മഴ എന്നത് കേരളത്തിൽ ഒരു വികാരം തന്നെ ആണ്.
പുതപ്പിനുള്ളിൽ അത് ആസ്വദിച്ചു ചുരുളാനും, ഉമ്മറത്തു നിന്ന് നല്ല ചൂട് ചായ ഊതി കുടിക്കാനും ഇഷ്ടമുള്ള മലയാളികൾക്ക് അത് അങ്ങനെയാവാതെ തരമില്ലല്ലോ.
പക്ഷേ 2018 ഓഗസ്റ്റിൽ ഈ വികാരം പേടിപെടുത്തുന്ന ഒരു സ്വപ്നമായി മാറിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്.
ഒറ്റക്കെട്ടായി മഹാ ദുരന്തത്തെ നേരിട്ടെങ്കിലും ഉണ്ടായ നഷ്ടങ്ങൾ പരിഹരിച്ചു വരുന്നതേ ഉള്ളു.
ഇനി ഒന്ന് കൂടി നേരിടേണ്ടി വരുമോ എന്ന ചിന്ത കർക്കടകത്തെ തെല്ലൊരു പേടിയോടെ നോക്കുന്ന ഒരു ജനതയെ കാട്ടി തരുന്നു.
സന്തോഷത്തോടെ, ഒരു പൊന്നോണം സ്വപ്നം കാണുന്ന കേരള ജനതയെ കാത്തിരിക്കുന്നത് സന്തോഷമാണോ?
അതോ ഇന്ത്യയിലെ ഓരോ കാലവർഷവും നഷ്ടങ്ങളുടെ കണക്കുകൾ മാത്രം സമ്മാനിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറുമോ?
പണ്ടേ കർക്കടകം കേരളത്തിൽ തീർക്കുന്നത് പഞ്ഞമാണ്.
എന്നാൽ കഴിഞ്ഞ വർഷം അതൊരു പടി കൂടി മുന്നോട്ടു പോയി.
ഒരു വർഷം കൊണ്ടു പോലും നികത്തി തീരാത്ത നഷ്ടങ്ങൾ, ഇനിയും ഒന്ന് മുതൽ കൂട്ടിച്ചേർക്കുക സാദ്ധ്യമാണോ എന്ന ആശങ്ക എല്ലാ കണ്ണുകളിലും നിറയുന്നു.
സന്തോഷത്തോടെ, ഒരു പൊന്നോണം സ്വപ്നം കാണുന്ന കേരള ജനതയെ കാത്തിരിക്കുന്നത് സന്തോഷമാണോ?
അതോ ഇന്ത്യയിലെ ഓരോ കാലവർഷവും നഷ്ടങ്ങളുടെ കണക്കുകൾ മാത്രം സമ്മാനിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറുമോ?
കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.
എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ കഴിവുള്ളവരെന്നു പറയപ്പെടുന്ന മലയാളികൾ ഇനി ഒരു പ്രളയത്തെ എങ്ങനെ നേരിടും എന്നതും ഒരു വലിയ ചോദ്യമാണ്.
കഴിഞ്ഞ വർഷം ഈ നാളുകളിൽ ഉണ്ടായ മഹാദുരന്തം ഇനി വരുന്ന ഓരോ മഴക്കാലത്തും അപകടങ്ങളെയും ദുരന്തങ്ങളെയും പക്വതയോടെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന വലിയ പാഠം കൂടി നൽകി കൊണ്ടാണ് കടന്നു പോയത്.
ഈ പാഠത്തിനിടയിലും മഴയെ ആസ്വദിക്കാൻ നമുക്ക് മനസ്സുണ്ടാകട്ടെ എന്നാശിക്കാം.