വിശ്വവിഖ്യാത നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് തന്റെ ചെറുപ്പകാലത്ത് ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. സാധാരണ വാര്‍ത്തകളെ ഫീച്ചറാക്കി, ഫീച്ചറുകളില്‍ നിന്ന് അവയെ നോവലുകളാക്കുന്ന രീതി അദ്ദേഹത്തിന് വശമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ എഴുതുന്ന ഓരോ കാര്യത്തെപ്പറ്റിയും അദ്ദേഹത്തിന് വ്യക്തമായ ധാരണയും മാധ്യമത്തിന്റെ ശൈലിയെക്കുറിച്ചുള്ള കൃത്യമായ നിലപാടുകളും ഉണ്ടായിരുന്നു.
വസ്തുതകളില്‍ നിന്ന് നാടകീയതയിലേക്കും പിന്നീട് ഭാവനയുടെ സഹായത്തോടെ മറ്റൊരു ലോകത്തിലേക്കും വായനക്കാരെ കൊണ്ടു പോകുന്ന ഒരു ശൈലിയായിരുന്നു മാര്‍ക്വേസിന്റേത്. ലോകത്തെ ഏറ്റവും നല്ല തൊഴില്‍രംഗത്തെ ഏറ്റവും തിളക്കമാര്‍ന്ന രചനാരൂപം എന്നാണ് ഫീച്ചറുകളെ അദ്ദേഹം വിശേഷിപ്പിച്ചത്. അച്ചടിമാധ്യമത്തിന്റെ എന്തിനെയും തകര്‍ക്കാനുള്ള, ആരെയും വശീകരിക്കാനുള്ള കഴിവിനെക്കുറിച്ചും മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട്.
മാര്‍ക്വേസ് പറഞ്ഞ ആ തകര്‍ക്കല്‍ ശേഷി അച്ചടിമാധ്യമങ്ങള്‍ക്ക് ഇന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഇന്നു പല പത്രങ്ങളിലും ഫീച്ചറുകള്‍ എന്ന രീതിയില്‍ വരുന്നത് അക്ഷരങ്ങളെക്കാള്‍ കൂടുതല്‍ ചിത്രങ്ങളാണ്. ഗ്രാഫിക്‌സിന്റെ ഒരു കളിയാണ് പല ഫീച്ചറുകളിലും കാണുന്നത്. ഇത് വായനയുടെ സുഖം ഇല്ലാതാക്കുന്നത് പ്രശ്‌നമാകുന്നുണ്ട്.
മാധ്യമങ്ങളിലെ ഭാഷാപ്രയോഗം അവലോകനം ചെയ്യുന്ന പംക്തി എസ്.ഡി.പ്രിന്‍സ് അവതരിപ്പിക്കുന്നു.