(വലുതായി കാണാന്‍ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യുക)
ലൗഡ്‌സ്പീക്കറും പരോളും മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമകളാണ്.
ഇവിടെ പറയുന്നത് സിനിമാക്കഥയല്ല.
എന്നാല്‍, ലൗഡ്‌സ്പീക്കറിന് പരോള്‍ കിട്ടിയ കഥയാണ്.
ആ കഥ ലൗഡ്‌സ്പീക്കര്‍ തന്നെ പറയും.
അമ്പലങ്ങളിലും പള്ളികളിലും കല്യാണ മണ്ഡപങ്ങളിലും പാര്‍ട്ടി പരിപാടികളിലും ഞങ്ങളായിരുന്നു നിങ്ങളുടെ ശബ്ദം.
മരത്തിന്റെ ചില്ലകളിലും തെങ്ങിന്റെ തലപ്പത്തും ഓട്ടോറിക്ഷകളിലും ആയിരുന്നു ഞങ്ങളുടെ സ്ഥാനം.
അമ്പലങ്ങളിലെ നാമജപങ്ങളും പള്ളികളിലെ ബാങ്കുവിളികളും ഞങ്ങള്‍ക്ക് സമൂഹത്തിന്റെ ഒരു സ്ഥാനം നേടിത്തന്നു.
എന്നാല്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നു എന്ന ആരോപണം വന്നതോടെ ഞങ്ങളെ ആളുകള്‍ വെറുക്കാന്‍ തുടങ്ങി.
ഇതിനുപിന്നാലെ കോടതി ഉത്തരവും വന്നു.
ഞങ്ങളെ അഴിച്ചു പെട്ടിയില്‍ വെച്ചോളാന്‍ പറഞ്ഞു.
ഇന്ന് ഞങ്ങള്‍ പെട്ടിക്കുള്ളില്‍ ശ്വാസം മുട്ടി ജീവിക്കുന്നു.
അക്ഷരാര്‍ത്ഥത്തില്‍ തടവറയില്‍.
ദീര്‍ക്കനാളത്തെ തടവറയ്ക്കുള്ളില്‍ നിന്ന് ഇപ്പോള്‍ മൂന്ന് ദിവസത്തെ പരോള്‍ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്.
മൈക്ക് ഓപ്പറേറ്റര്‍മരുടെ തിരുവനന്തപുരം ജില്ലാ സമ്മേളനമാണ് ചെറിയൊരു ആശ്വാസം നല്‍കിയത്.
ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കിന്റെ പ്രവേശന കവടത്തില്‍ ഒരു ഇടം കിട്ടി.
അലങ്കാരവസ്തുവായിട്ടാണെങ്കിലും ഞങ്ങള്‍ സുര്യപ്രകാശം കണ്ടു.
പരോള്‍ കഴിഞ്ഞാല്‍ വീണ്ടും തടവറക്കുള്ളിലേക്ക്.
അടുത്ത പരോളിനായുള്ള കാത്തിരിപ്പ്.