നിലാവെളിച്ചം വീണ ഇടവഴിയിലൂടെ അവൾ സ്വയം കണ്ടെത്താനുള്ള വ്യഗ്രതയിൽ എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്.
അവളുടെ കരിവളയിട്ട കൈകളിൽ ഒരുപാട് നക്ഷത്രങ്ങളെ മുറുകെപിടിച്ചിട്ടുണ്ടായിരുന്നു.
കൈയെത്തും ദൂരത്തുള്ളവയെയെല്ലാം അവൾ കൈക്കലാക്കിയിരുന്നു.
പക്ഷേ, ഉയരങ്ങളിൽ അവളെ നോക്കി മന്ദഹസിക്കുന്ന വലിയ നക്ഷത്രങ്ങളിലായിരുന്നു അവളുടെ കണ്ണുകളുടക്കിയത്.
അവൾ ഭദ്രമായി കൈകളിലൊളുപ്പിച്ചത് ഒരുപാട് മോഹിച്ച സ്വന്തം സ്വപ്നങ്ങളെയായിരുന്നു.
അതിരുകളില്ലാത്ത ആകാശത്തിന്റെ ഉയരങ്ങളിൽ ഇനിയും അവൾക്ക് സ്വന്തമാക്കാൻ ഒത്തിരി നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നുണ്ട്.
കൈയെത്തും ദൂരത്തുള്ളവയെയെല്ലാം അവൾ കൈക്കലാക്കിയിരുന്നു.
പക്ഷേ, ഉയരങ്ങളിൽ അവളെ നോക്കി മന്ദഹസിക്കുന്ന വലിയ നക്ഷത്രങ്ങളിലായിരുന്നു അവളുടെ കണ്ണുകളുടക്കിയത്.
ആശയുടെ ചിറകിലേറി അവയെ തന്റെ കൈപ്പിടിയിലൊതുക്കാൻ അവൾ ഒരുങ്ങി.
പക്ഷേ, ഭയപ്പെടുത്തുന്ന ഉച്ചത്തിലുള്ള ഏതോ ഒരു ശബ്ദം അവളുടെ കുതിപ്പിനെ നിശ്ചലമാക്കി.
അടുക്കളയിലെ കുക്കറിന്റെ വിസിലായിലുന്നു അവളുടെ സ്വപ്നത്തിന് വിരാമമിട്ടത്.
നാലു ചുമരുകൾക്കുള്ളിൽ തളച്ചിട്ട യാഥാർത്ഥ്യം മനസിലാക്കി അവൾ സ്വപ്നത്തിൽ നിന്നും മടങ്ങിയെങ്കിലും മുഖത്ത് ഒരു ചെറുപുഞ്ചിരി ബാക്കിയുണ്ടായിരുന്നു.
കാരണം സ്വപ്നത്തിലെങ്കിലും അവൾക്ക് ഇത്തിരി മോഹങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞല്ലോ…