നും രാവിലെ ഓഫീസിലേക്ക് നടക്കുന്ന വഴി പതിവായി ഞാൻ ഒരു അമ്മയെയും മകനെയും കാണാറുണ്ട്.
ഒരു 12 വയസുള്ള കൊച്ചുപയ്യനും അവന്റെ അമ്മയും..
അവൻ ആകെ ഉണങ്ങി വല്ലാതെ ഇരിക്കുവാ, കണ്ടാൽ വളരെ സങ്കടം തോന്നും..
അവന്റെ അമ്മയോ, മുഖത്ത് മുഴുവൻ ദേഷ്യഭാവമാണ് എപ്പോഴും..
നടപ്പാതയിലൂടെ കൂട്ടുകാരുമൊത്ത് രാവിലെ ജോലി കാര്യങ്ങളും മറ്റും ചർച്ച ചെയ്ത് വരുന്ന വഴിയാണ് എന്നും വഴിയരികിൽ ഇവരെ കണ്ടു മുട്ടുന്നത്.
കൂടിക്കാഴ്ചകൾ പതിവായപ്പോൾ ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങി.
അങ്ങനെ ഒരു ദിവസം രാവിലെ കണ്ടപ്പോൾ അവൻ അമ്മയോട് എന്തോ വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു, ഒരു കടയുടെ മുന്നിൽ നിന്ന്.
അമ്മയോ, കേട്ടപാടെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്റെ ഇളം കൈ നുള്ളി പറിച്ചു.
കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി അന്ന്, അമർഷവും.
മനസ്സിൽ ഞാൻ പറയുകയും ചെയ്തു – ‘എന്തൊരു സ്ത്രീയാ! അത് സ്വന്തം കുഞ്ഞിനെ ഇങ്ങിനെ ഒക്കെ ഉപദ്രവിക്കുന്നോ?’
അങ്ങനെ ഒരു ദിവസം രാവിലെ കണ്ടപ്പോൾ അവൻ അമ്മയോട് എന്തോ വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു, ഒരു കടയുടെ മുന്നിൽ നിന്ന്.
അമ്മയോ, കേട്ടപാടെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്റെ ഇളം കൈ നുള്ളി പറിച്ചു.
കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി അന്ന്, അമർഷവും.
പിന്നീട് അങ്ങോട്ടു മാസങ്ങൾ ഒരുപാട് കഴിഞ്ഞു പോയി.
എന്നാൽ ഈ കഴിഞ്ഞ ദിവസം ഞങ്ങളുടെ ഓഫീസ് മുറിയിൽ ഞാൻ അവരെ കണ്ടു.
അവിടെ ക്ലീനിങ് ചെയ്യുവാൻ വന്നതാണ് ആ അമ്മ.
കൂടെ അവനും ഉണ്ടായിരുന്നു കേട്ടോ.
അമ്മയുടെ കൂടെ അവൻ അവിടെ ഒക്കെ വൃത്തിയാക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും അവനെ നോക്കി.
പാവം പയ്യൻ മുഖം കുനിച്ചിരിക്കുന്നത് കാണണം.
അമ്മ വിളിക്കുമ്പോൾ കൂടെ പോകും ഒന്നും മിണ്ടാതെ.
ഓഫീസിൽ അവർ അവനെ വഴക്ക് പറയുന്നത് ആദ്യ ദിവസങ്ങളിലൊക്കെ ഞാൻ കേട്ടിട്ടുണ്ട്.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അവനോട് സംസാരിക്കാൻ തുടങ്ങി.
ചുമ്മാ അവന്റെ അടുത്ത് പോയി ഒരോന്ന് ചോദിക്കും.
എന്ത് ചോദിച്ചാലും തല കുനിഞ്ഞു നിന്ന് തലയാട്ടി കാണിക്കും.
അവന്റെ മുഖത്തെ ആ നിഷ്കളങ്കത എനിക്ക് ഒത്തിരി ഇഷ്ടം ആയി.
അവനെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.
പിന്നെ എന്നും അവനോട് സംസാരിക്കുന്നത് പതിവാക്കി.
അങ്ങിനെ ആ അമ്മയും എന്നെ നോക്കി ചിരിക്കാനും മെല്ലെ സംസാരിക്കാനും ഒക്കെ തുടങ്ങി.
അന്ന് ഞാൻ ഒരു കാര്യം മനസിലാക്കി.
അവർക്ക് ചിരിക്കാനും സംസാരിക്കാനും അവനെ സ്നേഹിക്കാനും എല്ലാം കഴിയുന്ന ഒരു മനസുണ്ട്.
പക്ഷേ, അവർക്കൊരു മുഖംമൂടിയുണ്ട്, ദേഷ്യത്തിന്റെ മുഖംമൂടി.
കഷ്ടപ്പാടുകൾക്കു നടുവിൽ അവന് ഒരു നേരത്തെ അന്നം കൊടുക്കാനായി ജോലിക്ക് ഇറങ്ങി തിരിച്ചപ്പോൾ ഉള്ളിലെ വിഷമങ്ങൾ അവൻ അറിയാതിരിക്കാൻ, അല്ലെങ്കിൽ ഈ ലോകം അറിയാതിരിക്കാൻ വേണ്ടി മനഃപൂർവം എടുത്ത് വച്ച ഒരു മുഖംമൂടി!