ബുദ്ധിയുടെ വ്യായാമശാലയിൽ
ഞാൻ ഒരു മാവ് നട്ടു.
അത് പൂക്കുകയും കായ്ക്കുകയും ചെയ്തു.
മാമ്പഴം കഴിക്കാൻ അണ്ണാറക്കണ്ണൻമാർ,
വവ്വാൽ, കുഞ്ഞിക്കിളി എല്ലാവരും വന്നു.
അതാ മാവിനെ ചുറ്റിപ്പറ്റി അവിടെ
ഒരു ഭാവനാലോകം പിറവി കൊണ്ടു.
ഒരു പക്ഷേ
കോൺക്രീറ്റ് കെട്ടിടമാണിവിടെ
വേര് പിടിച്ചതെങ്കിൽ
അസ്വസ്ഥതയും, പരാതികളും,
പാരപ്പണിയും തലപൊക്കിയേനെ…!
ഹോ! എന്തൊരാശ്വാസം!!