നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ…
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ…!
ആത്മാവിന്റെ ദാഹം തീരുമ്പോൾ
മണ്ണോടു ചേരട്ടെ..!