ചവിട്ടിനെ തോല്പിച്ച ചിരി

Post date:

Author:

Category:

10 മണിക്ക്‌ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രയിൻ കയറുമ്പോൾ സ്ലീപ്പർ കോച്ചിന്റെ വാതിലിൽ അയാളെ കണ്ടിരുന്നു. മുഷിഞ്ഞ്‌ നാറിയ കീറപ്പുതപ്പും മൂടിച്ചുറ്റി കിടക്കുന്നു. ഒറ്റ നോട്ടത്തിൽ മനസ്സിലാകും കള്ള് കുടിച്ച്‌ ലക്കില്ലാതെ കിടക്കുന്ന ആളാണെന്ന്‌. വെള്ളം കാണാത്തതിനാൽ ചെമ്പിച്ച്‌ ജട പിടിച്ച്‌ അലസമായി കിടക്കുന്ന മുടിയിഴകൾ. കൈയിലും കഴുത്തിലുമായി ചുറ്റിക്കിടക്കുന്ന കുറേയേറെ ചരടുകൾ. ചെവി തുളച്ച്‌ പുറത്ത്‌ വന്ന കടുക്കൻ. നല്ല ഒന്നാന്തരമൊരു ഭ്രാന്തൻ കാഴ്ച തന്നെ.

ഇറങ്ങപ്പോകാൻ പറഞ്ഞിട്ടും പോകുന്നില്ല എന്ന ടി.ടിയുടെ മറുപടി തീരും മുൻപേ “ഠപ്പേ‌” എന്ന ശബ്ദം കേട്ടു. അയാളുടെ ഞരക്കവും. ആദ്യത്തെ ചവിട്ടിന്‌ ശേഷം അടിവയർ ലക്ഷ്യമാക്കി അടുത്തയാളുടെ വലം കാൽ പൊങ്ങിത്താണു. അങ്ങനെ അഞ്ചാറ്‌ ചവിട്ടിനും ശേഷം അവർ വന്ന വഴി തന്നെ പോയി.

ഒരു മണിക്കൂർ കഴിഞ്ഞ്‌ കടുത്ത മൂത്രശങ്കയെ തുടർന്ന് ടോയ്‌ലറ്റ്‌ ലക്ഷ്യമാക്കി നടക്കുമ്പോഴും അയാൾ അതേ കിടപ്പിൽ തന്നെയായിരുന്നു. ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്‌ അയാൾക്കടുത്ത്‌ നിന്ന് തുറിച്ച്‌ നോക്കുന്ന റെയിൽവേ പൊലീസുകാരെ കാണുന്നത്‌. അൽപ്പം മാറി നിന്ന് ഞാൻ ആ രംഗം വീക്ഷിക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും എവിടെ നിന്നോ പറന്ന് വന്ന കറുത്ത കോട്ടിട്ട മാലാഖ കണക്കേ ടി.ടി.ആർ വന്നു. ഇയാളെന്താ ഇവിടെ കിടക്കുന്നതെന്ന് ടി.ടിയോട്‌ ചോദിച്ചു.

ഇറങ്ങപ്പോകാൻ പറഞ്ഞിട്ടും പോകുന്നില്ല എന്ന ടി.ടിയുടെ മറുപടി തീരും മുൻപേ “ഠപ്പേ‌” എന്ന ശബ്ദം കേട്ടു. അയാളുടെ ഞരക്കവും. ആദ്യത്തെ ചവിട്ടിന്‌ ശേഷം അടിവയർ ലക്ഷ്യമാക്കി അടുത്തയാളുടെ വലം കാൽ പൊങ്ങിത്താണു. അങ്ങനെ അഞ്ചാറ്‌ ചവിട്ടിനും ശേഷം അവർ വന്ന വഴി തന്നെ പോയി. ഫ്രീ ആയി ലൈവ്‌ ഷോ കാണാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ (ആത്മനിന്ദ) ഞാൻ ബെർത്തിലേക്ക്‌ പോയി. (ഒന്നും ചെയ്യാനില്ല. കോപ്പ്‌!)

രാവിലെ എണീറ്റ്‌ പല്ല് തേച്ചുരച്ച് വെളുപ്പിക്കുമ്പോഴും അയാൾ അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു. മൈൻഡ് ചെയ്യാതെ തിരിഞ്ഞ്‌ നടക്കുന്നതിനിടെ അയാൾ എന്റെ കാലിൽ കടന്ന് പിടിച്ചു. തിരിഞ്ഞ്‌ നോക്കിയപ്പോൾ‌ ‌അയാൾ വിശക്കുന്നു എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും മദ്യശാലയിലേക്കോ മയക്ക്‌ മരുന്ന് കച്ചവടക്കാരനോ പൈസ കൊടുക്കാൻ താൽപര്യമില്ലാത്തതിനാൽ ഞാൻ എന്റെ ബെർത്തിലേക്ക്‌ പോയി.

ബാഗിൽ ഒരു പാക്കറ്റ്‌ ഗുഡ്‌ ഡേ ബിസ്ക്കറ്റ്‌ ഇരിപ്പുണ്ടായിരുന്നു. അതെടുത്ത്‌ അയാൾക്ക്‌ നീട്ടേണ്ട താമസം അത്‌‌ തട്ടിപ്പറിച്ചെടുത്തിരുന്നു. ഒന്ന് പാളി നോക്കുക പോലും ചെയ്യാതെ‌ കഴിക്കാൻ തുടങ്ങി. ഒരു കുപ്പി വെള്ളം കൊടുത്തപ്പോൾ അതും വാങ്ങി. പഴയ പോലെ തന്നെ ഒരു നോട്ടം പോലുമില്ലാതെ അയാൾ തുടർന്നു.

ബാഗിൽ ഒരു പാക്കറ്റ്‌ ഗുഡ്‌ ഡേ ബിസ്ക്കറ്റ്‌ ഇരിപ്പുണ്ടായിരുന്നു. അതെടുത്ത്‌ അയാൾക്ക്‌ നീട്ടേണ്ട താമസം അത്‌‌ തട്ടിപ്പറിച്ചെടുത്തിരുന്നു. ഒന്ന് പാളി നോക്കുക പോലും ചെയ്യാതെ‌ കഴിക്കാൻ തുടങ്ങി. ഒരു കുപ്പി വെള്ളം കൊടുത്തപ്പോൾ അതും വാങ്ങി. പഴയ പോലെ തന്നെ ഒരു നോട്ടം പോലുമില്ലാതെ അയാൾ തുടർന്നു. കുറച്ച്‌ കഴിഞ്ഞ്‌ ടോയ്‌ലറ്റിൽ പോയി വന്നപ്പോൾ സിഗററ്റ്‌ ഉണ്ടോയെന്ന് ആംഗ്യം കാട്ടി. ഇല്ല എന്ന് പറഞ്ഞ് തീരും മുൻപേ അയാൾ വീണ്ടും വിദൂരതയിലേക്ക്‌ നോക്കി ഇരുന്നു. അയാളുടെ കാര്യം തന്നെ മറന്ന് ഏതോ പുസ്തകത്തിലേക്ക്‌ കൂപ്പ്‌ കുത്തിയ ഞാൻ സാധാരണ പോലെ പെട്ടെന്ന് ഉറക്കത്തിലേക്ക്‌ വീണു.

കുറേ നേരം കഴിഞ്ഞ്‌ ഒരു അലർച്ച കേട്ടാണ്‌ ഞെട്ടി ഉണർന്നത്‌. ഉടൻ ഡോറിനടുത്തേക്ക്‌ പോയപ്പോൾ കണ്ടത്‌ കൊങ്കൺ പാതയിൽ സാധാരണയായി കാണുന്ന റോ-റോ ട്രയിനിനെ നോക്കി കൈ കൊട്ടി ചിരിക്കുന്ന ആ ഭ്രാന്തനെയാണ്‌. “അയാൾക്ക്‌ വട്ടൊന്നുമില്ല. ആളുകൾ പൈസ കൊടുക്കാൻ വേണ്ടി അഭിനയിക്കുന്നതാണ്‌” എന്ന് പറഞ്ഞ്‌ പുച്ഛത്തോടെ നോക്കുന്ന ചേട്ടന്മാരുടെ കൂടെ ഞാനും നിന്നു. പക്ഷേ ആ ചിരിയിൽ അഭിനയത്തിന്റെ യാതൊരു ലക്ഷണവും ഞാൻ കണ്ടില്ല. മറിച്ച്‌ കൗതുകകരമായ എന്തോ ഒന്ന് ആദ്യമായി കാണുന്നതിന്റെ നിഷ്കളങ്കമായ ഭാവമായിരുന്നു. പിന്നെയും അയാളെത്തന്നെ കുറേ നേരം നോക്കിയിരുന്നു.

ഒരുതരത്തിലുള്ള ടെൻഷനോ പേടിയോ നാളെയെക്കുറിച്ചുള്ള ചിന്തകളോ കഴിഞ്ഞതിനെ പറ്റിയുള്ള വിഷമങ്ങളോ ഒന്നുമില്ലാതെ ഒരു പരാതിയുമില്ലാതെ ആരോടും പരിഭവമില്ലാതെ തല്ല് കിട്ടിയപ്പോൾ ഒന്ന് മിണ്ടുക പോലുമില്ലാതെ ഇന്നിൽ മാത്രം ജീവിക്കുന്ന, തന്നാൽ കഴിയും വിധം ജീവിതം ആസ്വദിക്കുന്ന ലവലേശം കള്ളമില്ലാത്ത നിഷ്കളങ്കനായ ഒരാൾ.

തിരിച്ച്‌ സീറ്റിലെത്തിയ ഞാൻ 2 പേരെ താരതമ്യപ്പെടുത്തി നോക്കി. ആ ഭ്രാന്തനേയും അയാളെ തല്ലിയ പൊലീസുകാരനേയും. ജോലിയുടെ ഭാഗമാണെങ്കിൽ കൂടി ആരെയും ചോദ്യം ചെയ്യാനും തന്നെ ചോദ്യം ചെയ്യുന്നവരെ ഭേദ്യം ചെയ്യാനും അത്‌ തന്റെ അവകാശമാണെന്ന് വിശ്വസിക്കാനും തയ്യാറുള്ള ഒരാൾ ഒരു വശത്ത്‌.! ആര്‌ എന്ത്‌ ചെയ്താലും തന്നെ ബാധിക്കാത്ത വിഷയത്തിൽ ഇടപെടാതെ, തന്റെ മാത്രം ലോകത്ത്‌ ഒതുങ്ങിക്കൂടുന്ന മറ്റൊരാൾ മറുഭാഗത്ത്‌! അവിടെ അഹങ്കാരത്തിന്റെ ചവിട്ടിനേക്കാൾ ഒരുപാട്‌ ഉയരത്തിലായിരുന്നു നിഷ്കളങ്കമായ ആ ചിരി.!!

 


റോ-റോ : കൊങ്കൺ പാതയിൽ സാധാരണ കാണുന്ന പ്രത്യേക ട്രയിൻ സർവീസാണ്‌ “Roll On/Roll off” എന്ന പേരിൽ അറിയപ്പെടുന്ന റോ-റോ സർവ്വീസ്‌. കുറേ ട്രക്കുകൾ ഒരുമിച്ച്‌ ചരക്ക്‌ ട്രയിനിൽ അയക്കുന്ന ഈ സർവീസ്‌ കൊങ്കൺ റയിൽവേ കോർപ്പറേഷന്റെ പ്രധാന വരുമാന സ്ത്രോതസുകളിലൊന്നാണ്‌‌. സമയ ലാഭം, ഇന്ധന ലാഭം, ടയറുകളുടെ തേയ്മാനക്കുറവ്‌ എന്നിവ നോക്കുമ്പോൾ ട്രക്ക്‌ ഉടമകൾക്കും ഇതൊരു ലാഭകരമായ സർവ്വീസ്‌ ആണ്‌.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

N A Umar Farook
N A Umar Farook
1994 ഏപ്രിൽ 26ന്‌ സലീം ഫാറൂഖിയുടെയും ലൈലയുടെയും മകനായി എൻ.എ.ഉമർ ഫാറൂക്ക് ജനിച്ചു. ആ കാലത്ത് ജനിച്ച മിക്കവരെയും പോലെ ഉമറിനെയും വായനയുടെ ലോകത്തിലേക്കെത്തിച്ചത്‌ ബാലപ്രസിദ്ധീകരണങ്ങൾ തന്നെയായിരുന്നു. ഔദ്യോഗിക യാത്രകൾക്ക്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങുന്ന മുൻ അധ്യാപകനും ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതി അംഗവുമായിരുന്ന പിതാവ്‌ കൊണ്ട്‌ വരുന്ന പുസ്തകങ്ങളിലൂടെയായിരുന്നു അറിവിന്റെ ലോകത്തിലേക്കെത്തിയത്‌. ചെറുപ്പം മുതലെ വായനയിലും എഴുത്തിലും ഉള്ള അഭിരുചി കാണിച്ചിരുന്ന ഉമർ സ്കൂൾ കാലഘട്ടത്തിൽ വിവിധ കലാമേളകളിലും, വിജ്ഞാന മത്സര പരീക്ഷകളിലും പങ്കെടുത്ത്‌ സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌.
മെക്ക യു.പി സ്കൂൾ, എച്ച്‌.എസ്‌.എസ്‌. വളയൻചിറങ്ങര, ജെ.എച്ച്‌.എസ്‌.എസ്‌. തണ്ടേക്കാട്‌ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യഭാസം പൂർത്തിയാക്കിയ‌‌ ശേഷം കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. പക്ഷേ, ഉമറിന്‌ തന്റെ മേഖല ഇതല്ല എന്ന് മനസ്സിലാക്കാൻ അധികം നാളുകൾ വേണ്ടി വന്നില്ല. തുടർന്ന് വീണ്ടും ‌വായനയുടെയും എഴുത്തിന്റെയും ലോകത്തിലെത്തി.
ഫാറൂഖ്‌ കോളേജ്‌ ക്യാമ്പസിൽ നിന്ന് ഫംഗ്ഷണൽ അറബിക്കിൽ ഡിഗ്രി പൂർത്തിയാക്കിയ ഉമർ ‌എഴുത്തിലുള്ള അഭിരുചി മിനുസപ്പെടുത്താനും അത്‌ ജനപക്ഷത്ത്‌ നിന്ന് ഉപയോഗിക്കാനും ഏറ്റവും മികച്ച വഴി പത്രപ്രവർത്തനമാണെന്ന് മനസ്സിലാക്കിയതോടെ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ പഠിക്കാനെത്തി.
യാത്രകളെ സ്നേഹിക്കുന്ന, യാത്രാനുഭവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഇദ്ദേഹം ഭാരതത്തിലെ 15ഓളം സംസ്ഥാനങ്ങളിലൂടെ, വ്യത്യസ്ത സംസ്കാരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്‌. അതോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്‌. ഉമറിന്റെ രചനകൾ ഓൺലൈൻ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: