(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
2016ല്‍ ഭാരതപര്യടനം നടത്തുന്ന വേളയില്‍ ഡല്‍ഹിയിലെ ഖുതുബ് മിനാറിനു മുന്നില്‍ കണ്ട ഒരു സന്ന്യാസി.
പൂര്‍വ്വാശ്രമത്തില്‍ കര്‍ഷകന്‍.
കൃഷി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ എല്ലാം ഉപേക്ഷിച്ച് സന്ന്യാസിയായി.
ജീവിതത്തിന്റെ സന്ധ്യാവേളയില്‍ ഭക്തിയുടേയും മോക്ഷത്തിന്റയും പാതകള്‍ അന്വേഷിച്ചു നടക്കുന്നു, ഏകനായി…
കാർഷിക പ്രതിസന്ധി രൂക്ഷമായ വേളയിൽ കർഷക ആത്മഹത്യകൾ പതിവായിരിക്കുന്നു.
തുടക്കത്തിൽ വലിയ ചർച്ചാവിഷയമായിരുന്ന ഈ മരണങ്ങൾ ഇപ്പോൾ വാർത്തയേ അല്ലാതായിരിക്കുന്നു.
ആ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു ഈ കർഷകസന്ന്യാസിയുടെ സാന്നിദ്ധ്യം.