കോപ്പ അമേരിക്കൻ ഫുട്ബോളിൽ പോരാട്ടം തീപാറുകയാണ്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വന്യതയും വശ്യതയും പ്രകടമാക്കുന്ന ചാമ്പ്യൻഷിപ്പ്.
ദക്ഷിണ അമേരിക്കയിലെ രാജ്യങ്ങളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. നിലവിലുള്ള ചാമ്പ്യന്മാരായ ചിലിക്കും ആതിഥേയരായ ബ്രസീലിനുമൊപ്പം അർജന്റീന, കൊളംബിയ, പെറു, ബൊളീവിയ, ഇക്വഡോർ, ഉറുഗ്വായ്, പാരഗ്വായ്, വെനസ്വേല എന്നിവയാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ.
ഇത്തവണത്തെ ടൂർണ്ണമെന്റിൽ 12 ടീമുകൾ മത്സരിക്കുന്നുണ്ട്. 10 എണ്ണം ലാറ്റിനമേരിക്കയിൽ നിന്ന്. അപ്പോൾ ബാക്കി രണ്ടെണ്ണമോ? ഏഷ്യയിൽ നിന്നാണ് ബാക്കി രണ്ടു ടീമുകൾ -ഖത്തറും ജപ്പാനും.
ഏഷ്യക്കാരായ ഖത്തറിനും ജപ്പാനും കോപ്പ അമേരിക്കയിൽ എന്താണ് കാര്യം? ഉത്തരം രസകരമാണ്. ഹബീബ് അഷ്റഫ് പറയും.