സ്ത്രൈണശബ്ദം എന്നൊരു ശബ്ദമുണ്ടോ? -ഒരു ചർച്ചയിൽ ഉയർന്നുവന്ന ചോദ്യമാണ്. ചർച്ചയുടെ വിഷയം, ആണിന്റെ- പെണ്ണിന്റെ എന്നൊക്കെ പറഞ്ഞ്, (അല്ലെങ്കിൽ അങ്ങനെ മാത്രം) ജീവജാലങ്ങളിൽ, വിശിഷ്യാ ഹോമോസാപ്പിയൻസിൽ, (ചർച്ച ചെയ്യുന്നവര് മുഴുവൻ ഹോമസാപ്പിയൻസ് ആയത് കൊണ്ടാണ് ഒരു വിശിഷ്യ. പറ്റുമെങ്കിൽ ക്ഷമിക്കുക) ഇന്ന് നിലനിൽക്കുന്ന വേർതിരിവ് ഒരിക്കൽ തകർന്നു വീഴില്ലേ എന്നതിൽ തുടങ്ങുന്നതാണ്. ചർച്ചയിൽ പ്രസ്തുത ആശയത്തെ എതിർക്കുന്നവർ, ഹീനവും വളരെയേറെ ശോകവുമായ ചില കഥകളെ ചരിത്രാവലംബങ്ങളാക്കി മാറ്റി മുമ്പിൽ വെച്ചുകൊണ്ട് മുന്നേറുകയാണ്. ആണും പെണ്ണും ഒക്കെ തികച്ചും വ്യത്യസ്തങ്ങളായ യാഥാർത്ഥ്യമാണ്; ആണ് പെണ്ണിനും പെണ്ണ് ആണിനും എന്നൊന്നും കേട്ടിട്ടില്ലേ; ആണിനും പെണ്ണിനും വ്യത്യസ്ത ജോലികളുണ്ട് ഇവിടെ ചെയ്ത് തീർക്കാൻ; അവർ രതിയിൽ ഏർപ്പെടുമ്പോൾ അല്ലേ കുട്ടിയുണ്ടാവുന്നത്; ഇതൊക്കെയാണ് ചോദ്യങ്ങൾ. ആണും പെണ്ണും അല്ലാത്തവർക്ക് അപ്പോൾ ഒരു ജോലിയും ചെയ്യാനില്ലേ? രതിയിൽ ഏർപ്പെടുന്നത് കുട്ടിയുണ്ടാവാൻ വേണ്ടി മാത്രമാണ് എന്ന് അറിയില്ലായിരുന്നു- എന്നൊക്കെ പോയി മറുപടികൾ. സ്ത്രീ-ട്രാൻസ്-പുരുഷൻ പോലുള്ള ജെൻഡറുകൾ തന്നെ യഥാർത്ഥത്തിൽ ഉണ്ടോ എന്നത് വരെയാണ് ചർച്ച എത്തി നിൽക്കുന്നത്. (ഇവന്മാരും ഇവളുമാരും എന്തൊക്കെയാണ് ഈ ചർച്ച ചെയ്യുന്നത് എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ അവരുടെ ചെവിയിൽ ജെൻഡർ ഫ്ലൂയിഡിറ്റി ഓതാൻ എനിക്ക് അറിയാൻ പാടില്ല.)
ജീവജാലങ്ങളുടെ സെക്ഷ്വൽ ഓറിയന്റേഷൻ ജനിതകപരമല്ല എന്നും ഹോർമോണൽ ആണെന്നതുമാണ് യാഥാർത്ഥ്യം. അതായത്, മനുഷ്യശരീരത്തിൽ സെക്ഷ്വൽ ഓറിയന്റേഷൻ തീരുമാനിക്കുന്ന ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രോജസ്ട്രോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനത്തിന്റെ വ്യത്യസ്തതയിൽ നിന്നാണ് ഒരാളുടെ ലൈംഗിക സാഹചര്യവും അവസ്ഥകളും താൽപര്യങ്ങളും വ്യത്യസ്തമാകുന്നത്.
പതിനെട്ട് വയസ്സൊക്കെ ആകുന്ന സമയത്താണ് അരുന്ധതി റോയിയുടെയോ മറ്റോ ഒരു പ്രസംഗത്തിൽ നിന്ന്, ഇനി പറയാൻ പോകുന്ന, കിടിലം ഒരു ആശയം പിടികിട്ടിയത്. (എനിക്ക് ഇവിടെ നിന്നാണ് കിട്ടിയത്. സുവോളജി, ജെൻഡർ സ്റ്റഡീസ് വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും എവിടെ നിന്നാണ് കിട്ടിയത് എന്നും ഇനി എല്ലാവർക്കും കിട്ടിയിട്ടുണ്ടോ എന്നും എനിക്ക് അറിയില്ല.) ജീവജാലങ്ങളുടെ സെക്ഷ്വൽ ഓറിയന്റേഷൻ ജനിതകപരമല്ല എന്നും ഹോർമോണൽ ആണെന്നതുമാണ് യാഥാർത്ഥ്യം. അതായത്, മനുഷ്യശരീരത്തിൽ സെക്ഷ്വൽ ഓറിയന്റേഷൻ തീരുമാനിക്കുന്ന ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രോജസ്ട്രോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനത്തിന്റെ വ്യത്യസ്തതയിൽ നിന്നാണ് ഒരാളുടെ ലൈംഗിക സാഹചര്യവും അവസ്ഥകളും താൽപര്യങ്ങളും വ്യത്യസ്തമാകുന്നത് എന്ന്. ഓരോ മനുഷ്യജീവിയും ജെൻഡർ സാഹചര്യങ്ങളിൽ യുണീക് ആണ്. പ്രകാശത്തിന്റെ അടിസ്ഥാന കണങ്ങളായ ഫോട്ടോണുകളെ പോലെ. പ്രകാശത്തിന്റെ ഓരോ കണത്തിന്റെയും ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിൽ സ്പെക്ട്രം (വെളിച്ചത്തിന്റെ ഫ്രീക്വൻസിയുടെയോ വേവ് ലെങ്ങ്‌തിന്റെയോ അടിസ്ഥാനത്തിൽ കൂടിയതിൽ നിന്ന് കുറഞ്ഞതിലേക്കോ, കുറഞ്ഞതിൽ നിന്ന് കൂടിയതിലേക്കോ ക്രമത്തിൽ നിരത്തുന്നതാണ് സ്പെക്ട്രം) ഉണ്ടാക്കാൻ കഴിയുന്നത് പോലെ, മനുഷ്യരിലെ ഈ മൂന്ന് ഹോർമോണുകളുടെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തിൽ എല്ലാ മനുഷ്യരെയും ഒരു സ്പെക്ട്രത്തിൽ അണിനിരത്താം.
നമ്മുടെ ജെൻഡർ ഒരു മഴവില്ല് പോലെയാണ്. നമ്മുടെ സ്ഥാനം എവിടെ വേണമെങ്കിലും ആകാം. ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് ഇത്തരം ഓറിയന്റേഷനുകൾക്ക് മാറ്റം വരാനും സാധ്യത ഇല്ലേ? ഇപ്പോൾ ഒരാൾ സ്ഥിതി ചെയ്യുന്ന ലൈംഗിക സാഹചര്യത്തിൽ നിന്ന് അടുത്ത നിമിഷം തന്നെ വേണമെങ്കിൽ മാറാൻ കഴിയാവുന്നതല്ലേ? അതായത് ജെൻഡർ ഫ്ലൂയിഡ് ആണെന്ന്.
നമുക്ക് കാണാൻ കഴിയുന്ന ഫ്രീക്വൻസിയിലുള്ള ഫോട്ടോണുകളാൽ നിർമ്മിതമായ പ്രകാശം നമ്മൾ വിസിബിൾ റെയ്ഞ്ചിൽ ഉൾപ്പെടുത്തുന്നു. അതിൽ ഇല്ലാത്ത, നമുക്ക് കാണാൻ ആകാത്ത ഫോട്ടോണുകൾ ഉണ്ട്. അതായത് അത്തരം വെളിച്ചങ്ങളുണ്ട്. അവയെ നമ്മൾ അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് പോലുള്ള കാറ്റഗറികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിസിബിൾ റെയ്ഞ്ചിൽതന്നെ വയലറ്റ് മുതൽ ചുവപ്പ് വരെയുള്ള നിറങ്ങളുണ്ട്. അല്ലാത്ത നിറങ്ങളും വെളിച്ചങ്ങളും ഇല്ലെന്നുണ്ടോ? ഇത് പോലെ മറ്റൊരു സ്പെക്ട്രത്തിൽ പലയിടത്തായി കിടക്കുന്ന പല മനുഷ്യർ പല ജെൻഡറുകളിൽ അറിയപ്പെടുന്നു. എളുപ്പത്തിൽ പറഞ്ഞാൽ നമ്മുടെ ജെൻഡർ ഒരു മഴവില്ല് പോലെയാണ്. നമ്മുടെ സ്ഥാനം എവിടെ വേണമെങ്കിലും ആകാം. ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് ഇത്തരം ഓറിയന്റേഷനുകൾക്ക് മാറ്റം വരാനും സാധ്യത ഇല്ലേ? ഇപ്പോൾ ഒരാൾ സ്ഥിതി ചെയ്യുന്ന ലൈംഗിക സാഹചര്യത്തിൽ നിന്ന് അടുത്ത നിമിഷം തന്നെ വേണമെങ്കിൽ മാറാൻ കഴിയാവുന്നതല്ലേ? അതായത് ജെൻഡർ ഫ്ലൂയിഡ് ആണെന്ന്. എപ്പോൾ എന്ത് വേണമെങ്കിലും ആകാം. ആണ് എന്ന് വിളിക്കുമ്പോൾ വിളി കേൾക്കുന്ന മനുഷ്യരിൽ എല്ലാവർക്കും ഒരേ ഓറിയന്റേഷൻ അല്ലല്ലോ. അങ്ങനൊക്കെ കുറച്ച് കാലത്തേക്ക് കൂടി വെറുതെ വിളിക്കാം എന്ന് മാത്രം. സ്ത്രൈണ ശബ്ദം, പൗരുഷഭാവം എന്നൊന്നും ഇല്ലെന്ന് പറയാനാണ് ഇതുവരെ പറഞ്ഞുവന്നത്. പറഞ്ഞുവന്നാൽ പാട്രിയാർക്കൽ സാമൂഹിക രീതികൾ കൊണ്ടുപോയി ഉപ്പിലിടുന്നതാണ് നല്ലത്. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി വെന്ത, ക്രോമസോമിൽ ഊന്നിയ സെക്ഷ്വൽ ഓറിയന്റേഷൻ ആശയവും.
കണ്ട സ്വപ്നങ്ങൾ മറ്റുള്ളവരിലേക്ക് പ്രസരിപ്പിച്ചു തുടങ്ങിയ കാലം തൊട്ട് മനുഷ്യവംശം ശലഭങ്ങൾ പോലുള്ള ഷഡ്പദങ്ങളെയും കിളികളെയുമാണ് മികച്ച സത്വങ്ങളായി കണക്കാക്കി പോയിട്ടുള്ളത്. അവയുടെ ഒരു വലിയ പ്രത്യേകത മനുഷ്യർ കാണുന്നതിനേക്കാൾ കൂടുതൽ നിറങ്ങൾ അവക്ക് കാണാൻ കഴിയും എന്നുള്ളതാണ്. അതായത് മനുഷ്യരുടെ കണ്ണിൽ കിട്ടുന്ന പ്രകാശത്തിനേക്കാൾ കൂടുതലും കുറവുമായ ഫ്രീക്വൻസിയിലുള്ള പ്രകാശം അവയുടെ കണ്ണുകൾക്ക് സ്വീകരിക്കാൻ കഴിയുമെന്ന്. മനുഷ്യന്റെ കണ്ണിൽ പെടാത്തതും പെടുത്താൻ മറന്നുപോയതുമായ കാഴ്ചകളെ ഉൾക്കൊള്ളുകയും കൂടെ നിർത്തുകയും ചെയ്യുന്ന, കൂടുതൽ ഇൻക്ലുസീവ് ആയ ജീവികളാണവർ. നമ്മുടെ പാട്ടിൽ, എഴുത്തിൽ, ചിത്രത്തിൽ, അഭിനയത്തിൽ, ഏറ്റവും മികച്ച ജീവികളായി നമ്മൾ കണ്ടവരാണവർ. നമ്മൾ നമ്മളിൽ ഏറ്റവും ബഹുമാനിക്കുന്നതും ആരെയാണ്? നമ്മളുടെ ഇടയിൽ കിടന്ന് ഈ പണി എടുത്ത പാട്ടുകാരെയും എഴുത്തുകാരെയും ചിത്രംവരക്കാരെയും അഭിനേതാക്കളെയും തന്നെ.
അപ്പ ഭാവിയുണ്ട്.
ആഹാ അന്തസ്സ്!