എമ്പുരാന്‍ എന്ന് നാടുനീളെ ഏറ്റു പിടിക്കുന്നുണ്ട്. ആരേലും അത് എന്താണെന്നു തിരക്കിയോ? എങ്കില്‍ ഒന്ന് തിരക്കി നോക്കണം. ബഹു രസമാണ്.
മുരളി ഗോപിയുടെ തിരക്കഥയില്‍ EMPURAAN വരുന്നു എന്നാണ് വാര്‍ത്ത. ഇംഗ്ലീഷ് മനഃപൂര്‍വ്വമാണ്. EMPURAAN എന്നാല്‍ ദൈവത്തിനും മനുഷ്യനും ഇടയിലുള്ള വ്യക്തി എന്നാണ് മുരളി ഗോപിയുടെ വ്യാഖ്യാനം. അങ്ങനെ വരുമ്പോള്‍ ഒരു നന്മ വശമുണ്ട്. എന്നാല്‍ അതല്ല എമ്പുരാന്‍!
തമ്പുരാന്‍ കഴിഞ്ഞുള്ള വ്യക്തിയാണ് എമ്പുരാന്‍ എന്ന്. കാര്യമൊക്കെ ശരി തന്നെ. എന്നാല്‍ ആ വാക്കു വന്ന വഴി ചിന്തിക്കണം, മനസ്സിലാക്കണം. എന്‍ പുരാന്‍ എന്നാണ് എമ്പുരാന്‍ പിരിച്ചെഴുതുക. എന്നുവെച്ചാല്‍ എമ്പ്രാന്തിരി എന്നര്‍ത്ഥം. എമ്പ്രാന്തിരിയുടെ സമാന അര്‍ത്ഥം വരുന്ന മറ്റൊരു വാക്കണ് തമ്പുരാന്‍. അതായത് ജാതി കൊണ്ടോ പണം കൊണ്ടോ സമൂഹത്തില്‍ താഴ്ന്ന തട്ടിലാണെന്നു കണക്കാക്കപ്പെടുന്ന ജനവിഭാഗം ഉയര്‍ന്നവരെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് എമ്പുരാന്‍.
കൊള്ളാം മുരളി സര്‍. ‘മഹേഷിന്റെ പ്രതികാര’ത്തില്‍ സൗബിന്‍ ഷാഹില്‍ അവതരിപ്പിച്ച ക്രിസ്പി പറഞ്ഞപോലെ ‘ലാലേട്ടന്‍ ഒണ്‍ലി ഹൈ ക്ലാസ് നായര്‍, നമ്പൂതിരി, ബ്രാഹ്മണന്‍.’ ഇനി എമ്പ്രാന്തിരി ആകാം -എമ്പുരാന്‍.
കൊള്ളാം മുരളി സര്‍. ‘മഹേഷിന്റെ പ്രതികാര’ത്തില്‍ സൗബിന്‍ ഷാഹില്‍ അവതരിപ്പിച്ച ക്രിസ്പി പറഞ്ഞപോലെ ‘ലാലേട്ടന്‍ ഒണ്‍ലി ഹൈ ക്ലാസ് നായര്‍, നമ്പൂതിരി, ബ്രാഹ്മണന്‍.’ ഇനി എമ്പ്രാന്തിരി ആകാം -എമ്പുരാന്‍. ആദ്യചിത്രം സൂപ്പര്‍ ഹിറ്റാക്കി രണ്ടാമത്തെ സിനിമ ഉടനെ തന്നെ ചെയ്യാന്‍ മുട്ടി നില്‍ക്കുന്ന ആക്ടര്‍ -ഡയറക്ടര്‍ പൃഥ്വിരാജ് സുകുമാരനും അതാണിഷ്ടം. അവിടെയാണ് എമ്പ്രാന്തിരിയുടെ പ്രാധാന്യം.
കര്‍ണ്ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് എമ്പ്രാന്തിരിമാര്‍. ഇവര്‍ പ്രധാനമായും പൂജാകര്‍മ്മങ്ങള്‍ പിന്തുടര്‍ന്നിരുന്നത് വൈഷ്ണവധര്‍മ്മം അനുസരിച്ചായിരുന്നു. അതുകൊണ്ടു തന്നെ എമ്പ്രാന്തിരി സമൂഹം പൂജാകര്‍മ്മങ്ങള്‍ ചെയ്തു പോന്നിരുന്നത് മഹാവിഷ്ണു ക്ഷേത്രങ്ങളിലും കൃഷ്ണ ക്ഷേത്രങ്ങളിലും മഹാവിഷ്ണു പ്രധാനിയായ യാഗങ്ങളിലും ആയിരുന്നു. മാധ്വാചാര്യന്‍ സ്ഥാപിച്ച ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം / മഠം ആണ് അവരുടെ ആസ്ഥാനം.
കേരളത്തിലേക്ക് എത്തിപ്പെട്ടിട്ട് അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇവിടത്തെ എമ്പ്രാന്തിരി കുടുംബങ്ങളില്‍ ഇപ്പോഴും പ്രധാനമായി ഉപയോഗിക്കുന്നത് അവരുടെ മാതൃഭാഷയായ തുളു ആണ്. ആഢ്യ വര്‍ഗമായ തുളു ബ്രഹ്മണര്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം തങ്ങളുടെ ആചാരങ്ങള്‍ക്കു സമാനമായ ആചാരങ്ങള്‍ ഉള്ള മറ്റൊരു ആഢ്യവര്‍ഗമായ നമ്പൂതിരി സമുദായത്തിലേക്കു മാറുകയോ നമ്പൂതിരി എന്ന ഉപനാമം സ്വീകരിക്കുകയോ ചെയ്തു. എന്നിരുന്നാലും ഇപ്പോഴും എമ്പ്രാന്തിരി സമൂദയത്തില്‍ തന്നെ തുടര്‍ന്നു പോകുന്ന എമ്പ്രാന്തിരി കുടുബങ്ങളും ധാരാളം ഉണ്ട്. എമ്പ്രാന്തിരി എന്ന പേര് നിലനിര്‍ത്തി തനി നമ്പൂതിരി തനിമയോടെ ആചാരാനുഷ്ഠാനങ്ങളും ആയി മലയാളം മാതൃഭാഷ ആയി ജീവിക്കുന്നവര്‍ ആണ് ഇപ്പോള്‍ അധികവും. തുളു / കന്നഡ അറിയില്ല എന്ന് തന്നെ പറയാം.
ഇത്രയും വെറുതെ പറഞ്ഞന്നേ ഉള്ളു. മറ്റൊന്നും വിചാരിക്കരുത്. ലാലേട്ടന്‍ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷി എന്ന കഥാപാത്രം ഒരു രാജാവ് ആയിരിക്കും. അതായത് അധോലോകം ഭരിക്കുന്ന രാജാവ്. എമ്പ്രാന്തിരി എന്ന പേരിനര്‍ത്ഥം പോലെ ഒരു കുലം തന്നെ സ്വന്തമായുള്ള, സ്വന്തമായി നിയമങ്ങളും ചട്ടങ്ങളും ഉള്ള ഒരു ‘എമ്പുരാന്‍’. ചിലപ്പോള്‍ ആ നിയമങ്ങള്‍ വെച്ചായിരിക്കും ലുസിഫെറില്‍ അദ്ദേഹം തിന്മയും തിന്മയും തമ്മിലുള്ളതാണ് യുദ്ധം എന്നു പറഞ്ഞു തന്റെ ചെയ്തികളെ ന്യായീകരിച്ചത്. അതു കണ്ട് കൈയടിച്ച നമ്മള്‍ എമ്പുരാനും കൈയടിക്കും, തീര്‍ച്ച.