11 വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു സെമിഫൈനലിൽ കണ്ടുമുട്ടുകയാണ് വിരാട് കോഹ്ലിയും കെയ്ൻ വില്യംസണും. 2008ൽ മലേഷ്യയിൽ നടന്ന അണ്ടർ- 19 ലോകകപ്പ് സെമിയിലാണ് ഇതിനുമുമ്പ് ഇവർ ഏറ്റുമുട്ടിയത്. ഇവർ രണ്ടു പേരുമായിരുന്നു അന്ന് ഇരു ടീമുകളുടയയും ക്യാപ്റ്റന്മാർ. അന്നാവട്ടെ ജയം കോഹ്ലിക്കൊപ്പമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ മഴ വില്ലനായതോടെ ഡക്ക്വർത്ത് -ലൂയിസ് നിയമപ്രകാരം 43 ഓവറിൽ 191 എന്ന് വിജയലക്ഷ്യം പുതുക്കി. 9 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ വിജയം കണ്ടു.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ഇന്ത്യ അണ്ടർ -19 ലോകകപ്പ് കിരീടം നേടുകയും ചെയ്തു. ഇത് പഴങ്കഥ…

വിരാട് കോഹ്ലിയും കെയ്ൻ വില്യംസണും സ്റ്റീവ് സ്മിത്തും അണ്ടർ 19 കാലത്ത്

അന്ന് കളിച്ചവരിൽ കോഹ്ലിക്കു പുറമേ രവീന്ദ്ര ജഡേജയുമുണ്ട് ഇന്ത്യൻ ടീമിൽ. ന്യൂസീലൻഡിനൊപ്പം വില്യംസന്റെ വിശ്വസ്തരായ ടിം സൗത്തിയും ട്രെന്റ് ബോൾട്ടും. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയൻ നിരയിലെ സ്റ്റീവ് സ്മിത്തും ഇക്കൂട്ടത്തിൽപ്പെട്ടയാൾ തന്നെ.

11 വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു സെമിഫൈനലിൽ കണ്ടുമുട്ടുകയാണ് വിരാട് കോഹ്ലിയും കെയ്ൻ വില്യംസണും. 2008ൽ മലേഷ്യയിൽ നടന്ന അണ്ടർ- 19 ലോകകപ്പ് സെമിയിലാണ് ഇതിനുമുമ്പ് ഇവർ ഏറ്റുമുട്ടിയത്. ഇവർ രണ്ടു പേരുമായിരുന്നു അന്ന് ഇരു ടീമുകളുടയയും ക്യാപ്റ്റന്മാർ. അന്നാവട്ടെ ജയം കോഹ്ലിക്കൊപ്പമായിരുന്നു.

പരിശീലനമത്സരത്തിൽ ഇവരുടെ ബൗളിങ്ങിന്റെ വീര്യം കോഹ്ലിയും സംഘവും അനുഭവിച്ചറിഞ്ഞതാണ്. അന്ന് ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു.180 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ കിവീസ് 6 വിക്കറ്റിന് വിജയം കണ്ടു. ഇതോടെ ലീഗ് മത്സരത്തിൽ ഇന്ത്യ-ന്യൂസീലൻഡ് പോരാട്ടം കനക്കുമെന്ന് ആരാധകർ കരുതി. പക്ഷേ മഴ വില്ലനായി. ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിച്ചു. രണ്ടു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ സെമിയിൽ കിവികൾക്കായിരിക്കും മേൽക്കൈ. ഇത് ഇന്ത്യയ്ക്കൊരു പരീക്ഷണം തന്നെയാവും. ഉജ്ജ്വല ഫോമിൽ നിൽക്കുന്ന രോഹിത് ശർമ്മയും ക്യാപ്റ്റൻ കോഹ്ലിയിലുമാണ് ആരാധകരുടെ പ്രതീക്ഷ. മധ്യ നിര എന്താകുമെന്ന് കണ്ടറിയണം. റൺസൊഴുകുന്ന പിച്ചാണ് ഓൾഡ് ട്രാഫോർഡിലേത്. ആദ്യം ബാറ്റു ചെയ്യുന്ന ടീമിനാണ് വിജയസാദ്ധ്യത കൂടുതൽ. എന്നാൽ, മഴ വില്ലനാകാൻ സാദ്ധ്യതയുണ്ട്. മത്സരദിനമായ ചൊവ്വാഴ്ചയും റിസർവ്വ് ദിനമായ ബുധനാഴ്ചയും മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഗ്രൂപ്പിലെ പോയിന്റ് അടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ ഫൈനലിൽ പ്രവേശിക്കും.

2008ലെ അണ്ടർ 19 ലോക കിരീടവുമായി വിരാട് കോഹ്ലി

മഴ മത്സരിച്ചാലും 2008ന്റെ തനിയാവർത്തനമാവട്ടെ ചൊവ്വാഴ്ച. ഭാഗ്യം ഇത്തവണയും കോഹ്ലിക്കും സംഘത്തിനുമൊപ്പമെന്ന് വിശ്വസിക്കാം.

Alex J Mathew

COMMENT