(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
20 വര്‍ഷം മുമ്പുള്ള ദൃശ്യമാണ്.
തൃശ്ശൂര്‍ ജില്ലയിലെ ഒരു തടിമില്ലില്‍ ഇടഞ്ഞ കൊമ്പന്‍ പാപ്പാനെ ആക്രമിക്കുന്നതാണ് രംഗം.
കലി പൂണ്ട കൊമ്പന്‍ രണ്ടു തവണ ചവിട്ടി കൊല്ലാന്‍ ശ്രമിച്ചെങ്കിലും അതി സാഹസികമായി ഒഴിഞ്ഞ് മാറിയതിനാല്‍ രണ്ടു ചവിട്ടും കൊണ്ടില്ല.
അര മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായാണ് പാപ്പാന്‍ കണ്ണന്‍ അന്ന് രക്ഷപ്പെട്ടത്.
ആന വിരളുന്നതിന്റെ ചിത്രം പകർത്താനുള്ള ശ്രമം മിക്കപ്പോഴും വേദനയിലാണ് അവസാനിക്കുക.
അതിൽ നിന്ന് വ്യത്യസ്തമായി ആശ്വാസവും ആഹ്ലാദവും പകരുന്നതായിരുന്നു കണ്ണന്റെ രക്ഷപ്പെടൽ.