ദൃശ്യദേശങ്ങളുടെ തലസ്ഥാനം

Post date:

Author:

Category:

കാഴ്ചയുടെ രീതി മാറിയിരിക്കുന്നു. കൂട്ടത്തിൽ ഒറ്റയ്ക്ക് കാണാറുള്ള തിയേറ്ററിൽ നിന്ന് സ്വന്തം മൊബൈലിലേക്ക് അത് മാറിയിരിക്കുന്നു.അപ്പൊ വെട്ടത്തും കാണാമെന്ന് വരുന്നു. അക്കാദമി സ്‌ട്രീമിങ് ജയന്റുകളുമായി ചർച്ച ചെയ്യേണ്ടി വരുന്നു. ഇതാണ് ഫെസ്റ്റിവലിന്റെ സമകാലിക പശ്ചാത്തലം.

വിവാദങ്ങൾ ഇല്ലാതെ എന്ത് മേള! കമേഴ്‌സ്യൽ വിജയം നേടിയ സിനിമകൾ ഉൾപ്പെടുത്തിയത് കൊണ്ട് ഇടം കണ്ടെത്താതെ പോയവർ സ്വതന്ത്ര സിനിമയ്ക്കു വേണ്ടി ശബ്ദമുയർത്തി. വിജയിച്ചതുകൊണ്ട് സിനിമ ഉൾപ്പെടുത്തരുത് എന്ന് പറയാൻ കഴിയില്ല. ഉൾപ്പെടുത്തത് കൊണ്ടുമാത്രം നല്ലതെന്നും കരുതാൻ കഴിയില്ല. എന്തിൽ നിന്നാണ് വ്യവസായ കലയായ സിനിമ സ്വതന്ത്രമാകേണ്ടത്? അതെത്രത്തോളം സാദ്ധ്യമാണ്? ഇൻഡിപെൻഡന്റ് ആകാനുള്ള ഒരു വഴി സിനിമ എടുക്കാതിരിക്കുക എന്നതാണെന്ന് ഒരു സുഹൃത്ത് എഴുതി.

വിവാദങ്ങൾ ഇല്ലാതെ എന്ത് മേള! കമേഴ്‌സ്യൽ വിജയം നേടിയ സിനിമകൾ ഉൾപ്പെടുത്തിയത് കൊണ്ട് ഇടം കണ്ടെത്താതെ പോയവർ സ്വതന്ത്ര സിനിമയ്ക്കു വേണ്ടി ശബ്ദമുയർത്തി. വിജയിച്ചതുകൊണ്ട് സിനിമ ഉൾപ്പെടുത്തരുത് എന്ന് പറയാൻ കഴിയില്ല. ഉൾപ്പെടുത്തത് കൊണ്ടുമാത്രം നല്ലതെന്നും കരുതാൻ കഴിയില്ല.

എതിർശബ്ദങ്ങൾ തീർത്തും വ്യർത്ഥമാണോ? സമാന്തരമായ സ്‌ക്രീനിങ് കണ്ട ഒരാൾ അതിലൊരു ചിത്രം ഏവരെയും സ്പർശിച്ചതായി വിലയിരുത്തി. ഏതാണ്ട് ഒഴിഞ്ഞ സീറ്റുകൾക്കു മുന്നിൽ (30 പേർ മാത്രമുണ്ടായ വൈറസ് സ്‌ക്രീനിങ് ഉദാഹരണം) വലിയ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമകൾ അക്കാദമി വക 2 ലക്ഷം രൂപയും കീശയിലാക്കി. അതേസമയം തൊട്ടടുത്ത ഒരു കുടുസ്സ് തിയറ്ററിൽ അൺനോൺ സെയ്ന്റ് എന്ന സിനിമയ്ക്ക് റിസർവേഷനൊക്കെ കഴിഞ്ഞ് നാലാളെ മാത്രമാണ് കയറ്റിയത്.

മേള സിനിമ കണ്ടിറങ്ങുന്ന ഒരാൾക്കൂട്ടം മാത്രമാണോ? പക്ഷേ, ഏറെ പേരെടുത്ത ഐ.എഫ്.എഫ്.കെ. അതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നത് വാസ്തവം. ഓപ്പൺ ഫോറങ്ങളിൽ ഇതിന്റെ മാറ്ററിയാൻ കഴിയും. നിരൂപണങ്ങളെ കുറിച്ചുള്ള ചർച്ചയിൽ നിന്ന് പ്രേക്ഷകരും പുതിയ കാലത്തെ സിനിമാ ചർച്ചയിൽ നിന്ന് പേരു വെച്ച ശേഷം ബീനാ പോളും പിടിവള്ളിയായി മാറിക്കഴിഞ്ഞ ആന്റി ഫാസിസ്റ്റ് മന്ത്രം ജപിച്ച് ജി.പി.രാമചന്ദ്രനും ഓടിയൊളിച്ചു. ചർച്ചകൾ തുടരും എന്നത് ചർച്ച അവസാനിപ്പിക്കാനുള്ള വളരെ നല്ല മാർഗമാണ്.

വാർഡൻ എന്നൊരു സിനിമ കണ്ടിരുന്നു. നിരപരാധി ജയിൽ ചാടുന്നത് പ്രൊമോഷൻ റെഡി ആയിരിക്കുന്ന വാർഡന് തലവേദനയാകുന്നു. അയാൾ മുക്കും മൂലയും അരിച്ച് പെറുക്കുന്നു. ഒരു സാമൂഹികപ്രവർത്തക ചാട്ടത്തിന് ചൂട്ട് പിടിക്കുന്നു. പക്ഷേ പരാജയം ഏറ്റുവാങ്ങുന്നു. ഒടുവിൽ സെന്റിമെന്റ്‌സ് കാർക്കശ്യത്തിന് മേൽ വിജയം നേടുന്നു.

പണക്കാരൻ മെനയുന്ന കഥകളിൽ പാവപ്പെട്ടവന് പ്രണയവും ജീവിതവും പ്രതികാരാഗ്നിയാക്കി മാറ്റേണ്ടി വരുന്ന കഥ പറയുന്നു ബേർണിങ്. കാമുകിമാരെ പുതുക്കുന്നത് കാട് കത്തിക്കും പോലെ സിംപിളത്രേ അയാൾക്ക്. പാവം പിടിച്ചവനാകട്ടെ ആദ്യമൊക്കെ വാച്യാർഥത്തിന് പിന്നാലെ പോകുന്നു.

ദൈവമുണ്ട്, അവളുടെ പേര് പെട്രൂവിന എന്ന സിനിമ പുരോഗമന സ്വഭാവം ഉള്ളതാണ്. വേറൊന്നും ഇല്ല. ഈസ്റ്ററിനോ മറ്റോ കുരിശ് പുഴയിൽ എറിയുന്ന കലാപരിപാടിയുള്ള നാട്ടിൽ തടിമിടുക്കുള്ള ആമ്പിള്ളേര് അത് കൈക്കലാക്കുകയാണ് പതിവ്. വേലയും കൂലിയും ഇല്ലാതെ നടക്കുന്ന നമ്മുടെ സാക്ഷര നായിക അക്കൊല്ലം അത് ചാടിപ്പിടിക്കുന്നു. വീഡിയോ വൈറലാകുന്നു. ആൾക്കൂട്ടം-അങ്കം-ആറാട്ട്-പള്ളി-പൊലീസ്. നമ്മുടെ കക്ഷി അകത്താകുന്നു. കുരിശ് ‘ചെകുത്താൻ’മാർക്ക് തിരിച്ചു കൊടുത്ത് മനസ്സു കവർന്ന് നായിക സ്‌ക്രീനിൽ നിന്ന് മടങ്ങി. ഒരു ജനമൈത്രി പൊലീസുകാരൻ തുണയുണ്ട്. അലക്‌സാണ്ടറെ ആരാധിക്കാത്ത അവളുടെ വിശ്വാസം എന്താണ്? Communism with social democracy. വേണുവിന്റെ കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപ്പവും ഇവിടെ ഓർക്കാം.

പണക്കാരൻ മെനയുന്ന കഥകളിൽ പാവപ്പെട്ടവന് പ്രണയവും ജീവിതവും പ്രതികാരാഗ്നിയാക്കി മാറ്റേണ്ടി വരുന്ന കഥ പറയുന്നു ബേർണിങ്. കാമുകിമാരെ പുതുക്കുന്നത് കാട് കത്തിക്കും പോലെ സിംപിളത്രേ അയാൾക്ക്. പാവം പിടിച്ചവനാകട്ടെ ആദ്യമൊക്കെ വാച്യാർഥത്തിന് പിന്നാലെ പോകുന്നു.

കുറുന്തോട്ടിക്ക് വാതം പിടിച്ച അവസ്ഥയാണ് എൻഡ്ലെസ്നെസ് (അറ്റമില്ലായ്മ) എന്ന സിനിമയിൽ. വിശ്വാസമില്ലാത്ത പള്ളീലച്ചൻ പൂസായി കുർബാന കൊടുക്കുന്നു. വിശ്വാസം വീണ്ടെടുക്കാൻ ഡോക്ടറെ കാണുന്നു. ജീവിച്ചിരിക്കുന്നതു തന്നെ ഭാഗ്യമെന്ന് കൂട്ടിയാൽ മതിയെന്ന് വൈദ്യൻ!! എന്താ വേണ്ടത് എന്നറിയാത്ത നിർലക്ഷ്യമായ ജീവിതങ്ങളെ ഇതിൽ മികവോടെ ആവിഷ്കരിച്ചിരിക്കുന്നു സ്വീഡിഷ് സംവിധായകൻ റോയ് ആൻഡേഴ്‌സൺ. ഇദ്ദേഹത്തിന്റെ മറ്റൊരു സിനിമ പീജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ലക്ടിങ് ഓൺ എക്സിസ്റ്റൻസ് പകുതി വരെ ഞാൻ സഹിച്ചു. ആകെ മൊത്തം ടോട്ടൽ എന്തെങ്കിലും തേങ്ങാക്കൊലയിൽ വിശ്വസിക്കുന്നതാണ് നല്ലത്. ഇതു തന്നെയാണ് ആധുനികതയുടെ തീരാദു:ഖവും.

ബുദ്ധിസ്റ്റ് സിനിമകൾ പലതും മനോഹരമായ പ്രകൃതി ഭംഗി ഒപ്പിയെടുക്കുന്നവ കൂടിയാണ്. മനസ്സിന്റെ തെളിമയുടെ പ്രതിഫലനമായിട്ടാണ് അങ്ങനെ വരിക. ഇത്തരം സിനിമകളിൽ സ്പ്രിങ് സമ്മർ മറക്കാൻ കഴിയുന്നതല്ല. മലയാളിക്ക് പ്രിയപ്പെട്ട അതിന്റെ സംവിധായകൻ കിം കി ഡൂക്കിന്റെ വാതിലിൽ ബീനാ പോൾ ഈ വീടിന്റെ ഐശ്വര്യമെന്ന് എഴുതി ഒട്ടിച്ചത് വാസ്തവത്തെ വെല്ലുന്ന ഒരു തമാശയാണ്.
ആസ്വാദ്യകരമായ അത്തരം ഒരു സിനിമയാണ് ദേ സേ നതിങ്, സ്റ്റിൽ സ്റ്റേസ് ദ സേം.

പാലം വരുമ്പോ സൗമ്യനും ഏകനുമായ കടത്തുകാരൻ എന്ത് ചെയ്യും എന്ന ചോദ്യം പുരോഗതിയിൽ ചെന്ന് മുട്ടുന്നു. നിർമ്മാണം നടക്കുന്ന പാലം അങ്ങ്ട് തകർത്താലോ എന്നൊക്കെയാണ് ഇടക്ക് വരുന്ന കൂട്ടുകാരന്റെ ആശയം. പഴയത് തകർന്ന് പുതിയത് ഇതൾ വിരിയുന്നത് സ്വപ്നമെന്ന കണക്ക് വിരിയിച്ചിരിക്കുന്നു സംവിധായകൻ. പുതു തലമുറയുടെ ആവേഗങ്ങൾക്ക് ഇവിടെ പതുക്കെ സഞ്ചരിക്കുകയേ നിർവാഹമുള്ളൂ. ഇതിനായിരുന്നു സുവർണ ചകോരം.

ഹിസ്ബുള്ള -ഇസ്രായേൽ വെടിയൊച്ചകളുടെ ഭീകരതയിൽ ആവിഷ്കരിച്ച ആൾ ദിസ് വിക്ടറി, ഇറാഖി സ്നൈപ്പറുടെ കഥ പറഞ്ഞ ഹൈഫ സ്ട്രീറ്റ്, സമ്പന്ന-ദരിദ്ര അന്തരം ചർച്ച ചെയ്ത പാരസൈറ്റ്, കുടുംബാസൂത്രണവും മത വിശ്വാസങ്ങളും കെട്ടുപിണയുന്ന ബലൂൺ ഇതെല്ലാം പ്രേക്ഷക പ്രീതി നേടി. പാതിരാപ്പടമായ ഡോർലോക്ക് ഓപ്പൺ തിയറ്ററിൽ ആയിരുന്നതിനാൽ കാര്യമായ് പേടിക്കാനായില്ല!

കുട്ടികൾക്ക് കോണ്ടം ബലൂണാണ്. അത് കൂട്ടുകാരന് കൈമാറ്റം ചെയ്ത് വിസിൽ വാങ്ങുന്നു. സംഗതി നാറ്റക്കേസ് ആയി മാറിയെന്ന് പറഞ്ഞ് ആ വീട്ടിലെ കക്ഷി വന്ന് പിള്ളേരുടെ അപ്പനോട് ഒച്ചപ്പാട് ബഹളം ഒരു വഴിക്ക്. ഇത് കാണുന്ന കുട്ടികൾ വിസിൽ അടിച്ച് വഴക്ക് അവസാനിപ്പിക്കുന്ന രംഗം കയ്യടി നേടി. തുടർന്ന് മരിക്കുന്ന അപ്പാപ്പൻ അതേ വീട്ടിൽ പുനർജനിക്കുമെന്ന് ഭർത്താവും ഇനി കുട്ടി വേണ്ടെന്ന് ഭാര്യയും. കുട്ടികൾക്കായി അപ്പൻ വാങ്ങുന്ന രണ്ട് യഥാർത്ഥ ബലൂണുകളിൽ ഒന്ന് പൊട്ടിപ്പോകുന്നു. അടുത്ത ലാമ അടിച്ചുപൊളി അമേരിക്കൻ ഫാമിലിയിൽ നിന്നാകുന്ന ലിറ്റിൽ ബുദ്ധ എന്ന സിനിമ ഇവിടെ ഓർക്കാം.

തമ്പാനൂരിലെ നിന്നു തിരിയാൻ ഇടമില്ലാത്ത ഡോർമെട്രി, ദേശാഭിമാനി ക്യാന്റീൻ, തർക്കിച്ച് തീരാത്ത ഓട്ടോ ഡ്രൈവർമാർ, ഏറ്റവും അകലെയുള്ള നിശാഗന്ധിയിൽ നിന്നുള്ള പാതിരാ നടത്തം,ശേഷം ബസ് സ്റ്റാൻഡിനടുള്ള കടയിലെ ആവശ്യപ്പെട്ടാൽ മാത്രം പഞ്ചാര കലക്കി തരുന്ന അടിപൊളി കട്ടൻ കാപ്പി, ടാഗോറിലെ നിറമാർന്ന സന്ധ്യകൾ, മലയാളത്തെ കര കേറ്റാൻ മലയാളം ‘മിഷൻ’ നടത്തുന്ന സ്റ്റാൾ, തുച്ഛമായ വിലയ്ക്കു കിട്ടുന്ന അക്കാദമിയുടെ മികവുറ്റ പുസ്തകങ്ങൾ, ‘ജയിലി’ൽ നിന്നുളള ‘ഫ്രീഡം’ ചപ്പാത്തികൾ, ഇഷ്ട സിനിമ പാതിരായ്ക്ക് ജാഗ്രതയോടെ മൊബൈൽ ആപ്പിൽ റിസർവ് ചെയ്യുന്നത്, ഉന്തിത്തള്ളി സിനിമക്ക് കേറുന്നത്, കയ്യും കാലും പിടിച്ച് കേറുന്നത്…

ചില സിനിമകൾ തൃശ്ശൂരിൽ കാണാം എന്ന പ്രതീക്ഷയിൽ മേള ഒരു ദിനം ബാക്കി നിൽക്കെ ഞാൻ മടങ്ങി.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Ajith P Achandy
Ajith P Achandy
ചാലക്കുടിക്കടുത്ത് കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയാണ് അജിത് പി.ആച്ചാണ്ടി. 1989 മെയ് 11ന് ജനിച്ചു. പാലക്കാട് എൻ.എസ്.എസ്. കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം തൃശ്ശൂർ ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കി.
തിരുമുടിക്കുന്ന് നാടക കൂട്ട് സക്കറിയയുടെ 'ബാർ' എന്ന ചെറുകഥ 'ലെ എന്ന രാജ്യത്ത്' എന്ന പേരിൽ നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു, ഏകോപനം നിർവ്വഹിച്ചു. 'വേലി' എന്നൊരു (ലഘു)നാടകം ഇതേ കൂട്ടിൽ സംവിധാനം ചെയ്തു. ബഷീറിന്റെ 'ജന്മദിന'വും ഇതേ പോലെ നാടകമാക്കി.
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയോടാണ് താല്പര്യം. ഫിലോസഫി, സിനിമ, കാരംസ്, രാജ്യാന്തര ഫുട്‌ബോൾ, അമച്വർ നാടകം എന്നിവ ഇഷ്ടങ്ങൾ.
സാഹിത്യവുമായി ഒത്തുപോകുന്ന ഒന്നായതിനാലാണ് മാധ്യമപ്രവർത്തനത്തിന്റെ വഴി തിരഞ്ഞെടുത്തത്. സജീവമായി നിൽക്കുന്ന രംഗമാണ് എഴുത്തിന്റേത്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: