ചോദിക്കാറുണ്ട് ചിലര്‍
എന്തേ ചിരിക്കാനിത്ര മടിയെനിക്കെന്ന്.
ചിരിപ്പിക്കും ഞാൻ
ചിരിപ്പിക്കാനായും ചിരിക്കും.
പക്ഷേ എനിക്കെന്നേ
ചിരിപ്പിക്കണമെങ്കിൽ,
എളുപ്പം കഴിയുവതില്ലതിനു
ഞാനെന്നേ ജയിക്കണം.
അല്ലെങ്കിലെന്നിലെ
മറ്റൊരു എന്നേ തോല്പിക്കണം
അതു വരെ കാണും ചിരികൾ,
കപടമല്ലോ, വെറും മൂടുപടം.
പുറമേ കാണും ചിരിക്കാഴ്ച്ചയല്ല,
പൊരുളുമാത്മാവുമടങ്ങും ചിരി.
ആ ചിരി,
ജീവനതുള്ള ചിരി.
പൊള്ളയല്ലാതുള്ളിലുളവായിടും
കള്ളമില്ലാതുള്ള നേരിൻ ചിരി.